For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തില്‍ ഉയര്‍ച്ച വേണോ.. വാസ്തു പറയും വഴി

|

ജീവതത്തില്‍ ഓരോ വ്യക്തിയുടെയും സ്വപ്‌നമാണ് മികച്ചൊരു ജോലി എന്നത്. നമ്മുടെ ആഗ്രഹത്തിനനുസരിച്ച് അത് നേടിയെടുക്കാന്‍ പരിശ്രമവും കഠിനാധ്വാനവും അറിവും കൂടിയേതീരൂ. എന്തെങ്കിലും സാധിക്കാതെ പോയാല്‍ നാമെല്ലാം പറയാറുണ്ട് അതിനൊക്കെ ഒരു ഭാഗ്യവും ദൈവാനുഗ്രഹവും കൂടി വേണമെന്ന്. ഇതു രണ്ടും നമ്മുടെ കൈയ്യില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല. വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല്‍ ആ വിശ്വാസങ്ങളുടെ പിന്‍ബലത്തില്‍ നമുക്ക് നമ്മുടെ ശോഭനമായ ഭാവി വാര്‍ത്തെടുക്കാവുന്നതാണ്.

Most read: ഒരേയൊരു രാജാവ്: സുന്ദര്‍ പിച്ചൈ

വാസ്തുവില്‍ വിശ്വസിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്. നിങ്ങളുടെ ജീവിത വിജയങ്ങളിലും വാസ്തുവിന് ചില ബന്ധങ്ങളുണ്ട്. വാസ്തു ശാസ്ത്രം നിങ്ങളുടെ വീടും ചുറ്റുപാടും പൂര്‍ണമായും പോസിറ്റീവാക്കി മാറ്റി ശോഭനമായ ഭാവി പ്രദാനം ചെയ്യുന്നു. മാത്രമല്ല, നല്ലൊരു നാളേയ്ക്ക് നിങ്ങളെ ഒരുക്കുകയും ചെയ്യുന്നു.

ജീവിതത്തില്‍ മികവ് പുലര്‍ത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി വാസ്തുപരമായ നിര്‍ദേശങ്ങള്‍ വായിക്കുക.

ഉദ്യോഗസ്ഥര്‍ക്ക് ഉപദേശങ്ങള്‍

ഉദ്യോഗസ്ഥര്‍ക്ക് ഉപദേശങ്ങള്‍

എഴുത്തുകാരന്‍, ഗവേഷകന്‍, കലാകാരന്‍ ആരുമായിക്കൊള്ളട്ടെ ഒരു ജോലിക്കാരനായ വ്യക്തി ചുമരിന് എതിരായി ഇരിക്കണം. അഅത് ഇത്തരക്കാര്‍ക്ക് മികച്ച സ്ഥലമായി കണക്കാക്കപ്പെടുന്നു. ഓഫീസ് വാതില്‍ പ്രധാന വാതിലുമായി അകലം പാലിക്കണം.

കിടപ്പുമുറിക്ക് സമീപം ഓഫീസ് വേണ്ട

കിടപ്പുമുറിക്ക് സമീപം ഓഫീസ് വേണ്ട

ചിലര്‍ ഓഫീസ് ഒരുക്കുന്നത് സ്വന്തം വീട്ടില്‍ത്തന്നെ ആയിരിക്കും. അത്തരക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ ഓഫീസ് മുറി കിടപ്പുമുറിക്ക് സമീപം ഒരുക്കാതിരിക്കുക. കിടപ്പുമുറിയില്‍ നിന്ന് അകലം പാലിച്ച് മുറിയൊരുക്കുന്നതാണ് നല്ലത്.

