For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളെ എങ്ങനെ നന്നായി ഭക്ഷണം കഴിപ്പിക്കാം

|

കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മടിയാണെന്ന് എല്ലാവർക്കും അറിയാം. ഭക്ഷണസമയത്ത് ഒാരോ വീട്ടിലും നടക്കുന്ന യുദ്ധം തന്നെ ഇതിനുള്ള തെളിവ്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് ഒരു കലയാണ്. മറ്റ് ഏതൊരു കലാരൂപം സ്വായത്തമാക്കാൻ വേണ്ടതിലധികം ക്ഷമയും മനസാന്നിദ്ധ്യവും തോറ്റ് പിൻമാറാതിരിക്കാനുള്ള കരളുറപ്പും വേണമെന്നു മാത്രം.

f

കുട്ടികൾ നിറയെ ഭക്ഷണം കഴിക്കണം. അവരുടെ വളർച്ചക്ക് അതു വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ആദ്യമായി ഒരു ഷെഡ്യൂൾ തയ്യാറാക്കുക. നാലു മണിക്കൂർ ഇടവിട്ടു കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കണം. അവർക്ക് ധാരാളം വെള്ളം കൊടുക്കണം. നല്ല പോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് വാശിയും ദേഷ്യവും വളരെ കുറവായിരിക്കും. മൂന്നു കനത്ത ഭക്ഷണവും രണ്ട് സ്നാക്ക്സും കുഞ്ഞുങ്ങൾ ദിവസവും കഴിച്ചിരിക്കണം.രണ്ടു മുതല്‍ എട്ടു വയസുവരെയുള്ള കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടിയും വിശപ്പില്ലായ്മയും സ്ഥിരമായി കാണാറുണ്ട് . കുഞ്ഞു മുലപ്പാൽ കുടിക്കുന്ന പ്രായമാണെങ്കിൽ മറ്റു ഭക്ഷണം കൊടുത്തു കുഞ്ഞിനെ ബുദ്ധിമുട്ടിക്കേണ്ടതില്ല .കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ മുലപ്പാലിലൂടെ ലഭിക്കുന്നുണ്ട്.ബുദ്ധി വളർച്ചയ്ക്കും കാര്യങ്ങൾ മനസിലാക്കാനും കുട്ടികളെ രോഗപ്രതിരോധശക്തിയും വർധിപ്പിക്കാനും മുലപ്പാൽ തന്നെ ആണ് നല്ലത് . കുഞ്ഞുങ്ങളിൽ സാധാരണയായി കണ്ടു വരുന്ന രോഗങ്ങള്‍ വരാനും മുലപ്പാൽ കുടിച്ചാൽ സാധ്യത കുറവാണ്

യാത്ര പോകുമ്പോൾ

യാത്ര പോകുമ്പോൾ

യാത്ര പോകുമ്പോൾ ജങ്ക് ഫുഡ് കഴിക്കാനുള്ള താൽപ്പര്യം കുഞ്ഞുങ്ങൾ പ്രകടിപ്പിക്കാറുണ്ട്. മതിയായ മുന്നൊരുക്കങ്ങൾ ഇല്ലെങ്കിൽ അച്ഛനമ്മമാർക്ക് കുഞ്ഞുങ്ങളുടെ ശാഠ്യത്തിനു വഴങ്ങേണ്ടതായി വരും. ഇത് എങ്ങനെ ഒഴിവാക്കാം എന്നു ചിന്തിക്കാം.

യാത്ര പോകുമ്പോൾ കാറിൽ കാരട്ട്, തൈര്, അണ്ടിപ്പരിപ്പുകൾ, എന്നിവ കരുതുന്നത് നല്ലതാണ്. ജങ്ക് ഫുഡ് ഒഴിവാക്കാനാവും. ഉരുളക്കിഴങ്ങ് എണ്ണയില്ലാതെ വറുത്ത് കയ്യിൽ വെക്കണം. കുഞ്ഞുങ്ങൾക്ക് ഉരുളക്കിഴങ്ങ് ചിപ്സിനോടുള്ള താൽപ്പര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ .വെള്ളം ധാരാളം കരുതണം.

