For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോയ്‌ലറ്റ് പണിയാന്‍ വാസ്തു നോക്കേണ്ട കാര്യമുണ്ടോ ?

|

പലരിലും ഉയരുന്ന സംശയമായിരിക്കും വാസ്തു നോക്കി വേണോ വീട്ടിലൊരു ടോയ്‌ലറ്റും പണിയാന്‍ എന്ന്. എന്നാല്‍ അതെ. വീടൊരുക്കുമ്പോള്‍ വാസ്തുപരമായി തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് വീട്ടിലെ ശുചിമുറിയും. വാസ്തുശാസ്ത്രപരമായി വീടിന്റെ എല്ലാ മുക്കും മൂലയും പ്രധാനപ്പെട്ടതാണ്. ഓരോ മുറിയും വാസ്തുപ്രാകരമല്ല നിര്‍മിച്ചതെങ്കില്‍ നിങ്ങള്‍ക്ക് പല ദോഷങ്ങളും സംഭവിച്ചേക്കാം. കുട്ടികളുടെ കിടപ്പുമുറി, ഓഫീസ് മുറി, പൂജാമുറി, അടുക്കള എന്നിങ്ങനെ വാസ്തു ശാസ്ത്രത്തില്‍ ഒരു വീടിന്റെ ഓരോ പ്രദേശത്തിനും പ്രത്യേക കുറിപ്പടികളുണ്ട്. കുളിമുറി, ടോയ്ലറ്റ് എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

Most read:ജീവിതത്തില്‍ ഉയര്‍ച്ച വേണോ.. വാസ്തു പറയും വഴിMost read:ജീവിതത്തില്‍ ഉയര്‍ച്ച വേണോ.. വാസ്തു പറയും വഴി

എല്ലായ്‌പ്പോഴുമുള്ള ശുചിത്വവും അറ്റകുറ്റപ്പണികളും കണക്കിലെടുത്ത് ടോയ്ലറ്റുകളും ബാത്ത്റൂമുകളും ഒരു വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ ഉറവിടമായി മാറുന്നു. വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്ന വഴിയിലൂടെ ഒരു കുളിമുറി പുനര്‍നിര്‍മിക്കുന്നത് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. വാസ്തു ശാസ്ത്രം പറയുന്നത് വീടിന്റെ ഓരോ കോണിലും കൃത്യമായ ശുചിത്വ നിയമങ്ങള്‍ പാലിക്കണമെന്നാണ്. പ്രത്യേകിച്ചും നിങ്ങള്‍ ദിവസവും ശുചിയാകുന്ന സ്ഥലം.

ബാത്ത്‌റൂമിന് അനുയോജ്യമായ സ്ഥലം

ബാത്ത്‌റൂമിന് അനുയോജ്യമായ സ്ഥലം

വാസ്തുശാസ്ത്രം പ്രകാരം ബാത്ത്‌റൂമിന് അനുയോജ്യമായ സ്ഥലം കിഴക്ക് ദിശയിലാണ്. പ്രഭാത സൂര്യന്റെ നേരിയ രശ്മികള്‍ ആരോഗ്യത്തിന് ഗുണം ചെയ്യും. നമ്മള്‍ കുളിക്കുമ്പോള്‍ ശരീരത്തിന് ഈ കിരണങ്ങളുടെ ഗുണം ലഭിക്കുമെന്നതിനാല്‍ ബാത്ത് റൂം കിഴക്ക് ഭാഗത്താകുന്നതാണ് നല്ലത്. കുളിച്ചതിനുശേഷം ഉദയ സൂര്യനെ വണങ്ങുന്ന ഒരു പാരമ്പര്യമുണ്ട് നമ്മുടെ സംസ്‌കാരത്തില്‍. ബാത്ത് റൂമിന്റെ തറയുടെ ചരിവ് വടക്കോ കിഴക്കോ ഭാഗത്തായിരിക്കണം. വെള്ളം ഒഴുകേണ്ടത് വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തുകൂടെയായിരിക്കണം.

കുളിമുറിക്കുള്ള വാസ്തു ഉപദേശം

കുളിമുറിക്കുള്ള വാസ്തു ഉപദേശം

വാസ്തു ഇന്ത്യയില്‍ വളരെ പ്രചാരത്തിലുണ്ട്. വാസ്തു അനുസരിച്ച് ബാത്ത്‌റൂമുകള്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യപ്പെടുന്നു. തെറ്റായ ദിശകളില്‍ വീടുകളില്‍ കുളിമുറി സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളെ സാമ്പത്തികമായും ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലാക്കുന്നു.

ഇവ ശ്രദ്ധിക്കുക

ഇവ ശ്രദ്ധിക്കുക

വീട്ടില്‍ ബാത്ത്‌റൂം സ്ഥാപിക്കുമ്പോള്‍ വാസ്തുപരമായി ഈ പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കുക. വീട്ടിലെ കുളിമുറിയുടെ ശരിയായ സ്ഥാനം, പ്രവേശന കവാടം, ജനലുകളുടെ ദിശയും സ്ഥാനവും, വിന്‍ഡോ കര്‍ട്ടന്റെ ദിശയും സ്ഥാനവും, വാഷ് ബേസിന്റെ ദിശയും സ്ഥാനവും, കുളിക്കുന്ന സ്ഥലത്തിന്റെ ദിശയും സ്ഥാനവും, കണ്ണാടിയുടെ ദിശയും സ്ഥാനവും, വെള്ളം ചൂടാക്കുന്ന ഉപകരണത്തിന്റെ ദിശയും സ്ഥാനവും, ചരിവിന്റെ ദിശ.

