കുഞ്ഞുങ്ങളിലെ കഫക്കെട്ട് ഗുരുതരമോ?

Posted By:
Subscribe to Boldsky

കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി പല അമ്മമാരും ആശങ്കാകുലരാണ്. ചെറിയ കുട്ടികളാണെങ്കില്‍ പലപ്പോഴും പല വിധത്തിലാണ് അവരെ രോഗങ്ങള്‍ ബാധിക്കുക. രോഗപ്രതിരോധ ശേഷി കുട്ടികളില്‍ വളരെ കുറവാണ് എന്നതാണ് പെട്ടെന്ന് തന്നെ കുട്ടികളെ രോഗം ബാധിക്കാന്‍ കാരണം. ഇടക്കിടെയുള്ള കഫക്കെട്ട് കുട്ടികളെ പലപ്പോഴും വലക്കാറുണ്ട്.

സിസേറിയന് ശേഷം അമ്മ നിശബ്ദമായി അനുഭവിക്കുന്നത്

എന്നാല്‍ കുട്ടികളിലെ കഫക്കെട്ട് അത്ര ഗൗരവമായി എടുക്കേണ്ട ആവശ്യമില്ല. കാരണം കടുത്ത രോഗമെന്ന് കരുതിയാണ് പലപ്പോഴും മാതാപിതാക്കള്‍ കഫക്കെട്ടിന് കുട്ടികളെ ചികിത്സിക്കുക. എന്നാല്‍ സാധാരണ മരുന്ന് കൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാവുന്നതാണ്.

 രണ്ട് തരത്തിലുള്ള കഫക്കെട്ടുകള്‍

രണ്ട് തരത്തിലുള്ള കഫക്കെട്ടുകള്‍

രണ്ട് തരത്തിലുള്ള കഫക്കെട്ടുകളാണ് കുട്ടികളില്‍ ഉണ്ടാവുന്നത്. രോഗാണുബാധമൂലവും അലര്‍ജി മൂലവുമാണ് ഇതുണ്ടാവുന്നത്. അണുബാധ മൂലം ഉണ്ടാവുന്ന കഫക്കെട്ടാണെങ്കില്‍ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയും കഫക്കെട്ടിനോടൊപ്പം പനിയും ഉണ്ടാവുന്നു. എന്നാല്‍ ഈ സമയത്ത് ചികിത്സ അത്യാവശ്യമാണ്.

 അലര്‍ജിമൂലമുണ്ടാകുന്ന കഫക്കെട്ട്

അലര്‍ജിമൂലമുണ്ടാകുന്ന കഫക്കെട്ട്

എന്നാല്‍ അലര്‍ജിമൂലമുണ്ടാകുന്ന കഫക്കെട്ട് ഒരിക്കലും ഗുരുതരമല്ല. അന്തരീക്ഷത്തില്‍ നിന്നുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിലാണ് കുട്ടികളില്‍ പലപ്പോഴും അലര്‍ജി കഫക്കെട്ടുണ്ടാവുന്നത്. ശരീരത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശരീരത്തിന്റെ ചെറുത്ത് നില്‍പ്പിന്റെ ഫലമാണ് കഫമായി മാറുന്നത്.

 പാല്‍ ഉപയോഗിക്കുമ്പോള്‍

പാല്‍ ഉപയോഗിക്കുമ്പോള്‍

പാല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളില്‍ മുലപ്പാലല്ല ഒരിക്കലും വില്ലന് പലരിലും അഭിപ്രായമുണ്ടായിരുന്നു മുലപ്പാല്‍ കഴിക്കുമ്പോള്‍ കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാവും എന്ന്. എന്നാല്‍ ഒരിക്കലും മുലപ്പാല്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാവില്ല എന്നാല്‍ പശുവിന്‍ പാല്‍ ഉപയോഗിക്കുന്ന ചില കുട്ടികളില്‍ പലപ്പോഴും കഫക്കെട്ടിനുള്ള സാധ്യത വളരെ കൂടുതലാണ്.

പാല്‍ വെള്ളം ചേര്‍ത്ത് കഴിക്കാം

പാല്‍ വെള്ളം ചേര്‍ത്ത് കഴിക്കാം

കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കണം എന്നാണെങ്കില്‍ പാല്‍ വെള്ളം ചേര്‍ത്ത് നല്ലതു പോലെ നേര്‍പ്പിച്ച് കൊടുക്കാവുന്നതാണ്. പാല്‍ എളുപ്പം ദഹിക്കുന്നതിനും ഇത് സഹായിക്കുന്നു.

 ഇരുന്ന് മുലയൂട്ടാന്‍

ഇരുന്ന് മുലയൂട്ടാന്‍

കുഞ്ഞുങ്ങളെ ഇരുന്ന് മുലയൂട്ടാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ അത് കുട്ടികളില്‍ കഫക്കെട്ടിന് കാരണമാകുന്നു. ഇത് ചെവിവേദന ഉണ്ടാക്കാനും കാരണമാകുന്നു.

 പാരമ്പര്യമെന്ന കഫക്കെട്ട്

പാരമ്പര്യമെന്ന കഫക്കെട്ട്

കുട്ടികളില്‍ പാരമ്പര്യമായും കഫക്കെട്ട ഉണ്ടാവാറുണ്ട്. പാരമ്പര്യമായി ശ്വാസംമുട്ടല്‍ ഉള്ളവരുടെ കുട്ടികളില്‍ കഫക്കെട്ടിനുള്ള സാധ്യത വളരെ കൂടുതലാണ്.

തലയില്‍ എണ്ണ തേച്ച് കുളിപ്പിക്കുമ്പോള്‍

തലയില്‍ എണ്ണ തേച്ച് കുളിപ്പിക്കുമ്പോള്‍

ദിവസവും തലയില്‍ എണ്ണ തേച്ച് കുളിപ്പിക്കുന്ന കുട്ടികളില്‍ പലപ്പോഴും കഫക്കെട്ടിന് കാരണമാകും. മാത്രമല്ല കളിച്ച് വിയര്‍ത്ത് കളിക്കുന്ന കുട്ടികളെ കുളിപ്പിക്കുമ്പോഴും പലപ്പോഴും കഫക്കെട്ട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

English summary

Remedies to Cut the Phlegm in Baby's Throat

If phlegm is persistent or blocks an infant's airway consult a health care professional immediately.
Story first published: Friday, September 1, 2017, 13:04 [IST]
Subscribe Newsletter