നേരത്തെ പ്ലാൻ ചെയ്യണം

നേരത്തെ പ്ലാൻ ചെയ്യണം

കുഞ്ഞുങ്ങളുടെ ഭക്ഷണം നേരത്തെ പ്ലാൻ ചെയ്യണം. ഒാരോ ദിവസവും ഇത് ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ മൂന്നു ദിവസത്തെ ഒരുമിച്ചു പ്ലാൻ ചെയ്യണം. കുഞ്ഞുങ്ങളുടെ ഭക്ഷണം ലളിതമാകുന്നതാണ് നല്ലത്. പക്ഷെ പച്ചക്കറികളും, പ്രോട്ടീനും കാർബോഹൈഡ്രേറ്റ്സും കൃത്യമായ അളവിലുണ്ടാകാൻ ശ്രദ്ധിക്കണം. ചപ്പാത്തി അല്ലെങ്കിൽ ചോറ്, ദാൽ, പച്ചക്കറി എന്തെങ്കിലും , തൈര്, പഴങ്ങൾ എന്നിങ്ങനെ ഭക്ഷണം തയ്യാറാക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ്. കാരണം ഇത് അമ്മക്ക് ഇരട്ടി പണിയുണ്ടാക്കും. വീട്ടിലെ മറ്റ് അംഗങ്ങൾ കഴിക്കുന്ന ഭക്ഷണം തന്നെ കുഞ്ഞുങ്ങൾക്ക് കൊടുത്താൽ മതി.

വീട്ടിലെ അംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുക. കുട്ടികൾ അവരുടെ മാതാപിതാക്കളെ അനുകരിക്കാൻ ഇഷ്ടപ്പെടുന്നു. അപ്പോൾ ഭക്ഷണവും അവർ അങ്ങനെ കഴിക്കാൻ ശ്രമിക്കും.

ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലും കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തരുത്. ഭക്ഷണം കഴിക്കാനായി ശാസിക്കുകയുമരുത്. അത് വിപരീതഫലമേ ചെയ്യൂ. ഭക്ഷണം ഒരിക്കലും നിർബന്ധിച്ചു കഴിപ്പിക്കാൻ ശ്രമിക്കരുത്. കുഞ്ഞിന്റെ വ്യക്തിത്വത്തെ അംഗീകരിക്കുക.

 കുഞ്ഞുങ്ങളുടെ ഹീറോ ആരെന്നു ശ്രദ്ധിച്ചു മനസ്സിലാക്കുക.

കുഞ്ഞുങ്ങളുടെ ഹീറോ ആരെന്നു ശ്രദ്ധിച്ചു മനസ്സിലാക്കുക.

കുഞ്ഞുങ്ങൾക്ക് പുതിയ ഭക്ഷണവുമായി പൊരുത്തപ്പെടാൻ നല്ല സമയമെടുക്കും. ആ സമയത്ത് ഭക്ഷണം കുത്തി ചെലുത്തരുത്. രുചി മുകുളങ്ങൾക്ക് രുചി പിടിച്ചാൽ മാത്രമെ ആ ഭക്ഷണം ഇഷ്ടമാവൂ എന്നു കുഞ്ഞുങ്ങളോട് പറയുക. ഭക്ഷണം ഇഷ്ടപ്പെടാത്തതിനു അവർക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല. മനസ്സിൽ അത്തരം ആശങ്കയില്ലാതെയായാൽ അവർ ഭക്ഷണം ഇഷ്ടപ്പെടുകയും ചെയ്യാം.

കുഞ്ഞുങ്ങളുടെ ഹീറോ ആരെന്നു ശ്രദ്ധിച്ചു മനസ്സിലാക്കുക. അവരുടെ പോലെയാവാൻ ഈ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാൽ മിക്കവാറും എല്ലാ കുഞ്ഞുങ്ങളും വിരോധം കൂടാതെ അനുസരിക്കും.. ഷാരുഖ് ഖാനോ നിവിൻ പോളിയോ ഹ്യൂമേട്ടനോ ആരാണെന്നു മനസ്സിലാക്കി അവരുടെ പേര് ഫലപ്രദമായി ഉപയോഗിക്കുക.