ഈ കാര്യങ്ങള്‍ ചെയ്യാം

ഈ കാര്യങ്ങള്‍ ചെയ്യാം

*നിങ്ങളുടെ ടോയ്‌ലറ്റന്റെ ക്ലോസറ്റ് വടക്ക്-തെക്ക് ദിശയിലേക്ക് സ്ഥാപിക്കുക.

*ടോയ്ലറ്റ് കിടപ്പുമുറിയോടു ചേര്‍ന്നതാണോ അല്ലെങ്കില്‍ പ്രത്യേകമായിത്തന്നെയാണോ എന്നതിനെ ആശ്രയിച്ച് ഒരു മുറിയുടെ പടിഞ്ഞാറോ അല്ലെങ്കില്‍ വടക്ക്-പടിഞ്ഞാറോ ഭാഗത്ത് ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുക.

*തെക്ക് വശത്തും ടോയ്ലറ്റുകളും നിര്‍മ്മിക്കാവുന്നതാണ്.

ഈ കാര്യങ്ങള്‍ ചെയ്യാം

ഈ കാര്യങ്ങള്‍ ചെയ്യാം

*തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ടോയ്ലറ്റിനുള്ളില്‍ ക്ലോസറ്റ് സ്ഥാപിക്കുക.

*ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ വ്യക്തി കിഴക്കോ പടിഞ്ഞാറോ അഭിമുഖീകരിക്കാത്ത വിധത്തിലായിരിക്കണം.

*ഭൂനിരപ്പിനേക്കാള്‍ 1-2 അടി ഉയരത്തില്‍ ടോയ്ലറ്റ് നിര്‍മ്മിക്കുക.

*ടോയ്ലറ്റിന്റെ വാതിലുകള്‍ കിഴക്കോ വടക്കോ ഭാഗത്തെ ചുമരില്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാം.

ഈ കാര്യങ്ങള്‍ ചെയ്യാം

ഈ കാര്യങ്ങള്‍ ചെയ്യാം

*ടോയ്ലറ്റിന്റെ തറ കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കണം. ഈ ഭാഗത്തേക്ക് വെള്ളം ഒഴുകാന്‍ ഇത് സഹായിക്കുന്നു.

*കിഴക്ക്, വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിശകളില്‍ വെള്ളം, ടാപ്പുകള്‍ തുടങ്ങിയവ വയ്ക്കുക.

*ടോയ്ലറ്റിന്റെ ചുമരുകളില്‍ പെയിന്റ് ചെയ്യുമ്പോള്‍ ഇളം നിറങ്ങള്‍ തിരഞ്ഞെടുക്കുക.

*കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് ഭാഗത്തെ ചുമരിലായി ടോയ്ലറ്റില്‍ ഒരു ചെറിയ ജനല്‍ പണിയുക.

ഈ കാര്യങ്ങള്‍ ഒഴിവാക്കാം

ഈ കാര്യങ്ങള്‍ ഒഴിവാക്കാം

*പൂജാമുറിക്ക് മുകളിലോ താഴെയോ ആയി ടോയ്‌ലറ്റ് പണിയരുത്.

*വീടിന്റെ മധ്യഭാഗത്ത്, വടക്ക്-കിഴക്ക് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് കോണുകളില്‍ ടോയ്ലറ്റുകള്‍ പണിയുന്നത് ഒഴിവാക്കുക.

*ടോയ്ലറ്റിന്റെ തെക്ക് ഭാഗത്ത് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നത് ഒഴിവാക്കുക.

*തെക്ക്-കിഴക്ക് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് കോണില്‍ ഒരിക്കലും അറ്റാച്ച്ഡ് ബാത്ത്‌റൂമിനു സ്ഥലമൊരുക്കരുത്.

*തെക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-കിഴക്ക് ഭാഗത്ത് ഒരിക്കലും വെള്ളമോ ടാപ്പോ ഒരുക്കരുത്.

നിങ്ങളെ കുഴപ്പത്തിലാക്കുന്നവ

നിങ്ങളെ കുഴപ്പത്തിലാക്കുന്നവ

വാസ്തുപരമല്ലാത്ത കുളിമുറി നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കും. ദുര്‍ബലമായ ധനസ്ഥിതി, വിവിധ മാര്‍ഗങ്ങളിലൂടെ പണം നഷ്ടപ്പെടുക എന്നിങ്ങനെയാകാമത്. മാനസിക പിരിമുറുക്കം, സമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവച്ചേക്കാം. ടോയ്ലറ്റിലെയും കുളിമുറിയിലെയും വാസ്തു തകരാറുമൂലം ഉണ്ടാകാനിടയുള്ള ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടനടി പരിഹാരം തേടേണ്ടതുണ്ട്.

English summary

Vastu Tips For Toilets And Bathroom

Here we are discussing the vastu tips for our toilets & Bathroom for a house. Take a look.
X
Desktop Bottom Promotion