For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് നിറം നല്‍കാന്‍ ഈ എണ്ണ തേച്ച് കുളിപ്പിക്കൂ

കുഞ്ഞിന്റെ ചര്‍മ്മത്തിന് ഇത് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം

|

നിറം കുഞ്ഞിന്റെ വളര്‍ച്ചയെ ഒരു കാരണവശാലും ബാധിക്കുകയില്ല. വളര്‍ച്ചയെ മാത്രമല്ല ആരോഗ്യത്തേയും ബാധിക്കുകയില്ല. എന്നാല്‍ എത്രയൊക്കെ കുഞ്ഞിന് നിറം വേണ്ടെന്ന് പറഞ്ഞാലും അല്‍പം നിറമെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവല്ല. അതുകൊണ്ട് തന്നെയാണ് ഇന്നും വിപണിയില്‍ കുഞ്ഞിന് വരെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും നിറം വര്‍ദ്ധിപ്പിക്കുന്ന ക്രീമുകളും ലോഷനും എല്ലാം വിപണി കീഴടക്കാന്‍ മത്സരിക്കുന്നത്. എന്നാല്‍ ഇത് കുഞ്ഞിന് നല്‍കുന്ന പാര്‍ശ്വഫലങ്ങള്‍ അല്‍പം ഗൗരവത്തോടെ തന്നെ ആലോചിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ.

കുഞ്ഞിന്റെ നിറവും ചര്‍മ്മത്തിന്റെ മൃദുത്വവും എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും പാല്‍ കൊടുക്കുമ്പോഴും എല്ലാം കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കപ്പെടണം. കുഞ്ഞിന്റെ ഓരോ ഘട്ടത്തിലേയും വളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ് അമ്മയുടെ പങ്ക്. ഏത് കുഞ്ഞുങ്ങള്‍ക്കും അമ്മയുടേയും അച്ഛന്റേയും സ്വാഭാവിക നിറം തന്നെയായിരിക്കും ലഭിക്കുന്നത്. എങ്കിലും കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കുങ്കുമപ്പൂവ് പാലിലരച്ച് കഴിക്കാറുണ്ട്.

കുഞ്ഞിനെ കൊല്ലാതെ കൊല്ലും ഈ കരുതലുകള്‍കുഞ്ഞിനെ കൊല്ലാതെ കൊല്ലും ഈ കരുതലുകള്‍

പല വിധത്തിലുള്ള എണ്ണകളും കുഞ്ഞിന്റെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നതിനായി അമ്മമാര്‍ ഉപയോഗിക്കാറുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ ധാരാളമുണ്ട്.

കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം നല്‍കുന്നതിനും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല എന്നതാണ് സത്യം. വിവിധ തരത്തിലുള്ള എണ്ണകള്‍ ഉപയോഗിച്ച് നമുക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്, എങ്ങനെയെന്ന് നോക്കാം.

 ബദാം എണ്ണ

ബദാം എണ്ണ

മസ്സാജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന എണ്ണയാണ് ബദാം എണ്ണ. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ബദാം എണ്ണ, കലെന്‍ഡുല ഓയില്‍ എന്നിവയെല്ലാം കുഞ്ഞിന്റെ ചര്‍മ്മത്തിന് പൂര്‍ണ സംരക്ഷണം നല്‍കുന്നു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനുള്ള എണ്ണയായും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് കുഞ്ഞിന് നല്ല റിലാക്‌സേഷന്‍ നല്‍കുന്നു. മാത്രമല്ല കുഞ്ഞിന് നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ഉയര്‍ന്ന അളവില്‍ ആന്റിസെപ്റ്റിക് പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുള്ള ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് കുട്ടികളിലെ സ്‌കിന്‍ അലര്‍ജികള്‍ മാറ്റുന്നതിനും കുഞ്ഞിന് റിലാക്‌സേഷന്‍ തോന്നുന്നതിനും സഹായിക്കുന്നു. കുഞ്ഞിന് ടീ ട്രീ ഓയില്‍ മസ്സാജ് നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. മാത്രമല്ല കുഞ്ഞിന്റെ എല്ലാ വിധത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍.

 കാമോമൈല്‍ ഓയില്‍

കാമോമൈല്‍ ഓയില്‍

കാമോമൈല്‍ ഓയില്‍ എന്ന് പറഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കും മനസ്സിലാവില്ല. ഇത് ജമന്തിപ്പൂവില്‍ നിന്നും എടുക്കുന്ന എണ്ണയാണ്. സെന്‍സിറ്റീവ് ചര്‍മ്മമായിരിക്കും കുട്ടികളില്‍ അതുകൊണ്ട് തന്നെ ഈ എണ്ണ ജനിച്ച ഉടനേയുള്ള കുഞ്ഞുങ്ങള്‍ക്കും സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ള കുഞ്ഞുങ്ങള്‍ക്കും വളരെയധികം ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിലുണ്ടാവുന്ന റാഷസ് മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കുന്ന ഒന്നാണ്. വയറു സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഈ എണ്ണ.

കടുകെണ്ണ

കടുകെണ്ണ

നല്ലൊരു ബേബി മസ്സാജ് ഓയില്‍ എന്ന് കടുകെണ്ണയെ പറയാവുന്നതാണ്. ഇത് തണുപ്പ് കാലത്ത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവാനിടയുള്ള എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. എന്നാല്‍ കടുകെണ്ണ ഒരിക്കലും ചര്‍മ്മത്തില്‍ നേരിട്ട് തേക്കാന്‍ പാടില്ല. ഇതില്‍ അല്‍പം വെളുത്തുള്ളിയോ ഉലുവയോ ചേര്‍ത്ത് ചൂടാക്കി തേപ്പിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന്റെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കുകയും ചെയ്യുന്നു.

