കുഞ്ഞിന് നോണ്‍ വെജ് നല്‍കുമ്പോഴറിയാന്‍....

Posted By: Super
Subscribe to Boldsky

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മികച്ച പ്രോട്ടീനുകളുടെ ഉറവിടവും, പേശികളുടെ വളര്‍ച്ചയിലും, കരുത്ത് നേടുന്നതിലും കുട്ടികളെ ഏറെ സഹായിക്കുന്നതുമാണ്. എന്നിരുന്നാലും കുട്ടിയുടെ ദഹനവ്യവസ്ഥ ഇതിനെ സ്വീകരിക്കാന്‍ തയ്യാറായിരിക്കണം.

ചുരുങ്ങിയത് രണ്ട് വയസ്സ് പ്രായമെങ്കിലും ആയതിന് ശേഷമേ കുട്ടികള്‍ക്ക് മാംസഭക്ഷണങ്ങള്‍ നല്കാവൂ.

കുട്ടികള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍‌ നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചില പ്രധാന കാര്യങ്ങള്‍ അറിയുക.

1. മുട്ടയില്‍ തുടങ്ങുക

1. മുട്ടയില്‍ തുടങ്ങുക

മുട്ട പ്രോട്ടീനുകളുടെ മികച്ച സ്രോതസ്സും, കുട്ടിയുടെ ദഹനവ്യവസ്ഥക്ക് യോജിച്ചതുമാണ്. എന്നിരുന്നാലും കുട്ടിക്ക് ഒമ്പത് മാസമാകുന്നതിന് മുമ്പ് മുട്ട നല്കരുത്. ആ സമയത്ത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ദഹിക്കുന്നതിന് ഏറെ സമയമെടുക്കും.

2. മത്സ്യവും കോഴിയിറച്ചിയും ഒരു വയസ്സിന് ശേഷം

2. മത്സ്യവും കോഴിയിറച്ചിയും ഒരു വയസ്സിന് ശേഷം

കുട്ടിക്ക് ഒരു വയസ്സ് പൂര്‍ത്തിയായ ശേഷമേ മത്സ്യവും കോഴിയിറച്ചിയും നല്കാവൂ. 13 അല്ലെങ്കില്‍ 14 മാസം പ്രായമാകുമ്പോള്‍ ഇവ നല്കാന്‍ തുടങ്ങാം. എന്നാല്‍ ഇവ രണ്ടും ആദ്യം സൂപ്പ് രൂപത്തില്‍ നല്കാന്‍ ശ്രദ്ധിക്കുക. തുടക്കത്തില്‍ തന്നെ മാംസകഷ്ണങ്ങള്‍ നല്കരുത്.

3. കോഴിയിറച്ചിക്ക് മുമ്പ് മത്സ്യം

3. കോഴിയിറച്ചിക്ക് മുമ്പ് മത്സ്യം

കുട്ടിക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ നല്കാന്‍ ആരംഭിക്കുമ്പോള്‍ മത്സ്യം വേണം ആദ്യം നല്കാന്‍. തുടര്‍ന്ന് കോഴിയിറച്ചി നല്കി തുടങ്ങാം. സൂപ്പ് അല്ലെങ്കില്‍ ബ്രോത്ത് നല്കി തുടര്‍ന്ന് ആവിയില്‍ പുഴുങ്ങിയതോ, ഗ്രില്‍ ചെയ്തതോ ആയ മാംസം നല്കുന്ന ക്രമം തുടരണമെന്ന കാര്യം ശ്രദ്ധിക്കുക.

4. ചുവന്ന മാംസം നിയന്ത്രിക്കുക

4. ചുവന്ന മാംസം നിയന്ത്രിക്കുക

ചുവന്ന മാംസത്തിന്‍റെ കാര്യത്തില്‍ മറ്റ് മാംസങ്ങളേക്കാളും സോസേജുകളേക്കാളും അനുയോജ്യം ആട്ടിറച്ചിയാണ്. ആട്ടിറച്ചിയല്ലാത്തവയില്‍ നൈട്രേറ്റ് ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ തലച്ചോറിന്‍റെ വികാസത്തില്‍ തടസ്സം സൃഷ്ടിക്കും. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുവന്ന മാംസം നല്കാതിരിക്കുകയാണ് ഉചിതം.

5. മാംസം അധികം വേവിക്കരുത്

5. മാംസം അധികം വേവിക്കരുത്

മത്സ്യവും മാംസവും അധികമായി വേവിക്കരുത്. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടിക്ക് ഗ്രില്‍, പുഴുങ്ങിയ അല്ലെങ്കില്‍ ആവിയില്‍ വേവിച്ച മാംസം നല്കുക.

6.അളവ് കുറച്ച് കഴിക്കുക

6.അളവ് കുറച്ച് കഴിക്കുക

കുഞ്ഞുങ്ങള്‍ക്ക് മാംസം നല്കുന്നത് ആഴ്ചയില്‍ രണ്ട് തവണയായി നിയന്ത്രിക്കുക. മാംസവും മത്സ്യവും കൂടുതലായി കഴിക്കുന്നത് ദഹനത്തെ വൈകിപ്പിക്കുകയും അത് മെറ്റബോളിസം കുറയാന്‍ കാരണമാവുകയും ചെയ്യും. കുട്ടിക്ക് മത്സ്യവും, മാംസവും ഉച്ചഭക്ഷണത്തിനൊപ്പമല്ല അത്താഴത്തിന് നല്കുന്നതാണ് ഉചിതം. ഇത് അടുത്ത ഭക്ഷണത്തിന് മുമ്പ് ദഹിക്കുന്നതിനാവശ്യമായ സമയം നല്കും.

7. മാംസം ശരിയായി വേവിക്കുക

7. മാംസം ശരിയായി വേവിക്കുക

മാംസം വേവിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കുക. കുട്ടിക്ക് പ്രൊസസ് ചെയ്ത മാംസം നല്കാതിരിക്കുക.

English summary

Tips To Start Your Baby On Non Vegetarian Food

Non-vegetarian food is an excellent source of first-class protein and contributes in a big way to promote muscle development and strength in children. However, your baby’s digestive system isn’t ready for it, at least during the first year after birth.