രാവിലത്തെ ഭക്ഷണം

രാവിലത്തെ ഭക്ഷണം

കുഞ്ഞുങ്ങൾ്ക്ക് പച്ചക്കറി കൊടുക്കാനായി പലതരം സോസുകൾ, ചട്നികൾ എന്നിവ പരീക്ഷിക്കാം. സലാഡിലുപയോഗിക്കുന്ന മയോണീസ് ഇങ്ങനെ ചട്ട്നിക്ക് പകരമായി കൊടുക്കാം. കുറുകിയ തേങ്ങാപ്പാൽ കൊടുക്കാം. ശർക്കര പാവു കാച്ചിയതും കാരട്ടും കൂടി കൊടുത്തു നോക്കാം. കുഞ്ഞിനു ഏത് ഇഷ്ടമാവുന്നു എന്നു നോക്കി അതനുസരിച്ച് ചെയ്യണം. എന്നും കൊടുക്കുന്ന രീതി വേണമെന്നു നിർബന്ധം പിടിക്കാതെ സ്വന്തം ഭാവന ഉപയോഗിച്ചു കാര്യങ്ങൾ ചെയ്യുക.

രാവിലത്തെ ഭക്ഷണം വളരെ പ്രധാനമാണെന്നതു ഒരു അലിഖിത നിയമമായി വീട്ടിൽ കൊണ്ടു നടക്കുക. കുഞ്ഞുങ്ങൾ വളരെ പെട്ടെന്നു തന്നെ പ്രാതലിന്റെ പ്രാധാന്യം മനസ്സിലാക്കാൻ തുടങ്ങും. ഫൈബർ ധാരാളമുള്ള പ്രാതൽ തയ്യാറാക്കാൻ ശ്രമിക്കുക. സാധാരണ വിളമ്പുന്ന ഭക്ഷണത്തെ ഭാവന ഉപയോഗിച്ച് അല്പം കൂടി രുചികരവും കണ്ണിനാനന്ദകരവും ആക്കി മാറ്റാൻ ശ്രമിക്കുക.

 പാലിനു പകരം സോയപ്പാൽ

പാലിനു പകരം സോയപ്പാൽ

പാലു കുടിക്കാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കാതിരിക്കുക. പാലിനെക്കാൾ മൂന്നിരട്ടി കാൽസ്യം തൈരിലടങ്ങിയിരിക്കുമ്പോൾ അത്ര ഒരു നിർബന്ധത്തിന്റെ ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിച്ചാൽ മതി. പാലു കൊടുക്കുകയാണെങ്കിൽ രുചി മാറ്റി കൊടുക്കാൻ ശ്രമിക്കുക. ഒരു ഷേയ്ക്കറും അല്പം ഐസ്ക്രീമും അല്പം ചോക്ലേറ്റ് പൗഡറുമുണ്ടെങ്കിൽ രുചികരമായ ഒരു ഷേയ്ക്ക് തയ്യാറാക്കാം. ബോൺവിറ്റ, ബൂസ്റ്റ്, ഹോർലിക്സ് എന്നിവയെയൊക്കെ ഭാവനാസമ്പന്നമായി ഉപയോഗിക്കുക.

പാലിനു പകരം സോയപ്പാൽ ഉപയോഗിക്കാവുന്നതാണ്. സോയാ മിൽക്ക് പ്രോട്ടീനുകളുടെ കലവറയാണ്. കുട്ടികൾക്ക് പാൽ അലർജിയാവുന്ന ഘട്ടത്തിലാണ് പലരും സോയാ മിൽക്കിലേക്ക് അഭയം തേടി പോകാറ്. അങ്ങനെ അലർജി ഇല്ലെങ്കിൽ പോലും സോയാ മിൽക്ക് ഒരു നല്ല തീരുമാനമാണ്. സോയാപ്പാൽ നേരിട്ടു കൊടുക്കാതെ മറ്റ് ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ അതിൽ ചേർത്ത് കൊടുക്കുക. കുട്ടികൾ എതിർപ്പില്ലാതെ കഴിക്കും.

English summary

train your kid to eat better

Here are some tips to train your kid to eat better
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more