Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തൊട്ടിലാട്ടുമ്പോള് ശ്രദ്ധിക്കുക

തൊട്ടിലാടിയുറങ്ങുന്ന സുഖം കുഞ്ഞിന് മറ്റെവിടേയും ലഭിക്കില്ല. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ കുഞ്ഞുങ്ങള്ക്കും തൊട്ടിലുമുണ്ടാകും. മാതാപിതാക്കള്ക്ക് കുഞ്ഞുങ്ങളെ ഉറക്കാനുളള എളുപ്പമാര്ഗം കൂടിയാണിത്.
കുഞ്ഞുങ്ങളുടെ സുരക്ഷയെപ്പറ്റി മാതാപിതാക്കള്ക്ക് വല്ലാത്ത കരുതലുണ്ടായിരിക്കും. എന്നാല് പലരും തൊട്ടിലിന്റെ സുരക്ഷിതത്വത്തെപ്പറ്റി ഓര്ക്കാറില്ല. മിക്കവാറും കുഞ്ഞുങ്ങള് നല്ലൊരു പങ്കും തൊട്ടിലിലാണ് കിടക്കുന്നതെന്നതു കൊണ്ട് ഇകകാര്യത്തില് കരുതല് വേണം.
തൊട്ടില് വാങ്ങുമ്പോള് നല്ല ഉറപ്പുള്ളതു നോക്കി വാങ്ങിക്കണം. ഭംഗിയേക്കാളേറെ സുരക്ഷയാണ് പ്രധാനമെന്നത് മറക്കരുത്. കൂടുതല് അലങ്കാരപ്പണികളുള്ള തൊട്ടില് വാങ്ങാതിരിക്കുന്നതാണ് നല്ലത്. തടി കൊണ്ടുണ്ടാക്കിയ പഴയ കാലത്തെ തരം തൊട്ടിലുകള് പൊതുവെ ഉറപ്പുള്ളവയാണ്.
ഉപയോഗിച്ച തൊട്ടിലുകള് വാങ്ങാതിരിക്കുന്നതാണ് നല്ലത്. വൃത്തിയുടെ മാത്രമല്ലാ, സുരക്ഷയുടെ പ്രശ്നം കൂടിയാണിത്. മുന്പുള്ളവര് അലക്ഷ്യമായാണ് തൊട്ടില് കൈകാര്യം ചെയ്തിരുന്നതെങ്കില് അപകടസാധ്യതയും കൂടുതലാണ്.
കുഞ്ഞ് ഇരുന്നും നിന്നും തുടങ്ങുമ്പോള് തൊട്ടിലില് നിന്നു വീഴാനുളള സാധ്യത കൂടുതലാണ്. ഉയരം കുറക്കാനും കൂട്ടാനും കഴിയുന്ന തരത്തിലുള്ള തൊട്ടിലുകളും ലഭ്യമാണ്. കുഞ്ഞ് എഴുന്നേറ്റിരുന്നുതുടങ്ങുമ്പോള് തൊട്ടിലിന്റെ ഉയരം കുറച്ചുവക്കുന്നത് അപകടം കുറക്കും.
കുഞ്ഞിന് കളിക്കാനായി കളിപ്പാട്ടങ്ങളും മറ്റും തൂക്കിയിടുന്നത് പതിവാണ്. ഇത് മുറുകെയുറപ്പിക്കാന് ശ്രദ്ധിക്കണം. കെട്ടഴിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴരുത്.
തൊട്ടില് വാങ്ങുമ്പോള് പൈസയേക്കാള് സുരക്ഷക്കാണ് മുന്തൂക്കം കൊടുക്കേണ്ടത്.



Click it and Unblock the Notifications
