For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഗർഭം ധരിക്കാത്തതിന്റെ കാരണങ്ങൾ

|

ഗർഭംധരിക്കാൻ വളരെ കാലമായി നിങ്ങൾ ശ്രമിക്കുകയാണോ? അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഗർഭം ധരിക്കാൻ കഴിയാത്തത് എന്നതിന്റെ കാരണങ്ങൾ അറിയുവാനും പ്രശ്‌നങ്ങളെ പരിഹരിക്കുവാനും സമയം അതിക്രമിച്ചിരിക്കുന്നു.

h

ഗർഭം ധരിക്കാത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അറിയുന്നതിനും, പ്രതിവിധികളും ചികിത്സകളും അവലംബിച്ച് ഗർഭധാരണശേഷിയെ മെച്ചപ്പെടുത്തുന്നതിനും ഈ ലേഖനം സഹായിക്കും.

ലൈംഗികബന്ധത്തിന്റെ കൂടുതൽ അല്ലെങ്കിൽ കുറവ്ഃ

ലൈംഗികബന്ധത്തിന്റെ കൂടുതൽ അല്ലെങ്കിൽ കുറവ്ഃ

ഗർഭം ധരിക്കാത്തത്തിന്റെ ഏറ്റവും പൊതുവായ ഘടകങ്ങൾ എന്തൊക്കെയാണ്?

നിങ്ങളുടെ ആർത്തവക്രമം ചിലപ്പോൾ സ്ഥിരമായിരിക്കാം. എങ്കിലും ദൈനംദിനമുള്ള പല പ്രവർത്തനങ്ങളും ഗർഭധാരണ സാധ്യതയെ സ്വാധീനിക്കുന്നു. അവ എന്താണെന്ന് നോക്കാം.

പ്രത്യുല്പാദനത്തിനും സുഖത്തിനും വേണ്ടിയുള്ള ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവശ്യം ലൈംഗികബന്ധമാണെന്ന് പറയുവാനാകും. ചിലപ്പോൾ ആളുകൾ അക്കാര്യത്തിൽ പരിധിയ്ക്കപ്പുറം പോകാറുണ്ട്.

കൂടുതലായ ലൈംഗികബന്ധംഃ ലൈംഗികബന്ധത്തിൽ കൂടുതലായി ഏർപ്പെടുന്നത് ഗർഭധാരണത്തിലേക്ക് നയിക്കും എന്ന് ചില ആളുകൾ വിശ്വസിക്കുന്നു. എന്നാൽ അത് ശരിയല്ല. തുടർച്ചയായുള്ള ലൈംഗികബന്ധം പുരുഷ ബീജാണുവിന്റെ ഓജസ്സിനെ കുറയ്ക്കുന്നില്ലെങ്കിലും, ക്ഷീണം, തലച്ചുറ്റ്, കാൽമുട്ടുകളുടെ ബലക്ഷയം, കൂടുതലായുള്ള മൂത്രവിസർജ്ജനം എന്നിങ്ങനെ ഗൗരവമേറിയ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും അത് കാരണമാകും. കുഞ്ഞുങ്ങൾ ഉണ്ടാകുക എന്ന ഉദ്ദേശ്യത്തിൽ കൂടുതലായി ലൈംഗികബന്ധം പുലർത്തുകയാണെങ്കിൽ, ക്രമേണ ലൈംഗിക താല്പര്യക്കുറവിലേക്ക് നയിക്കാം. അങ്ങനെയാണെങ്കിൽ, ബീജസങ്കലനത്തിനുള്ള സാധ്യത ഉണ്ടായിരിക്കുമ്പോൾ, പങ്കാളിയിൽ ആർക്കെങ്കിലും താല്പര്യക്കറവ് ഉണ്ടായിരിക്കും. അതിലൂടെ ഗർഭധാരണ സാധ്യത നഷ്ടമാകുന്നു.

