For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിങ്ങളുടെ കുട്ടിക്ക് ഭക്ഷണത്തോട് വിരക്തിയുണ്ടോ ?

  By Glory
  |

  ''എന്റ കുട്ടി ഒന്നും കഴിക്കുന്നില്ല' എന്നത് മാതാപിതാക്കന്മാരുടെ സ്ഥിരം പരാതികളില്‍ ഒന്നാണ്. വെറുതെ ആകുലപ്പെട്ടുകൊണ്ടിരിക്കാതെ കുട്ടികളിലെ ഭക്ഷണ വിരക്തിയുടെ കാരണങ്ങള്‍ കണ്ടെത്തി അതിന് പരിഹാരങ്ങള്‍ കാണാനാണ് മാതാപിതാക്കന്മാര്‍ ശ്രദ്ധിക്കേണ്ടത്.

  കുട്ടികളിലെ ഭക്ഷണവിരക്തിക്ക് നിരവധി കാരണങ്ങല്‍ ഉണ്ട് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുട്ടിയുടെ ശാരീരിക അസ്വസ്തതകള്‍ തന്നെയാണ്.

  കുട്ടിയുടെ ആരോഗ്യസ്ഥിതി

  കുട്ടിയുടെ ആരോഗ്യസ്ഥിതി

  കുട്ടികളിലെ വിശപ്പില്ലായ്മയ്ക്ക് പ്രധാനകാരണം കുട്ടിയുടെ ശാരീരിക അസ്വസ്തതകള്‍ തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഫക്കെട്ടും അനുബന്ധ പ്രശ്‌നങ്ങളും. ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് പിടിപെടാന്‍ സാധ്യതയുള്ളതാണ് ജലദോഷവും കഫക്കെട്ടുമെല്ലാം ഇത് തീര്‍ച്ചയായും കുട്ടിയുടെ വിശപ്പിനെ ബാധിക്കുക തന്നെ ചെയ്യും.

  ചെറുപ്പം മുതല്‍ ഉണ്ടാകുന്ന എല്ലാ ആരോഗ്യ പ്രശ്‌നങ്ങളോടും കുട്ടി പ്രതികരിക്കുക ഭക്ഷണത്തോട് വിരക്തി കാണിച്ചു കൊണ്ടാണ്. അതിനാല്‍ കുട്ടികള്‍ ഭക്ഷണത്തോട് വിരക്തി കാണിക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശേധിക്കുകയാണ് ആദ്യം വേണ്ടത്.

  എന്താണ് കാരണം

  എന്താണ് കാരണം

  മുതിര്‍ന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വച്ച് കുട്ടികളുടെ ഭക്ഷണത്തെ താരതമ്യം ചെയ്യരുത്. അവര്‍ ചെറിയൊരളവ് മാത്രമെ കഴിക്കു. കുട്ടി വേഗം വളരണമെന്ന ചിന്തയില്‍ വീട്ടിലുള്ളവര്‍ ഭക്ഷണം തീറ്റിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും കുട്ടിക്ക് ഭക്ഷണത്തോട് വിരക്തി തോന്നാന്‍ സാധ്യതയുണ്ട്. പല രക്ഷിതാക്കളുടെയും നിര്‍ബന്ധ ബുദ്ധി കുട്ടിയെ ഭക്ഷണത്തെ തന്നെ വെറുക്കുന്നതിന് കാരണമാകുന്നു.

  ഭൂരിഭാഗം മാതാപിതാക്കന്മാരും കുട്ടികള്‍ ഇട നേരങ്ങളില്‍ ബേക്കറിയും വറുത്തതും പൊരിച്ചതുമെല്ലാം നല്കിയിട്ട് കുട്ടി ഭക്ഷണം കഴിക്കുന്നില്ലയെന്ന് പരാതി പറയുന്നതില്‍ അര്‍ഥമില്ല. ബക്കറി പലഹാരങ്ങള്‍

  കുട്ടിയുടെ വിശപ്പിനെ പൂര്‍ണ്ണമായും ശമിപ്പിക്കുകയും കുട്ടിയുടെ ദഹന പ്രക്രിയയുടെ താളെ തെറ്റിക്കുകയും ചെയ്യുന്നു. മാതാപിതാക്കന്മാര്‍ തന്നെയാണ് ഒരു പരിധി വരെ കുട്ടിയുടെ വിശപ്പില്ലായ്മയ്ക്ക് കാരണം. അതായത് ജനിക്കുന്ന അന്ന് മുതല്‍ കുട്ടിയെ പരിപാലിച്ച് വളര്‍ത്തുന്ന മാതാപിതാക്കന്മാര്‍ തന്നെയാണ് അവര്‍ക്ക് ഭക്ഷണവും നല്‍കുന്നത്.

