For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മുലയൂട്ടലും മാസമുറയും അറിയേണ്ടതെല്ലാം

  |

  ആദ്യമായി കുഞ്ഞുണ്ടായി കഴിഞ്ഞ യുവതികളെ ഏറ്റവും അധികം അലട്ടുന്ന വിഷയം പീര്യഡ്സ് അല്ലെങ്കിൽ മാസമുറ എന്നു പുനരാരംഭിക്കും എന്നുള്ളതാണ്. ഒമ്പതു മാസത്തെ ഇടവേളക്ക് ശേഷമാണ് പീര്യഡ്സ് വീണ്ടുമെത്തുന്നത്. ഗർഭിണിയാണ് എന്നു അറിയുന്നതിനൊപ്പം അടുത്ത കുറെ നാൾ പീര്യഡ്സ് ഇല്ല എന്ന ഒരു ആശ്വാസവും മിക്ക ഗർഭിണികൾക്കും തോന്നിയിട്ടുണ്ടാകും. ഗർഭകാലത്ത് ഒരു വലിയ ആശ്വാസമാണ് ഈ ചിന്ത.

  D

  ആശയക്കുഴപ്പങ്ങളുടെയും സംശയങ്ങളുടെയും കാലമാണ് ഗര്ഭകകാലം. ഗര്ഭ്ധാരണവും പ്രസവവും കഴിഞ്ഞാൽ പിന്നെ നിങ്ങളെ ആശങ്കയിലാക്കുന്ന കാലമാണ് തുടര്ന്നു് വരുന്ന ആര്ത്തലവം. ആര്ത്തിവകാലം മുലയൂട്ടലിനെ ബാധിക്കുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. പ്രസവത്തിന് ശേഷം ആര്‍ത്തവം വീണ്ടു കിട്ടുമ്പോൾ അത് സാധാരണ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

  മുലയൂട്ടൽ മാസങ്ങളോളം നിങ്ങളുടെ ആര്ത്തിവചക്രത്തെ തടഞ്ഞുവെക്കുമെന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം അൽപം തകിടംമറിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. മുലയൂട്ടുകയാണെങ്കിൽ പോലും ഇപ്പോൾ പലപ്പോഴും കാണുന്ന പ്രവണതയാണ് രണ്ട് മാസത്തിനുള്ളിൽത്തന്നെ ആര്‍ത്തവം കാണപ്പെടുന്നത്.

  D

  ഇത് നിങ്ങളുടെ മുലയൂട്ടലിനെ ഒരു പ്രതിസന്ധിയിലേക്ക് നയിക്കും. അതേ സമയം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങൾ നന്നായി മുലയൂട്ടുന്നെങ്കിൽ ആര്ത്ത്വം വൈകിക്കാമെന്നതാണ്. നിങ്ങൾ മുലയൂട്ടൽ നിര്ത്തു കയോ മുലയൂട്ടലിന്റെന അളവ് കുറക്കുകയോ ചെയ്താൽ ആര്‍ത്തവം പെട്ടെന്ന് വരാനുള്ള സാധ്യതയുണ്ട്. ആര്‍ത്തവംചക്രം വീണ്ടെടുത്തു കഴിഞ്ഞാൽ അത് മുലയൂട്ടലിനെ പിന്നീട് ബാധിക്കാനുള്ള സാധ്യതയുണ്ട്. നിരവധി ഘടകങ്ങൾ ഇതിന് വഴിവെക്കും. കട്ടിയാഹാരങ്ങൾ കുട്ടി കഴിച്ചു തുടങ്ങുക, രാത്രി ഉറങ്ങുന്ന അളവ് കുപ്പിപ്പാൽ കുടിക്കുക തുടങ്ങിയ ഘടകങ്ങള്ക്കനുസരിച്ചിരിക്കും ഇത്. മുലയൂട്ടലിനെ ആര്ത്തിവചക്രം ബാധിക്കുന്നതിനിടയാക്കുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  . ഗർഭവും പ്രസവവും ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന അവസ്ഥകളാണ്. ആ അവസ്ഥയിൽ നിന്നും ശരീരം മുൻപത്തെ പോലെയാകാൻ ധാരാളം സമയമെടുക്കും.. അതുകൊണ്ടാണ് പലപ്പോഴും പീര്യഡ്സ് വരാതെയും വന്നാൽ തന്നെ ക്രമമില്ലാതെയും ഒക്കെ ആകുന്നത്.