ലൈംഗികബന്ധത്തിൽ കുറവ്ഃ ബിജാണു പ്രവേശനത്തെ തടയുന്നതിനുവേണ്ടി ഒന്നുകിൽ ലൈംഗിക ബന്ധത്തിൽ നിങ്ങൾ കുറവുവരുത്താം, അല്ലെങ്കിൽ അണ്ഡോല്പാദന സമയത്ത് മാത്രമായിരിക്കും ലൈംഗികബന്ധം പുലർത്തുന്നത്. വളരെക്കാലം ലൈംഗികബന്ധം ഇല്ലാതിരിക്കുന്നത് ഗർഭധാരണത്തെ ബാധിക്കാം. ലൈംഗികബന്ധം പരിമിതപ്പെടുത്തുകയാണെങ്കിൽ, ബീജസങ്കലനഘട്ടം നഷ്ടമാകാം. നിങ്ങളുടെ അണ്ഡോല്പാദനം കൃത്യമായിരിക്കുകയില്ല എന്നതാണ് അതിന്റെ കാരണം.

എന്താണ് ചെയ്യേണ്ടത്?

കൂടെക്കൂടെ ലൈംഗികബന്ധം പുലർത്തുകയും അണ്ഡവിക്ഷേപത്തെക്കുറിച്ച് അറിയുകയും വേണം. നിങ്ങളിലെ ബീജസങ്കലനഘട്ടം എപ്പോഴാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടെങ്കിലോ, അതുമല്ലെങ്കിൽ ക്രമരഹിതമായ ആർത്തവമാണ് ഉണ്ടാകുന്നതെങ്കിലോ, ഓവുലേഷൻ കിറ്റ് ഉപയോഗിക്കുക. ഒന്നോ രണ്ടോ ദിവസങ്ങൾക്കകം അണ്ഡവിക്ഷേപം ഉണ്ടാകുമെന്നാണ് ഫലമെങ്കിൽ, ആ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുക. കുഞ്ഞുണ്ടാകുന്നതിനുവേണ്ടി മാത്രമല്ല ലൈംഗികത എന്ന കാര്യം മനസ്സിലുണ്ടായിരിക്കണം. കാരണം അങ്ങനെ ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആ പ്രക്രിയ ആസ്വദിക്കുവാൻ കഴിയില്ല.

മാനസ്സിക പിരിമുറുക്കം

മാനസ്സിക പിരിമുറുക്കം

മാനസ്സിക പിരിമുറുക്കം ശരീരത്തെയും മനസ്സിനെയും മോശമായി ബാധിക്കുന്നു. മാത്രമല്ല ഗർഭധാരണത്തിനുള്ള കഴിവിനെയും ബാധിക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങൾക്ക് നിങ്ങളുടെ ബീജസങ്കലനത്തെ സ്വാധീനിക്കാൻ കഴിയും. ഗർഭംധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, ശാന്തവും സന്തുലിതവുമായ ഒരു മാനസ്സികാവസ്ഥ പാലിക്കേണ്ടതുണ്ട്. പിറ്റിയൂട്ടറി ഗ്രന്ഥിയെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസിന്റെ പ്രവർത്തനത്തെ മാനസ്സിക പിരിമുറുക്കം തടസ്സപ്പെടുത്തും. അഡ്രീനൽ, തൈറോയ്ഡ്, അണ്ഡാശയം തുടങ്ങിയവയുടെ പ്രവർത്തനത്തെ ഈ ഗ്രന്ഥി ക്രമീകരിക്കുകയും, ആർത്തവചക്രത്തെ സ്വാധീനിക്കുകയും, ക്രമരഹിത ആർത്തവത്തിലേക്ക് നയിക്കുകപോലും ചെയ്യാം.

എന്താണ് ചെയ്യേണ്ടത്?

ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കണമെങ്കിൽ, പിരിമുറുക്കത്തിൽനിന്നും സ്വതന്ത്രമാകണം. അതിനുവേണ്ടി എന്തെങ്കിലും നിങ്ങൾ സ്വയം ചെയ്യേണ്ടിയിരിക്കുന്നു. മാനസ്സിക പിരിമുറുക്കത്തെ പരിഹരിക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന ഏതെങ്കിലും സഹായ കൂട്ടായ്മയിൽ നിങ്ങൾക്ക് പങ്കെടുക്കാം, ഒരു മനഃശ്ശാസ്ത്രജ്ഞനെ കാണാം, ബീജസങ്കലന കഴിവിനെ ഉയർത്തുന്നതിനായി യോഗചെയ്യാം, ഔഷധസേവ നടത്താം, വ്യായാമങ്ങൾ പരിശീലിക്കാം.

