For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുന്ന അമ്മമാര്‍ നാരങ്ങവെള്ളം കുടിച്ചാല്‍

അമ്മമാര്‍ നാരങ്ങ വെള്ളം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

|

ആദ്യമായി മുലയൂട്ടുന്ന ഏത് അമ്മമാരും അനുഭവിക്കുന്ന ഒന്നാണ് വയറ്റിലെ ഗ്യാസും വയറു വീര്‍ക്കലും തുടങ്ങിയ പ്രശ്‌നങ്ങള്‍. ഇത് പലപ്പോഴും അമ്മമാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അമ്മമാര്‍ക്ക് അസ്വസ്ഥതകളില്ലാതെ മുലയൂട്ടുന്നതിനും സഹായിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. നാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് അമ്മക്ക് മാത്രമല്ല കുഞ്ഞിനും ആരോഗ്യം നല്‍കുന്ന ഒന്നാണ്. വിറ്റാമിന്‍ സി, റൈബോഫഌബിന്‍, വിറ്റാമിന്‍ ബി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍.

കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ് നാരങ്ങനീര്. പ്രോട്ടീന്‍, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് പല തരത്തിലാണ് ഇത് സഹായകമാവുന്നത്. നാരങ്ങ നീര് മുലയൂട്ടുന്ന അമ്മമാര്‍ക്ക് മാത്രമല്ല ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ആര്‍ക്കു വേണമെങ്കിലും കഴിക്കാവുന്ന ഒന്നാണ്. എന്നാല്‍ എന്തും കഴിക്കുമ്പോള്‍ അല്‍പം നിയന്ത്രണം വേണം എന്നത് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.

കുഞ്ഞിന് നിറവും മൃദുത്വവും നല്‍കും എണ്ണകുഞ്ഞിന് നിറവും മൃദുത്വവും നല്‍കും എണ്ണ

മുലയൂട്ടുന്ന അമ്മമാരില്‍ ബഹുഭൂരിഭാഗവും പ്രസവ ശേഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ക്ക് പലപ്പോഴും ശ്രദ്ധ നല്‍കണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. മാത്രമല്ല നാരങ്ങ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുലപ്പാലില്‍ വര്‍ദ്ധനവ്

മുലപ്പാലില്‍ വര്‍ദ്ധനവ്

പല അമ്മമാരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുലപ്പാലില്‍ കുറവ് വരുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തേയും വളരെ മോശമായി ബാധിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ നാരങ്ങ നീര് മതി. മുലയൂട്ടുന്ന അമ്മമാരില്‍ എപ്പോഴും ശരീരം ഹൈഡ്രേറ്റഡ് ആയി ഇരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാനും മുലപ്പാലിന്റെ വര്‍ദ്ധനക്കും നാരങ്ങ വെള്ളം അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ദിവസേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കുഞ്ഞിന്റെ ദഹന പ്രശ്‌നങ്ങള്‍

കുഞ്ഞിന്റെ ദഹന പ്രശ്‌നങ്ങള്‍

കുഞ്ഞിന്റെ ദഹന പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ഇതിനെ പരിഹരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. അമ്മ നാരങ്ങ നീര് കുടിക്കുന്നതിലൂടെ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിന്റെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു. കുഞ്ഞിന്റെ ദഹന പ്രശ്‌നങ്ങള്‍, വയറു വീര്‍ക്കുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.

 ശരീരത്തിലെ ടോക്‌സിന്‍

ശരീരത്തിലെ ടോക്‌സിന്‍

എല്ലാവരുടേയും ശരീരത്തില്‍ ഒരു നിശ്ചിത സമയത്തിനപ്പുറം ടോക്‌സിന്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ഉത്തമമായ ഒന്നാണ് നാരങ്ങ വെള്ളം. മുലയൂട്ടുന്ന അമ്മമാര്‍ നാരങ്ങ വെള്ളം സ്ഥിരമാക്കുന്നതോടെ ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും കുഞ്ഞിന് ആരോഗ്യമുള്ള പാല്‍ ലഭിക്കുകയും ചെയ്യുന്നു.

