For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ ശോധനയ്ക്ക് ചില വഴികള്‍

|

കുഞ്ഞുങ്ങള്‍ക്ക്, പ്രത്യേകിച്ച് ഒരു വയസ് തികയാത്ത കുഞ്ഞുങ്ങള്‍ക്കും നവജാത ശിശുക്കള്‍ക്കും മലബന്ധമുണ്ടാകുന്നത് സ്വാഭാവികമാണ്. പല കുഞ്ഞുങ്ങള്‍ക്കും രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മാത്രമേ ശോധനയുണ്ടാകാറുമുള്ളൂ.

ഇത്തരം മലബന്ധം കുഞ്ഞുങ്ങള്‍ക്ക് വയറു വേദന, ഗ്യാസ് തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും.

മൂലയൂട്ടുമ്പോള്‍ ഗ്യാസ് ഒഴിവാക്കാന്‍മൂലയൂട്ടുമ്പോള്‍ ഗ്യാസ് ഒഴിവാക്കാന്‍

കുഞ്ഞുങ്ങളിലെ ഇത്തരം മലബന്ധത്തിന് ചില പരിഹാരങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

 തേന്‍, ഇളം ചൂടുള്ള വെള്ളം

തേന്‍, ഇളം ചൂടുള്ള വെള്ളം

കുഞ്ഞുങ്ങള്‍ക്ക് അല്‍പം തേന്‍, ഇളം ചൂടുള്ള വെള്ളം എ്ന്നിവ കലര്‍ത്തിയ മിശ്രിതം നല്‍കുക. ഇത് വയററില്‍ നിന്നും ശോധനയുണ്ടാകാന്‍ സഹായിക്കും.

നെയ്യ്

നെയ്യ്

നെയ്യ് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് ചെറുതായി ഉരുട്ടി കുഞ്ഞിന്റെ മലദ്വാരത്തിനുള്ളില്‍ വയക്കുക. ഇത് കുഞ്ഞിന്റെ മലബന്ധം അകറ്റും.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഖരാവസ്ഥയിലുള്ള ഗ്ലിസറിന്‍ ചെറിതായി ഉരുട്ടി കുഞ്ഞിന്റെ മലദ്വാരത്തില്‍ വയ്ക്കാം.

കൈകാലുകള്‍

കൈകാലുകള്‍

കുഞ്ഞിനെ കൈകാലുകള്‍ ഇളക്കി കളിപ്പിയ്ക്കുക. ഇതും ശോധനയ്ക്കു സഹായിക്കുന്ന ഒരു വ്യായാമമാണ്.

മസാജ്

മസാജ്

അല്‍പം വെളിച്ചെണ്ണ ചൂടാക്കി കുഞ്ഞിന്റെ വയറ്റില്‍ മസാജ് ചെയ്യുക. ഇത് മലബന്ധത്തിനുള്ള ഒരു പരിഹാരമാണ്.

ചൂടുവെള്ളത്തില്‍

ചൂടുവെള്ളത്തില്‍

കുഞ്ഞിനെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിയ്ക്കുന്നതും മലശോധനയ്ക്കുള്ള മറ്റൊരു വഴിയാണ്. വയറിന്റെ ഭാഗത്ത് ചൂടു പിടിയ്ക്കുക.

വൈബ്രേറ്റര്‍

വൈബ്രേറ്റര്‍

ഇപ്പോള്‍ വൈബ്രേറ്റിംഗ് ചെയറുകള്‍ ലഭ്യമാണ്. ഇതില്‍ കുഞ്ഞിനെ ഇരുത്തി വൈബ്രേറ്റര്‍ ഇടുക. ഇത് മലശോധനയ്ക്കു സഹായിക്കും.

English summary

Ways To Make Your Baby Poop

To make your baby poop regularly, you need to try some tricks. If your baby suffers from constipation, these steps will make baby's poop softer.
Story first published: Wednesday, March 12, 2014, 14:27 [IST]
X
Desktop Bottom Promotion