മാനസ്സിക പിരിമുറുക്കം ശരീരത്തെയും മനസ്സിനെയും മോശമായി ബാധിക്കുന്നു. മാത്രമല്ല ഗർഭധാരണത്തിനുള്ള കഴിവിനെയും ബാധിക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ വികാരങ്ങൾക്ക് നിങ്ങളുടെ ബീജസങ്കലനത്തെ സ്വാധീനിക്കാൻ കഴിയും. ഗർഭംധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, ശാന്തവും സന്തുലിതവുമായ ഒരു മാനസ്സികാവസ്ഥ പാലിക്കേണ്ടതുണ്ട്. പിറ്റിയൂട്ടറി ഗ്രന്ഥിയെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസിന്റെ പ്രവർത്തനത്തെ മാനസ്സിക പിരിമുറുക്കം തടസ്സപ്പെടുത്തും. അഡ്രീനൽ, തൈറോയ്ഡ്, അണ്ഡാശയം തുടങ്ങിയവയുടെ പ്രവർത്തനത്തെ ഈ ഗ്രന്ഥി ക്രമീകരിക്കുകയും, ആർത്തവചക്രത്തെ സ്വാധീനിക്കുകയും, ക്രമരഹിത ആർത്തവത്തിലേക്ക് നയിക്കുകപോലും ചെയ്യാം.

എന്താണ് ചെയ്യേണ്ടത്?

ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കണമെങ്കിൽ, പിരിമുറുക്കത്തിൽനിന്നും സ്വതന്ത്രമാകണം. അതിനുവേണ്ടി എന്തെങ്കിലും നിങ്ങൾ സ്വയം ചെയ്യേണ്ടിയിരിക്കുന്നു. മാനസ്സിക പിരിമുറുക്കത്തെ പരിഹരിക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന ഏതെങ്കിലും സഹായ കൂട്ടായ്മയിൽ നിങ്ങൾക്ക് പങ്കെടുക്കാം, ഒരു മനഃശ്ശാസ്ത്രജ്ഞനെ കാണാം, ബീജസങ്കലന കഴിവിനെ ഉയർത്തുന്നതിനായി യോഗചെയ്യാം, ഔഷധസേവ നടത്താം, വ്യായാമങ്ങൾ പരിശീലിക്കാം.

പുഷന്റെ പ്രശ്‌നംഃ

പുഷന്റെ പ്രശ്‌നംഃ

വന്ധ്യതയുടെ ഏറ്റവും കൂടുതലായി നിലകൊള്ളുന്നതും പ്രാഥമികവുമായ കാരണങ്ങളിലൊന്ന് ബീജാണുക്കളുടെ എണ്ണവും അവയുടെ ചലനശേഷിയുമാണ്. ദമ്പതികളിലെ വന്ധ്യതയുടെ 30 മുതൽ 40 ശതമാനംവരെ കാരണം ഈ ഘടകമാണ്.

എന്താണ് ചെയ്യേണ്ടത്?

അടിയന്തിരമായ ചികിത്സയ്ക്കുവേണ്ടി ഒരു ഡോക്ടറെ കാണുകയോ, അതുമല്ലെങ്കിൽ ബീജസങ്കലനത്തിൽ വിശേഷപഠനം നടത്തിയ ഏതെങ്കിലും വിദഗ്ദനെ കാണുകയോ ചെയ്യുക എന്നതാണ് ഏറ്റവും പ്രാഥമികമായ നടപടി. ബീജാണുക്കളുടെ എണ്ണവും ചലനശേഷിയും കുറവാണെങ്കിൽ, ഇൻ-വീട്രോ ഫെർട്ടിലൈസേഷനോ (IVF) ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്ഷനോ (ICSI) ആണ് ഏറ്റവും നല്ല പ്രതിവിധി.