സണ്‍ഫഌര്‍ ഓയില്‍

സണ്‍ഫഌര്‍ ഓയില്‍

സണ്‍ഫഌര്‍ ഓയില്‍ പല വിധത്തിലാണ് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നത്. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും കുഞ്ഞിന് നല്ല തിളക്കം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. സണ്‍ഫഌര്‍ ഓയില്‍ ആണ് മറ്റൊന്ന്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം സുരക്ഷിതത്വം നല്‍കുന്ന ഒന്നാണ്. ഇതിലുള്ള വിറ്റാമിന്‍ ഇയും ഫാറ്റി ആസിഡും ചര്‍മ്മം നറിഷ് ആവാന്‍ സഹായിക്കുന്നു. എന്നാല്‍ കുഞ്ഞിന്റെ ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആണെങ്കില്‍ ഇത്തരത്തിലുള്ള ഓയില്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയാണ് മറ്റൊന്ന്. കുഞ്ഞിനെ കുളിപ്പിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ആവണക്കെണ്ണ തേച്ചിരിക്കണം. ഇത് കുഞ്ഞിന്റെ ചര്‍മ്മം വരണ്ടതാണെങ്കില്‍ പരിഹാര നല്‍കുന്നു. മാത്രമല്ല മുടി, നഖം എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആവണക്കെണ്ണ ഉപയോഗിക്കാം. കുഞ്ഞിന്റെ ചുണ്ടും കണ്ണും ആവണക്കെണ്ണ തേക്കുമ്പോള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ മുടിവളര്‍ച്ചക്ക് വളരെ മികച്ചതാണ് ഈ എണ്ണ.

 നെയ്യ്

നെയ്യ്

നെയ്യ് ഉപയോഗിച്ച് കുഞ്ഞിന് ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. എക്‌സിമ എന്ന ചര്‍മ്മ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാ് നെയ്യ്. ഇത് ചര്‍മ്മത്തിലെ ചൊറിച്ചില്‍, തടിച്ചില്‍ ചുവപ്പ് നിറം എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നതിനും നെയ്യിന് സാധിക്കുന്നു.

 കലെന്‍ഡുല ഓയില്‍

കലെന്‍ഡുല ഓയില്‍

സൂര്യകാന്തി വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു പൂവിന്റെ എണ്ണയാണ് കലെന്‍ഡുല ഓയില്‍. ഇത് ജനിച്ച ഉടനേയുള്ള കുഞ്ഞിന്റെ ചര്‍മ്മത്തില്‍ കൂടി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തിന്റെ വിണ്ട് കീറലും റാഷസും എല്ലാം ഇല്ലാതാക്കാന്‍ സഹിയ്ക്കുന്ന ഒന്നാണ്. കുഞ്ഞിനെ കുളിപ്പിച്ച ശേഷമാണ് ഈ ഓയില്‍ ഉപയോഗിക്കേണ്ടത്. ഇതില്‍ നല്ലൊരു പ്രകൃതിദത്തമായ മണം ഉണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ മൂക്കിന്റെ ഭാഗത്ത് അധികം ഉപയോഗിക്കാന്‍ പാടുള്ളതല്ല.

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍ ഉപയോഗിക്കുന്നതും കുഞ്ഞിന്റെ ചര്‍മ്മത്തിന് വളെരയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തിലെ റാഷസ്, ഡയപ്പര്‍ വെച്ചതു മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

എള്ളെണ്ണ

എള്ളെണ്ണ

പാചകത്തിന് പലരും എള്ളെണ്ണ ഉപയോഗിക്കുന്നവരുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കറുത്ത എള്ളിന്റെ എണ്ണയാണ് കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ആയുര്‍വ്വേദത്തില്‍ പറയും പ്രകാരം കറുത്ത എള്ളിന്റെ എണ്ണ ഉപയോഗിച്ച് നമുക്ക് കുഞ്ഞിന്റെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കാം.

 ആയുര്‍വേദ എണ്ണകള്‍

ആയുര്‍വേദ എണ്ണകള്‍

കുഞ്ഞിന് നിരവധി തരത്തിലുള്ള ആയുര്‍വ്വേദ എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. ഏലാദികേര തൈലം, സുവര്‍ണകേരതൈലം എന്നിവയെല്ലാം കുഞ്ഞിന് നല്ലതാണ്. ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ എണ്ണകള്‍ മികച്ചതാണ്.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഏത് കാലാവസ്ഥയിലും കുഞ്ഞിനെ തേച്ച് കുളിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ തിളക്കം നിലനിര്‍ത്തുന്നതിനും എക്‌സിമ, റാഷസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കുളിക്കുന്നതിനു മുന്‍പും കുളിച്ചതിനു ശേഷവും കുഞ്ഞിന് വെളിച്ചെണ്ണ മസ്സാജ് ചെയ്യാവുന്നതാണ്.

English summary

best oils for baby skin fairness

Best oil for making your baby's skin fair, read on to know more.
Story first published: Friday, May 4, 2018, 16:46 [IST]
X
Desktop Bottom Promotion