  പലപ്പോഴും കുട്ടികളുടെ വിശപ്പില്ലായ്മയ്ക്ക് കാരണം. കുട്ടികള്‍ അവരുടെ ആരോഗ്യവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള ഭക്ഷണം നല്‍കാതെ മാതാപിതാക്കന്മാരുടെ ഇഷ്ടവും കുട്ടിയുടെ താല്പര്യവും പരിഗണിച്ച് അവര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അത് തൂക്കകുറവ് അടക്കമുള്ള വലിയ പ്രശ്‌നങ്ങള്‍ വഴിവയ്ക്കുന്നു.

  എന്താണ് നല്‌കേണ്ടത്.

  എന്താണ് നല്‌കേണ്ടത്.

  കുഞ്ഞുങ്ങളുടെ ആഹാരം മാറ്റുന്നത് ക്രമേണയായിരിക്കണം. ദ്രവ പദാര്‍ഥത്തില്‍ നിന്ന് ദ്രാവകാംശം കുറഞ്ഞവയിലേക്കും പിന്നീട് ഖര ക്ഷണത്തിലേക്കും പതിയെ മാറ്റാം. ആറാം മാസത്തില്‍ പഴങ്ങളുടെ നീര്, കുറുക്കുകള്‍ എന്നിവ കുഞ്ഞിന് നല്‍കിത്തുടങ്ങാം. റാഗി (മുത്താറി), ഞവര അരി, ഏത്തക്കായ എന്നിവ പൊടിച്ച് ശര്‍ക്കരയോ കല്‍കണ്ടമോ ചേര്‍ത്ത് തയ്യാറാക്കുന്ന കുറുക്കുകള്‍ കുഞ്ഞിന് നല്‍കാം. നിലക്കടല പൊടിച്ചത്, ചെറുപയര്‍ പൊടി എന്നിവ കുറുക്കില്‍ ചേര്‍ക്കുന്നത് അന്നജത്തിനും ഇരുമ്പിനും പുറമെ മാംസ്യവും കുഞ്ഞിന് ധാരാളമായി കിട്ടാനിടയാകും. കുറുക്കുകള്‍ വ്യത്യസ്തമായി നല്‍കുമ്പോള്‍ കുഞ്ഞുങ്ങള്‍ കഴിക്കാന്‍ താല്‍പര്യം കാണിക്കും. മടിയില്‍ കിടത്തി പിടിച്ചുവെച്ച് ഭക്ഷണം കൊടുക്കുന്നത് നന്നല്ല. ഇത് ഭക്ഷണം ശ്വാസനാളത്തിലേക്ക് കയറി ബുദ്ധിമുട്ടുണ്ടാക്കാനിടയാകും. മടിയിലിരുത്തിയോ എടുത്തുകൊണ്ടു നടന്നോ ഭക്ഷണം കഴിപ്പിക്കുന്നതാണ് നല്ലത്. ഉടച്ച ചോറും പുഴുങ്ങിയ ഏത്തപ്പഴവുമെല്ലാം ക്രമേണ നല്‍കി തുടങ്ങാം.

  ഒമ്പത് മാസമായിക്കഴിഞ്ഞാല്‍ പഴുത്ത വാഴപ്പഴം, ഇഡ്ഡലി, ദോശ എന്നിവ ഉടച്ചു നല്‍കാം. പച്ചക്കറി സൂപ്പ്, വേവിച്ചുടച്ച മീന്‍ എന്നിവയും നല്‍കിത്തുടങ്ങാം. മുട്ടയുടെ മഞ്ഞക്കരു മാത്രം ആദ്യം നല്‍കിയാല്‍ മതി. ഒരു വയസ്സുവരെ കുഞ്ഞിന്റെ വളര്‍ചാനിരക്ക് വളരെ കൂടുതലാണ്. ജനിക്കുമ്പോള്‍ 2.53 കിലോഗ്രാം മാത്രമുള്ള കുട്ടി ആറുമാസത്തില്‍ 67 കിലോ തൂക്കമുണ്ടാകും. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞ് 910 കിലോ തൂക്കമുണ്ടായിട്ടുണ്ടാകും.

   ഒരു വയസ്സുകഴിഞ്ഞാല്‍

  ഒരു വയസ്സുകഴിഞ്ഞാല്‍

  വീട്ടിലെ സാധാരണ ഭക്ഷണം കഴിപ്പിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം. നന്നായി വേവിച്ചുടച്ച മീനിനുപുറമെ ഇറച്ചിയും നല്‍കി തുടങ്ങാം. മുട്ട വെള്ളയുള്‍പ്പെടെ നല്‍കാം. പച്ചക്കറികള്‍, നെയ്യ്, മോര് എന്നിവയെല്ലാം ശീലിപ്പിക്കാം. പാക്കറ്റ് ഫുഡുകള്‍ യാതൊരു കാരണവശാലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്.