ശരീരത്തിന് പുറത്തുവച്ച് ബീജാണുവിനെയും അണ്ഡത്തെയും സങ്കലനം നടത്തുകയാണ് IVF-ലൂടെ ചെയ്യുന്നത്. തുടർന്ന് ബീജസങ്കലനം നടന്ന അണ്ഡത്തെ യോനിയിലൂടെ കൈമാറ്റം ചെയ്യുന്നു. ICSI എന്ന പ്രക്രിയയിലാണെങ്കിൽ, ഒരു ബീജാണുവിനെ അണ്ഡത്തിലേക്ക് നേരിട്ട് ഇഞ്ചക്ട് ചെയ്യുന്നു.

ലൈംഗിക ബന്ധത്തിനുശേഷം ബാത്‌റൂമിൽ പോകുന്നത്ഃ

ലൈംഗിക ബന്ധത്തിനുശേഷം ബാത്‌റൂമിൽ പോകുന്നത്ഃ

ഭൂരിഭാഗം സ്ത്രീകളും ലൈംഗികബന്ധം കഴിഞ്ഞാലുടൻ ബാത്‌റൂമിലേക്ക് പോകും. ബീജാണു അണ്ഡത്തിൽ എത്തിച്ചേരുന്നതിനും ബീജസങ്കലനം നടക്കുന്നതിനുംവേണ്ടി ലൈംഗികതയ്ക്കുശേഷം കുറച്ചുനേരം കിടക്കയിൽത്തന്നെ ആയിരിക്കുന്നത് അത്യന്താപേക്ഷിതമാണ്.

എഴുന്നേറ്റ് തിടുക്കപ്പെട്ട് പോകുകയാണെങ്കിൽ, ബീജാണുക്കളെ താഴേക്ക് വലിക്കുവാൻ ഗുരുത്വാകർഷണത്തിന് അവസരം ഒരുക്കുകയാണ് അങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാകുന്നത്. ബാക്കിയുള്ളവ വൃത്തിയാക്കുമ്പോൾ കഴുകി കളയപ്പെടുകയും ചെയ്യും. ഗർഭധാരണം നടക്കാത്തതിന്റെ സ്വാഭാവിക കാരണങ്ങളിൽ ഒന്നാണിത്

എന്താണ് ചെയ്യേണ്ടത്?

ഗർഭധാരണത്തിന്റെ അവസരത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ലൈംഗിക ബന്ധത്തിനുശേഷം ശാന്തമായ മാനസ്സികാവസ്ഥയോടെ കിടക്കയിൽ കുറേനേരം കിടക്കുക.

 ഇറുകിയ അടിവസ്ത്രങ്ങൾഃ

ഇറുകിയ അടിവസ്ത്രങ്ങൾഃ

ശരിയായ ആകാരവടിവിനും, ശരീരത്തെയും രൂപഭാവത്തെയും എടുത്തുകാണിക്കുന്നതിനുമായി സ്ത്രീകൾ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ നിങ്ങളുടെ പ്രത്യുല്പാദനാവയവങ്ങളെ തടസ്സപ്പെടുത്തുന്നു. പുരുഷന്മാരിൽ ബീജാണുക്കളുടെ എണ്ണത്തെ ഇത് ബാധിക്കും. സ്ത്രീകളെ സംബന്ധിച്ച്, വായുസഞ്ചാരം കുറയുകയും അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യും.

എന്താണ് ചെയ്യേണ്ടത്?

രോഗാണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിനുവേണ്ടി, യോജിച്ചതും പരുത്തിത്തുണിയാൽ നിർമ്മിക്കപ്പെട്ടതുമായ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. വിയർപ്പും ഈർപ്പവും കാരണമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങൾ കുറയ്ക്കുവാൻ ഇത് സഹായിക്കും. മാത്രമല്ല നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ വായുസഞ്ചാരം ഉണ്ടാകുന്നതിനും അവയുടെ അസ്വസ്ഥത കുറയുന്നതിനും സഹായിക്കും.

English summary

reasons why you are not getting pregnant

Here are some suggestions for knowing why you are not pregnant and to fix problems.
X
Desktop Bottom Promotion