കുട്ടികള്‍ക്ക്‌ പല്ലു വരുമ്പോള്‍....

Posted By:
Subscribe to Boldsky

പൊന്നോമനയുടെ വളര്‍ച്ചയുടെ ഓരോഘട്ടവും നോക്കി കാണുന്നത്‌ പോലെ സന്തോഷകരമായ മറ്റൊരു അനുഭവവും ഉണ്ടാകില്ല. ഈ സന്തോഷത്തിനിടെ കുഞ്ഞുങ്ങള്‍ ശാരീരിക വിഷമതകളിലൂടെ കടന്നുപോകുന്നതിനും നാം സാക്ഷിയാകേണ്ടി വരും. പല്ലുമുളയ്‌ക്കുന്നത്‌ ഇത്തരമൊരു സാഹചര്യമാണ്‌.

കുട്ടികളുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടമാണ്‌ പല്ല്‌ വരാന്‍ തുടങ്ങുന്നതും പല്ലുകള്‍ കൊഴിഞ്ഞ്‌ പുതിയവ പൊടിയ്‌ക്കുന്നതും. ഈ സമയത്ത്‌ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന വേദന അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിന്‌ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ട്‌. ഇവ നിങ്ങളുടെ പൊന്നോമനകള്‍ക്ക്‌ ആശ്വാസം പകരുമെന്ന്‌ മാത്രമല്ല ഉറക്കമില്ലാത്ത രാത്രികളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ മോചനം നല്‍കുകയും ചെയ്യും.

മോണ തിരുമുക

പല്ല്‌ മുളയ്‌ക്കുന്നത്‌ മൂലമുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന്‌ കുട്ടികള്‍ക്ക്‌ ആശ്വാസം പകരാന്‍ മോണ മസാജ്‌ ചെയ്യുന്നതിലൂടെ കഴിയും. വിരലുകള്‍ ചെറുതായി അമര്‍ത്തി സൗമ്യമായി മസാജ്‌ ചെയ്യുക. വേദന കുറയാന്‍ ഇത്‌ സഹായിക്കും. മസാജ്‌ ചെയ്യുമ്പോള്‍ വിരലുകള്‍ നല്ല വൃത്തിയുള്ളതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

തണുത്ത ടീത്തര്‍

വായില്‍ വയ്‌ക്കാനായി തണുത്ത ടീത്തര്‍ നല്‍കാവുന്നതാണ്‌. ടീത്തര്‍ ഫ്രീസറില്‍ വയ്‌ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇതും കുട്ടികള്‍ക്ക്‌ അസ്വസ്ഥത ഉണ്ടാക്കാം. ഓരോ തവണ ഉപയോഗിക്കുന്നതിന്‌ മുമ്പും ടീത്തര്‍ അണുവിമുക്തമാക്കേണ്ടതാണ്‌.

തണുത്ത വാഷ്‌ക്ലോത്ത്‌

തണുത്ത വാഷ്‌ക്ലോത്ത്‌ അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ മുക്കിയെടുത്ത വാഷ്‌ക്ലോത്ത്‌ ഉപയോഗിച്ചും കുട്ടികളുടെ വേദന ശമിപ്പിക്കാവുന്നതാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ ഇത്‌ അനായാസം ചവയ്‌ക്കാന്‍ കഴിയും. ചവയ്‌ക്കുമ്പോള്‍ ലഭിക്കുന്ന തണുപ്പ്‌ വേദനയ്‌ക്ക്‌ ആശ്വാസം പകരും.

തണുത്ത ആഹാരം

ഖരഭക്ഷണം കഴിച്ച്‌ തുടങ്ങിയ കുട്ടികള്‍ക്ക്‌ തണുത്ത ആഹാരം നല്‍കുക. ഇത്‌ വേദനയ്‌ക്ക്‌ ആശ്വസം നല്‍കും. തണുത്തുറഞ്ഞ ആഹാരസാധനങ്ങള്‍ നല്‍കരുത്‌.

മൃദുവായ കളിപ്പാട്ടങ്ങള്‍

വളരെ മൃദുവായ ടീത്തിംഗ്‌ ടോയ്‌സ്‌ വിപണിയില്‍ ലഭ്യമാണ്‌. ഇവ ഉപയോഗിച്ചും കുട്ടികളുടെ വേദന ശമിപ്പിക്കാം. മികച്ച ഗുണനിലവാരമുള്ള ടോയ്‌സ്‌ മാത്രം വാങ്ങുക. അവ മെഷീനില്‍ കഴുകാന്‍ കഴിയുന്നതായിരിക്കണം.

റബ്ബര്‍ ടീത്തര്‍

കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങളില്‍ കളിക്കാനുള്ള പ്രവണത അല്‍പ്പം കൂടുതലായിരിക്കും. റബ്ബര്‍ ടീത്തറുകള്‍ കുട്ടികള്‍ക്ക്‌ വളരെയധികം ഇഷ്ടപ്പെടും. കളിക്കുമ്പോള്‍ കുട്ടികള്‍ റബ്ബര്‍ ടീത്തറില്‍ കടിക്കും. പല്ല്‌ മുളയ്‌ക്കുന്നത്‌ മൂലമുള്ള വേദന ശമിക്കാന്‍ ഇത്‌ സഹായിക്കും.

വെള്ളമുള്ള ടീത്തര്‍

വെള്ളം നിറച്ച ടീത്തറുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇവ കുഞ്ഞുങ്ങളുടെ മോണയ്‌ക്ക്‌ അനുയോജ്യമായ രീതിയില്‍ മൃദുവായിരിക്കും. കമ്പനം (വൈബ്രേറ്റ്‌) ചെയ്യുന്ന ടീത്തറുകളും വിപണിയിലുണ്ട്‌.

വേദനസംഹാരി

പല്ലുമുളയ്‌ക്കുന്നത്‌ മൂലമുള്ള വേദന അകറ്റാന്‍ പറ്റിയ മരുന്നുകളും ലഭ്യമാണ്‌. മരുന്നുകള്‍ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ വിദഗ്‌ദ്ധാഭിപ്രായം തേടുക. ഇത്‌ പരമപ്രധാനമാണ്‌.

Read more about: baby കുഞ്ഞ്‌
English summary

Teething Remedies For Babies

There are different remedies for babies. Know About them.
Story first published: Wednesday, May 14, 2014, 22:27 [IST]