കുഞ്ഞ് ഓട്‌സ് ദിവസവും കഴിക്കുമ്പോള്‍

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളെയും വരെ പ്രതിരോധിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഓട്‌സ് പോലുള്ള പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് ആരോഗ്യകരമാണോ ഓട്‌സ് എന്നതാണ് ആദ്യം അറിയേണ്ടത്. എന്നാല്‍ മാത്രമേ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്ന് നോക്കണം.

പ്രസവശേഷം തൂങ്ങിയ ചര്‍മ്മത്തിന് മുറുക്കം ഒരാഴ്ച

കുഞ്ഞിന് പല അമ്മമാരും രാവിലെ ഓട്‌സ് കൊടുക്കുന്നത് ശീലമാക്കുന്നതാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങളെന്ന് പല അമ്മമാര്‍ക്കും അറിയില്ല. ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വളരെയധികം ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഓട്‌സിനുണ്ട്. എന്തൊക്കെയെന്ന് നോക്കാം. കുഞ്ഞിന് ദിവസവും ഓട്‌സ് നല്‍കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. എന്താണതെന്ന് നോക്കാം.

പാകം ചെയ്ത ശേഷം

പാകം ചെയ്ത ശേഷം

പാകം ചെയ്ത ശേഷം ഏറ്റവും അധികം നല്ലതു പോലെ ആരോഗ്യം നല്‍കുന്ന ഒരു ധാന്യമാണ് ഓട്‌സ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ ഓട്‌സിന് സാധിക്കുന്നു.

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറയാണ് ഓട്‌സ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ദഹനത്തിന് വളരെയധികം സഹായിക്കുന്നു ഓട്‌സ്.

മലബന്ധത്തിനെ ചെറുക്കുന്നു

മലബന്ധത്തിനെ ചെറുക്കുന്നു

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് മലബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് ഉത്തമമായിട്ടുള്ള ഒന്നാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അയേണിന്റെ കലവറ

അയേണിന്റെ കലവറ

അയേണിന്റെ കലവറയാണ് ഓട്‌സ്. ഇത് കുട്ടികളില്‍ ഉണ്ടാവുന്ന വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഓട്‌സ് കുട്ടികളില്‍ സ്ഥിരമാക്കാം.

കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ചക്കാവശ്യമായ സിങ്ക്, അയേണ്‍ എന്നിവയെല്ലാം ഓട്‌സില്‍ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തടയാന്‍ ഓട്‌സ് കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെയധികം സഹായിക്കുന്നു.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

എന്നാല്‍ ഓട്‌സ് കുഞ്ഞിന് കൊടുക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം നമുക്ക് കൃത്യമായി പരിപാലിക്കാന്‍ സാധിക്കുകയുള്ളൂ.

 കുഞ്ഞിന്റെ ദഹനം

കുഞ്ഞിന്റെ ദഹനം

കുഞ്ഞിന് ഭക്ഷണങ്ങള്‍ കൊടുക്കുമ്പോള്‍ അത് ദഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുഞ്ഞിന് ഉണ്ടെങ്കില്‍ ഒരിക്കലും ഓട്‌സ് കൊടുക്കരുത്.

ആറുമാസത്തിനു മുന്‍പ്

ആറുമാസത്തിനു മുന്‍പ്

ഒരിക്കലും കുഞ്ഞിന് ആറ് മാസത്തിനു മുന്‍പ് ഓട്‌സ് പോലുള്ള ധാന്യങ്ങള്‍ കൊടുക്കരുത്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കുഞ്ഞില്‍ ഉണ്ടാക്കും. ചിലരില്‍ അലര്‍ജി പോലുള്ള പ്രതിസന്ധികള്‍ക്കും കാരണമാകും.

കുഞ്ഞ് കഴിക്കുന്ന വിധം

കുഞ്ഞ് കഴിക്കുന്ന വിധം

കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ പ്രത്യേകിച്ച് ഓട്‌സ് പോലുള്ള ഭക്ഷണങ്ങള്‍ കൊടുക്കുമ്പോള്‍ അത് കുഞ്ഞ് നല്ലതു പോലെ ചവച്ച് കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ തല നല്ല പോസിഷനില്‍ പിടിച്ച് വേണം കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍.

ഗുണമേന്‍മ

ഗുണമേന്‍മ

ഓട്‌സ് പല വിധത്തില്‍ ഉണ്ട്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ഉതകുന്ന രീതിയില്‍ ഉള്ള ഭക്ഷണം വേണം കൊടുക്കാന്‍. എപ്പോഴും ഗുണമേന്‍മ നോക്കി വേണം ഭക്ഷണം കൊടുക്കാന്‍.

English summary

Wonderful Health Benefits Of Oats For Babies

Have you started looking for healthy foods that will make a perfect new and introductory food for your infant?