കുഞ്ഞ് മുല കുടിയ്ക്കുന്നില്ലേ...എങ്കില്‍...

Posted By:
Subscribe to Boldsky

കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് മുലപ്പാല്‍ ഏറെ അത്യാവശ്യമാണ്. നവജാത ശിശുക്കള്‍ക്ക് ആറുമാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂയെന്ന് വൈദ്യശാസ്ത്രവും പറയുന്നു.

എന്നാല്‍ ചിലപ്പോഴെങ്കിലും കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിയ്ക്കാന്‍ വിസമ്മതിച്ചേക്കാം. കുഞ്ഞിന്റെ ആരോഗ്യത്തെ ഇതു ബാധിയ്ക്കുമെന്ന ഉത്കണ്ഠയുള്ളതുകൊണ്ട് ഇക്കാര്യം അമ്മമാര്‍ക്ക് വിഷമവുമുണ്ടാക്കിയേക്കാം.

കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിയ്ക്കാന്‍ വിസമ്മതിയ്ക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ പല കാര്യങ്ങളിലാകാം ശ്രദ്ധ. ഇതുകൊണ്ടുതന്നെ ചിലപ്പോള്‍ മുലപ്പാല്‍ കുടിയ്ക്കാന്‍ താല്‍പര്യം കാണിയ്ക്കാതിരിയ്ക്കാം.

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞിന് കോള്‍ഡോ മൂക്കടപ്പോ ഉണ്ടെങ്കിലും മുലപ്പാല്‍ കുടിയ്ക്കാന്‍ വിസമ്മതിച്ചേക്കാം.

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളിലെ വ്യത്യാസം കാരണം ചിലപ്പോള്‍ മുലപ്പാലിന് രുചിവ്യത്യാസമുണ്ടാകും. ഇതും കുഞ്ഞിന് മുലപ്പാലിനോടുള്ള താല്‍പര്യം കുറയ്ക്കാം.

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞു മുതിര്‍ന്നു വരുമ്പോള്‍ മറ്റു ഭക്ഷണങ്ങള്‍ കൂടി നല്‍കുന്നുവെങ്കില്‍ ചിലപ്പോള്‍ മുലപ്പാല്‍ രുചി പിടിയ്ക്കാതെ വന്നേക്കാം. ഇതും ഒരു കാരണമാണ്.

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

മുലപ്പാല്‍ തീരെ കുറയുന്നതും കാരണമാണ്. മുലപ്പാല്‍ ലഭിയ്ക്കാതെയാകുമ്പോള്‍ കുഞ്ഞിന് മുല കുടിയ്ക്കാനുള്ള താല്‍പര്യവും കുറയും.

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

മുലയൂട്ടുമ്പോഴുള്ള അമ്മയുടെ നിലപാടും പ്രധാനം. കുഞ്ഞിന് താല്‍പര്യമില്ലാതെ മുലയൂട്ടുക, മുല കടിയ്ക്കുമ്പോള്‍ ദേഷ്യപ്പെടുക, കുഞ്ഞിനെ ശകാരിയ്ക്കുക തുടങ്ങിയവയെല്ലാം കുഞ്ഞിന് മാനസികമായി അമ്മയോട് അകല്‍ച്ചയുണ്ടാക്കും. ഇത് മുലപ്പാല്‍ കുടിയ്ക്കുന്നതിനേയും ബാധിയ്ക്കും.

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുന്നില്ലേ...

ഏതെങ്കിലും കാരണത്താല്‍ കുറച്ചു ദിവസം മുലപ്പാല്‍ നല്‍കാതിരുന്നാല്‍ പിന്നീടു കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കാന്‍ മടി കാണിച്ചേക്കും.

English summary

Why Your Baby Loses Interest In Breastfeeding

Here are some of the reasons why your baby lose interest in breastfeeding. Read more to know about,
Story first published: Wednesday, June 29, 2016, 17:00 [IST]