  C

  ഗർഭകാലം പിന്നിട്ടു. കുഞ്ഞിന്റെ അമ്മയായി. അപ്പോൾ വീണ്ടും പീര്യഡ്സിന്റെ ചിന്ത മനസ്സിലേക്ക് കടന്നു വരും. എന്നു മുതലാണ് ഇതു പുനരാരംഭിക്കുക എന്നുള്ള ആധി മനസ്സിലുണ്ടാകുംഒരു കൊച്ചുകുഞ്ഞിന്റെ പരിപാലനവും പീര്യഡ്സിന്റെ അസ്വസ്ഥതകളും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകും എന്നാലോചിച്ച് പലരും പരിഭ്രമിച്ച് പോകും. പ്രസവശേഷമുള്ള വേദനയ്ക്കൊപ്പം പീര്യഡ്സിന്റെ വേദന കൂടി ചേർന്നാൽ സഹിക്കാൻ കഴിയുമൊ എന്ന ഭയം പുതിയ അമ്മമാരെ അലട്ടും. പീര്യഡ്സ് തുടങ്ങിയില്ലെങ്കിൽ സുരക്ഷിതമാർഗ്ഗങ്ങൾ അവലംബിക്കാതെ തന്നെ ലൈംഗികബന്ധം തുടരാം. പീര്യഡ്സ് ആരംഭിച്ചാൽ അത് സാധ്യമാകാതെ വരും. അപ്പോൾ സുരക്ഷിതമായ മാർഗ്ഗം തേടണം. ഇത്തരം ഒരുപാട് ചോദ്യങ്ങൾ ചെറുപ്പക്കാരികളായ അമ്മമാരെ അലട്ടുന്നുണ്ടാവും.

   JJU

  ചോദ്യങ്ങൾ എന്തൊക്കെയായിരുന്നാലും ഒരു കാര്യം തീർച്ചയാണ്. പീര്യഡ്സ് താമസിയാതെ ആരംഭിക്കും. ഏതു നിമിഷത്തിലും. മുലപ്പാലൂട്ടലും പീര്യഡ്സുമായി ചില ബന്ധങ്ങൾ ഉള്ളതായി അനുമാനിക്കപ്പെടുന്നുണ്ട്. മുലപ്പാലൂട്ടുന്ന അമ്മമാരിൽ കുഞ്ഞു ജനിച്ച് ഏതാനും മാസം കഴിഞ്ഞു മാത്രമേ . പീര്യഡ്സ് ആരംഭിക്കുകയുള്ളൂ. കുഞ്ഞ് മുലപ്പാൽ മാത്രമേ കഴിക്കുന്നുള്ളൂവെങ്കിൽ പീര്യഡ്സ് തുടങ്ങുന്നത് ആറേഴ് മാസങ്ങൾക്ക് ശേഷമായിരിക്കും.

  F

  പ്രധാനമായി മനസ്സിലാക്കേണ്ട ഒരു വസ്തുത ഇതിന് കൃത്യമായ ഒരു സമയപരിധി ഇല്ല എന്നുള്ളതാണ്. പീര്യഡ്സ് പെട്ടെന്നു വരുന്നതും അല്പം താമസിച്ച് ആറേഴ് മാസങ്ങൾക്ക് ശേഷം ആരംഭിക്കുന്നതും സ്വാഭാവികമായ പ്രക്രിയകളാണ്. ചില അമ്മമാരിൽ മുലയൂട്ടുന്നുവെങ്കിലും പീര്യഡ്സ് നേരത്തെ ആരംഭിക്കാം. അതായത് മൂന്നുമാസങ്ങൾക്കുള്ളിൽ തന്നെ. ചിലരിൽ താമസിച്ചു വരാം. ഏകദേശം ഏഴെട്ട് മാസങ്ങൾ എടുക്കാം. കുഞ്ഞ് മുലപ്പാൽ മാത്രമാണ് കഴിക്കുന്നതെങ്കിൽ പീര്യഡ്സ് താമസിച്ചു വരാൻ നല്ല സാധ്യതയുണ്ട്. മുലപ്പാൽ കുടിക്കുന്നതിൽ ദീർഘമായ ഇടവേളയുണ്ടെങ്കിൽ പീര്യഡ്സ് പെട്ടെന്നു തന്നെ ആരംഭിക്കും. ഒരു തവണ കുഞ്ഞ് വയറുനിറയെ കുടിക്കുകയും പിന്നീട് ഒരു നീണ്ട ഇടവേളക്കു ശേഷമാണ് കുടിക്കുന്നതെങ്കിലും, കുഞ്ഞ് രാത്രി ദീർഘമായി ഉറങ്ങി മുലപ്പാൽ കുടിക്കാതെയിരുന്നാലും ഇങ്ങനെ സംഭവിക്കാം.

