ഗര്‍ഭാവസ്ഥയില്‍ കുട്ടി പഠിക്കുന്ന ഏഴ് കാര്യങ്ങള്‍

Posted By:
Subscribe to Boldsky

ജനിച്ച് വീഴുന്നതിനുമുന്‍പ് തന്നെ കുഞ്ഞുങ്ങള്‍ പല കാര്യങ്ങളും ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ പഠിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയില്‍ തന്നെ ഒരു അമ്മയുടെ ജോലി ചെയ്തു തുടങ്ങേണ്ടിയിരിക്കുന്നു. ഒരു ഗര്‍ഭസ്ഥ ശിശു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ തന്നെ പല തരത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക.

പിറന്നു വീഴുന്ന കുഞ്ഞിന് നല്ല സ്വഭാവവും നല്ല ബുദ്ധിയും ഉണ്ടായിരിക്കണമെന്നല്ലേ നിങ്ങളുടെ ആഗ്രഹം. എന്നാല്‍ ഗര്‍ഭിണികള്‍ സന്തോഷത്തോടെ ഇരിക്കണം. ഇത്തരം അവസ്ഥയില്‍ നല്ല പ്രവൃത്തികളും നല്ല സ്വഭാവങ്ങളും കാണിക്കണം. കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ പഠിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കാം. നിങ്ങള്‍ക്ക് ഇത് വായിച്ച് അതിശയം തോന്നാം.. എന്നാല്‍ ഇതൊക്കെ സത്യമാണെന്ന് അറിയുക.

മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കം

അമ്മ അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ കുഞ്ഞിനെയും ബാധിക്കും. ഒരു ഗര്‍ഭിണിക്ക് ഉത്കണ്ഠ ഉണ്ടാകുമ്പോള്‍ ശിശു തന്റെ ഇടത്തേ കൈ ഉയര്‍ത്തി മുഖം മറയ്ക്കാന്‍ ശ്രമിക്കും. പിരിമുറക്കത്തില്‍ നിന്നും സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് കുഞ്ഞ് നടത്തുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കുഞ്ഞിന് വളരെ ദോഷം ചെയ്യും. കുട്ടിക്ക് ശ്രദ്ധക്കുറവും വിഷാദരോഗവും പിടിപ്പെടാം.

രുചി അറിയാനുള്ള ശ്രമം

രുചി അറിയാനുള്ള ശ്രമം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ആഹാരത്തിന്റെ ഗുണം കുഞ്ഞിനും ലഭിക്കുന്നു. വളര്‍ച്ചയുടെ ഇരുപതാം ദിവസം കുഞ്ഞിന് രുചിയറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. നല്ല ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കുകയാണെങ്കില്‍ കുട്ടിക്കും ഭാവിയില്‍ അത്തരം ഭക്ഷണങ്ങളോടായിരിക്കും പ്രിയം. ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കുക.

വികാരങ്ങള്‍ തിരിച്ചറിയുന്നു

വികാരങ്ങള്‍ തിരിച്ചറിയുന്നു

ചില വികാരങ്ങള്‍ കുഞ്ഞും കാണിച്ചു തുടങ്ങും. ചിരി, വിഷമം, മൂക്കു ചുളുക്കുക, ദേഷ്യം പ്രകടിപ്പിക്കുക തുടങ്ങിയവ കുഞ്ഞ് ചെയ്യുന്നു. അമ്മ കാണിക്കുന്ന സന്തോഷവും, ചിരിയും, കൊഞ്ചലും കാണുമ്പോള്‍ കുഞ്ഞ് പ്രതികരിക്കും. നിങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും കുഞ്ഞിന്റെ പ്രകടനം.

പാട്ടുകളും കഥകളും

പാട്ടുകളും കഥകളും

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് പാട്ടുകളും കഥകളും ഇഷ്ടപ്പെടുന്നു. ഇത് ജനിച്ചശേഷവും തിരിച്ചറിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭിണികള്‍ കുഞ്ഞിന്റെ സന്തോഷത്തിന് പാട്ടുകള്‍ കേള്‍ക്കുകയും കഥകള്‍ വായിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത് അവരുടെ ബുദ്ധി വളര്‍ച്ചയ്ക്കും സഹായകമാകും. മോശം കാര്യങ്ങള്‍ അറിയുന്നത് നല്ലതല്ല.

കുഞ്ഞുങ്ങള്‍ കരയുന്നത്

കുഞ്ഞുങ്ങള്‍ കരയുന്നത്

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ നിശബ്ദമായി കരയും. വികാരങ്ങളുടെ ഒരു നിരയുമായാണ് ഒരു കുഞ്ഞ് ജനിച്ചു വീഴുന്നത്. ജനിച്ചു വീഴുമ്പോള്‍ തന്നെ അവയില്‍ ചിലത് കുഞ്ഞ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പാട്ട് ഓര്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു

പാട്ട് ഓര്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു

തുടര്‍ച്ചയായി കേള്‍ക്കുന്ന ഗാനം ജനിച്ചശേഷവും കുഞ്ഞിന്റെ ഓര്‍മ്മയില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ആ പാട്ട് കുട്ടി വീണ്ടും കേള്‍ക്കുമ്പോള്‍ ഭാവ പ്രകടനങ്ങള്‍ കാണിച്ചേക്കാം. കുട്ടിയുടെ അവബോധം ഗര്‍ഭാവസ്ഥയില്‍ തന്നെ രൂപപ്പെടുന്നു.

കയ്യും വായും

കയ്യും വായും

കയ്യും വായും തമ്മിലുള്ള സഹകരണം ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞില്‍ രൂപപ്പെടുന്നുണ്ട്. മൂന്നാമത്തെ മാസം മുതല്‍ കുഞ്ഞ് വിരല്‍ കുടിക്കാന്‍ തുടങ്ങുന്നു. ഇത് അവര്‍ക്ക് ചലിക്കാനുള്ള കഴിവിനെയാണ് കാണിക്കുന്നത്. ജനിക്കുന്നതിനുമുന്‍പ് എങ്ങനെയെല്ലാം തന്റെ ശരീരത്തെ നിയന്ത്രിക്കണം എന്ന് പഠിച്ചിരിക്കും എന്നാണ് പറയുന്നത്.

English summary

what are the things that the fetus learn in mother womb

seven things baby learn when he is the fetus during pregnancy.
Story first published: Thursday, March 19, 2015, 13:15 [IST]