തൊണ്ടവേദനക്ക് ആശ്വാസം

തൊണ്ടവേദനക്ക് ആശ്വാസം

അമ്മമാരില്‍ പലപ്പോഴും കാണപ്പെടുന്ന മറ്റൊരു പ്രശ്‌നമാണ് തൊണ്ട വേദന. തൊണ്ട വേദന ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. നാരങ്ങ വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത് തൊണ്ടവേദനക്ക് പരിഹാരം നല്‍കുന്നു.

ബിപിയെ നിയന്ത്രിക്കുന്നു

ബിപിയെ നിയന്ത്രിക്കുന്നു

മുലയൂട്ടുന്ന അമ്മമാര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് താഴ്ന്ന രക്തസമ്മര്‍ദ്ദം. അതിന് പരിഹാരം കാണാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നാരങ്ങ വെള്ളം. ശരീരത്തിലെ പൊട്ടാസ്യം കുറയുന്നതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. ഇത് മുലയൂട്ടലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗമാണ് നാരങ്ങ വെള്ളം.

നാഡീഞരമ്പ് സംബന്ധമായ രോഗങ്ങള്‍

നാഡീഞരമ്പ് സംബന്ധമായ രോഗങ്ങള്‍

പല അമ്മമാരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് നാഡീഞരമ്പ് സംബന്ധമായ രോഗങ്ങള്‍. വെരിക്കോസ് വെയിനിനും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും ഇത് പലപ്പോഴും കാരണമാകുന്നു. ഇത് സ്തനങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങളും പാലുല്‍പ്പാദനത്തില്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നാരങ്ങ വെള്ളം. ഇത് ഞരമ്പ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ചര്‍മ്മത്തിന്റെ സ്വഭാവം മാറ്റുന്നു

ചര്‍മ്മത്തിന്റെ സ്വഭാവം മാറ്റുന്നു

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രസവശേഷം പല അമ്മമാരും അനുഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കുഞ്ഞിന്റേയും ചര്‍മ്മസംരക്ഷണത്തില്‍ സഹായിക്കുന്നതിനും ഉള്ള ഒന്നാണ് നാരങ്ങ വെള്ളം. വിറ്റാമിന്‍ സി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല കറുത്ത കലകളും കുത്തുകളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

സ്തനാര്‍ബുദത്തെ തടയുന്നു

സ്തനാര്‍ബുദത്തെ തടയുന്നു

സ്തനാര്‍ബുദം ഇന്നത്തെ ജീവിതശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നാരങ്ങ വെള്ളം. ഇത് ബ്രെസ്റ്റ് ക്യാന്‍സറിനുള്ള സാധ്യത വളരെയധികം കുറക്കുന്നു. ഇതിലുള്ള ആന്റ് ട്യൂമര്‍ ആക്റ്റിവിറ്റിയാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്.

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു

മുലയൂട്ടുന്ന അമ്മമാരില്‍ രക്തശുദ്ധീകരണം ആവശ്യമുള്ള ഒന്നാണ്. ഇതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് നാരങ്ങ വെള്ളം. ഇത് അമ്മമാരില്‍ രക്തശുദ്ധീകരണം നടത്തുകയും കുഞ്ഞിന് ആരോഗ്യമുള്ള മുലപ്പാലിലേക്ക് ഇത് നയിക്കുകയും ചെയ്യുന്നു.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്നതിന് ഏറ്റവും സാധ്യതയുള്ള സമയം പ്രസവശേഷം കുഞ്ഞിനെ പാലൂട്ടുന്ന ഘട്ടത്തിലാണ്. എന്നാല്‍ നിര്‍ജ്ജലീകരണം ഇല്ലാതാക്കി ശരീരത്തിന് ഉന്‍മേഷവും ആരോഗ്യവും നല്‍കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന പല വിധത്തിലുള്ള ഘടകങ്ങള്‍ നാരങ്ങ വെള്ളത്തിലുണ്ട്.

English summary

Amazing Health Benefits Of Lemon Water During Breastfeeding

You want to get rid of his bloating, irregular bowels and gas? Read our post to learn is it safe to drink lemon water while breastfeeding and how lemon water can be beneficial for your baby.
Story first published: Wednesday, December 20, 2017, 10:40 [IST]
X
Desktop Bottom Promotion