  ,,M

  കുഞ്ഞിന് ഖരാഹാരം കൊടുത്തു തുടങ്ങിയാൽ മുലപ്പാൽ കുടിക്കുന്നതിന്റെ ഇടവേള കൂടുതലാകും. അപ്പോഴും . പീര്യഡ്സ് പെട്ടെന്നു വരാനുള്ള സാധ്യതയുണ്ട്. ഇത് ഒരു പക്ഷെ 12 ആഴ്ചകൾക്കുള്ളിൽ തന്നെ സംഭവിക്കാം. നിയതമായ ഒരു സമയക്രമം ഇതിനു ഇല്ല. ചിലപ്പോൾ പീര്യഡ്സ് ആണെന്നു തെറ്റിദ്ധരിപ്പിക്കുന്ന രക്തസ്രാവം ഉണ്ടാകാം. ഇത് നാലഞ്ച് ദിവസം നീണ്ടുനിൽക്കാം പിന്നീട് വരാതെയിരിക്കാം. ഇതെല്ലാം തികച്ചും സ്വാഭാവികമായ ശരീരപ്രക്രിയകൾ മാത്രമാണ്.

  കുഞ്ഞുണ്ടായ ഉടൻ തന്നെ അല്പം രക്തസ്രാവം മിക്ക അമ്മമാരിലും കണ്ടുവരുന്നു. കുഞ്ഞിന്റെ ജനനശേഷം ആറാഴ്ചക്കകമാണ് ഇതുണ്ടാവുന്നത്. ഈ കാലയളവിൽ തന്നെ അതു നിലക്കുകയും ചെയ്യും. മിക്കവാറും അമ്മമാർക്ക് അതിനു ശേഷം മൂന്നോ നാലോ മാസം കഴിഞ്ഞാണ് യഥാർത്ഥത്തിൽ പീര്യഡ്സ് ഉണ്ടാകുന്നത്. എന്നാൽ ചിലർക്ക് ഈ രക്തസ്രാവം യഥാർത്ഥത്തിൽ പീര്യഡ്സ് തന്നെയായിരിക്കും.

  KJ

  പ്രസവത്തിനു തൊട്ടു ശേഷം ഉണ്ടാകുന്ന രക്തസ്രാവം ഇരുണ്ട ചുവപ്പ് നിറത്തിലായിരിക്കും. രക്തം ഏറെ പോകാനും സാധ്യതയുണ്ട് ഒരു സാനിറ്ററി പാഡ് നാലു മണിക്കൂറെങ്കിലും ഉപയോഗിക്കാൻ സാധിക്കണം. അല്ലെങ്കിൽ രക്തസ്രാവം കഠിനമാണെന്നു മനസ്സിലാക്കാം. ഇതു തുടർന്നു പോവുകയാണെങ്കിൽ ഉടൻ ഡോക്ടറെ കണ്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു ഉറപ്പ് വരുത്തണം. ഏകദേശം ഒരാഴ്ചയോളം ഈ രക്തസ്രാവം തുടർന്നു കൊണ്ടിരിക്കും. ആദ്യം ഇരുണ്ട ചുവപ്പ് നിറമായിരുന്നത് പിന്നീട് ഇളം ബ്രൗൺ നിറവുമാകാം.

  a

  ആദ്യത്തെ കുറച്ച് ആഴ്ചകൾക്കു ശേഷം ഇത് ഇളം മഞ്ഞ നിറമാകും. ഈ സ്രവത്തിനെ ലോക്കിയ എന്നു വിളിക്കുന്നു. പിന്നീട് ഇത് പൂർണ്ണമായി നിലക്കും. ഈ സ്രവത്തിനു കടുത്ത ഗന്ധം ഉണ്ടാകും. പ്രസവശേഷം വരുന്ന ആദ്യത്തെ പീര്യഡ്സ് ഏറെ നാൾ നീണ്ടു നിൽക്കും. ഒരാഴ്ച ആയിരിക്കില്ല സമയം. മിക്കവാറും ആറാഴ്ച നീണ്ടു നിൽക്കും. അതിൽ കൂടുതൽ ഈ രക്തസ്രാവം തുടരുകയാണെങ്കിൽ ഡോക്ടറെ കാണണം. കൂടാതെ ഈ സമയത്ത് സഹിക്കാൻ കഴിയാത്ത വേദനയും മറ്റ് അസ്വസ്ഥതകളും തോന്നുന്നുവെങ്കിലും ഡോക്ടറെ കാണണം. എല്ലാ ശരീരപ്രക്രിയകളും സ്വാഭാവികം ആണെന്ന് ഉറപ്പ് വരുത്തണം.

  English summary

  Breastfeeding and menstruation

  There are many women who regain their menstrual cycle even after two months, even though they are breastfeeding. This condition will put you in dilemma about the effect of your monthly cycle in the process of breastfeeding
  Story first published: Wednesday, May 30, 2018, 11:45 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more