Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി സംരക്ഷണം
പ്രസവശേഷം നവജാത ശിശുവിന്റെ പരിചരണം വളരെ പ്രധാനമാണ്. പ്രതിരോധശേഷി കുറവായതിനായും പുതിയ അന്തരീക്ഷിത്തിലേയ്ക്ക് ഇണങ്ങിച്ചേരുവാന്‍ സമയമെടുക്കുന്നതിനാലും വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധകള്‍ വരാനുളള സാധ്യത ഏറെയാണ്.
പൊക്കിള്‍ക്കൊടി മുറിച്ചാണ് കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തുന്നത്. ഇതിന്റെ അറ്റം അല്പദിവസം കഴിഞ്ഞാലേ പൊഴിഞ്ഞു പോവുകയുള്ളൂ. അതുവരെ പൊക്കിള്‍ക്കൊടിയില്‍ അണുബാധകളില്ലാതെ സൂക്ഷിയ്ക്കേണ്ട്ത് ഏറെ പ്രധാനമാണ്.

പൊക്കിള്‍ക്കൊടി നനയാതെ ശ്രദ്ധിയ്ക്കണം. പ്രത്യേകിച്ച് കുഞ്ഞിനെ കുളിപ്പിയ്ക്കുമ്പോള്. നനഞ്ഞാല്‍ തന്നെ ഇത് ഉടനെ തുടച്ച് വെള്ളം കളഞ്ഞു വൃത്തിയാക്കുകയും വേണം.
പൊക്കിള്കൊടിയ്ക്ക് അസ്വസ്ഥതയില്ലാത്ത വിധത്തില്‍ കോട്ടന്‍ വസ്ത്രങ്ങള്‍ കുഞ്ഞിനെ ധരിപ്പിയ്ക്കുക. ഇറുകിയ വസ്ത്രങ്ങളും ധരിപ്പിയ്ക്കരുത്.
പൊക്കിള്‍ക്കൊടി തനിയെ വീണു പോവുകയാണ് വേണ്ടത്. പൊക്കിള്‍ക്കൊടിയുടെ മഞ്ഞനിറം പച്ചയും പിന്നീട് ബ്രൗണുമാകും. പൊക്കിള്ക്കൊടിയുണങ്ങി എന്നു നാടന്‍ ഭാഷയില്‍ പറയാം. ഈ സ്റ്റേജില്‍ ഇതു തനിയെ പൊഴിഞ്ഞു പോയിക്കൊള്ളും.



Click it and Unblock the Notifications