  ഒന്നര വയസ്സാകുമ്പോഴേക്ക് കുഞ്ഞ് ചവച്ചരക്കാന്‍ പഠിച്ചിരിക്കും. ചില പ്രത്യേക താല്‍പര്യവും വിരക്തിയുമെല്ലാം ആരംഭിക്കുന്നത് ഇപ്പോഴാണ്. കുഞ്ഞുങ്ങള്‍ക്ക് അന്നജവും, കൊഴുപ്പും, മാംസ്യവും, ഇരുമ്പും, കാത്സ്യവും മറ്റും സൂക്ഷ്മപോഷണങ്ങളെല്ലാം അടങ്ങിയ സമീകൃതാഹാരമാണ് നല്‍കേണ്ടത്. പിച്ചവെച്ചു നടക്കുന്ന പ്രായത്തില്‍ ഇരുമ്പ്, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇരുമ്പിന്റെ അംശത്തിനായി നെല്ലിക്ക, ശര്‍ക്കര എന്നിവ നല്‍കാം. കാത്സ്യം കൂടുതലുള്ള ഇലക്കറികള്‍, പാലുല്‍പന്നങ്ങള്‍, മാംസ്യം കൂടുതലായുള്ള പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം കുഞ്ഞിന് നല്‍കണം. പീന്നീട് വളരുന്നതിനനുസരിച്ച് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ വേണം കുട്ടിക്ക് നല്കാന്‍.

  നല്ല ഭക്ഷണം എന്നാല്‍ വിലകൂടിയതോ രുചിയേറിയതോ അല്ല. കഴിക്കുന്ന വ്യക്തിക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതും അതേ സമയം തന്നെ രോഗങ്ങള്‍ സമ്മാനിക്കാത്തതുമായിരിക്കണം. രോഗപ്രതിരോധ ശക്തി നല്കുക എന്നത് ഭക്ഷണത്തിന്റെ പ്രധാന ധര്‍മ്മങ്ങളില്‍ ഒന്നാണ്. കുട്ടികളില്‍ ഇന്ന് കാണുന്ന വലിയൊരു ശതാമാനം രോഗങ്ങളും അവരുടെ ഭക്ഷണത്തില്‍ നിന്ന് വരുന്നതാണ്. അതിനാല്‍ അവര്‍ക്ക് കൊടുക്കുന്ന ഭക്ഷണങ്ങത്തില്‍ ധാരാളം ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ദഹനശേഷി, വളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍, ശുചിത്വം എന്നിവ പരിഗണിച്ചായിരിക്കണം അവര്‍ക്കുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.

  കുട്ടിയുടെ ഇഷ്ടം മാത്രം പരിഗണിക്കരുത്

  കുട്ടിയുടെ ഇഷ്ടം മാത്രം പരിഗണിക്കരുത്

  ഭക്ഷണത്തോട് വിരക്തി പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കന്മാര്‍ എന്തെങ്കിലും കഴിക്കട്ടെയെന്ന് കരുതി ഇഷ്ടമുള്ളത് മാത്രം ഉണ്ടാക്കി നല്കുന്നു. ഇത്തരം പ്രവൃത്തികള്‍ കുട്ടിയ്ക്ക് നന്മയെക്കാള്‍ ഉപരി തിന്മമാത്രമെ സമ്മാനിക്കു. കാരണം വിവിധ തരത്തിലുള്ള ഭക്ഷണങ്ങളില്‍ നിന്ന് ആകിരണം ചെയ്യ്‌തെടുക്കുന്ന പോഷകങ്ങളുടെ സഹായത്തോടെയാണ് കുട്ടി വളരുന്നത് .

  ഒരേ തരത്തിലുള്ള ഭക്ഷണം മാത്രമാണ് കുട്ടി കഴിക്കുന്നതെങ്കില്‍ അത് കുട്ടിയുടെ ആരോഗ്യത്തെ തന്നെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. അത് പോലെ കോഴി ഇറച്ച് മാത്രമ ഇഷ്ടമുള്ള കുട്ടിക്ക് എന്നും കോഴി ഇറച്ചി തന്നെ നല്കിയാല്‍ എന്താകും അവന്റെ ആരോഗ്യം. കുട്ടികളെ എന്തെങ്കിലും കഴിപ്പിക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ളത് മത്രം നല്കുമ്പോള്‍ തളരുന്നത് അവരുടെ തന്നെ വളര്‍ച്ചയും ആരോഗ്യവുമാണ്. അതുകൊണ്ട കുട്ടിയുടെ ഇഷ്ടത്തിനും അവര്‍ക്കാവശ്യമായ പോഷകങ്ങള്‍ക്കു തുല്യ പ്രധാന്യമാണ് മതാപിതാക്കന്മാര്‍ നല്‌കേണ്ടത്.

  Read more about: kids care കുഞ്ഞ്
  English summary

  appetite-in-babies-symptoms-causes-and-tips

  When it comes to having food, children can be very unpredictable. One day they love a dish and the next day the same dish does not even deserve a look.
  Story first published: Monday, June 4, 2018, 11:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more