ഇരിക്കുമ്പോള്‍ ശ്രദ്ധിക്കുക

ഇരിക്കുമ്പോള്‍ ശ്രദ്ധിക്കുക

മൂര്‍ച്ചയുള്ള അറ്റങ്ങളുള്ള ടേബിളുകള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും മീറ്റിംഗ് ഹാളില്‍ നിന്നും ഒഴിവാക്കണം. കോണ്‍ഫറന്‍സ് റൂമില്‍ ഇരിക്കുമ്പോള്‍ പ്രധാന വാതിലില്‍ നിന്ന് കുറച്ചകലെയായി ഇരിക്കുക. നിങ്ങളുടെ ഇരിപ്പിടം വടക്ക് അഭിമുഖമായിരിക്കണം. ഉയര്‍ന്ന ബാക്ക് കസേരകള്‍ ഉപയോഗിക്കുക. പ്രവേശന കവാടത്തില്‍ പുറംതിരിഞ്ഞിരിക്കരുത്. അഭിമുഖമായി ഇരിക്കുക.

ഓഫീസ് മേശ ഒരുക്കുമ്പോള്‍

ഓഫീസ് മേശ ഒരുക്കുമ്പോള്‍

ഓഫീസ് സീലിംഗിലെ ഏതെങ്കിലും ബീമുകള്‍ നിങ്ങളുടെ കസേരയ്ക്ക് സമാന്തരമായി വരരുത്. ചതുരം, ദീര്‍ഘചതുരം എന്നിങ്ങനെയുള്ള ആകൃതിയില്‍ ഓഫീസ് മേശ ഒരുക്കുക. വൃത്താകൃതിയിലോ മറ്റേതെങ്കിലും ക്രമരഹിതമായ ആകൃതിയിലോ ഉള്ള മേശ ഒഴിവാക്കുക. മരത്തില്‍ പണിത മേശകളാണ് ഓഫീസില്‍ ഉത്തമം. ഗ്ലാസ് ടോപ്പ് ടേബിളുകള്‍ ആണെങ്കില്‍ പടിഞ്ഞാറ് ദിശയിലേക്ക് നീക്കിയിടണം.

സൂക്ഷിക്കാം ഒരു സ്ഫടിക ഗോളം

സൂക്ഷിക്കാം ഒരു സ്ഫടിക ഗോളം

പണത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച അന്തരീക്ഷത്തിനും നിങ്ങളുടെ മേശയില്‍ സ്ഫടികം കൊണ്ട് നിര്‍മിച്ച എന്തെങ്കിലും വയ്ക്കുക. ഒരു ഗോളമോ മറ്റോ നമ്മള്‍ സാധാരണ ഓഫീസ് മുറികളില്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. അത്തരത്തിലൊന്ന് നിങ്ങളും സൂക്ഷിക്കുക. നിങ്ങളുടെ ഓഫീസ് മുറിയിലെ ലൈറ്റിംഗ് തെക്കേ മൂലയില്‍ ആക്കുന്നതാണ് ഉചിതം. അത് പരമാവധി വെളിച്ചവും നല്‍കും.

പുഷ്പവും ശക്തിനല്‍കും

പുഷ്പവും ശക്തിനല്‍കും

നിങ്ങളുടെ മേശയുടെ കിഴക്ക് ഭാഗത്ത് ഒരു ഫ്‌ളവര്‍ വേസ് സ്ഥാപിക്കുക. വാടാത്ത മുകുളങ്ങളുള്ള പുതിയ പുഷ്പങ്ങള്‍ അതില്‍ ദിവസവും സൂക്ഷിക്കുക. കാരണം അവ പുതുജീവിതത്തിന്റെ ആവിര്‍ഭാവത്തെ പ്രതിനിധീകരിക്കുന്നു. ദളങ്ങള്‍ നശിക്കുന്നത് മരണത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍, നിങ്ങളുടെ ഫ്‌ളവര്‍വേസിലെ പൂക്കള്‍ മാറ്റുന്നത് ഉറപ്പുവരുത്തുക. പഴകിയ പൂക്കള്‍ക്ക് പകരം പുതിയത് വയ്ക്കുക. നിങ്ങളുടെ ഓഫീസിലെ തെക്കുകിഴക്കേ മൂലയില്‍ അലങ്കാര സസ്യങ്ങള്‍ സൂക്ഷിക്കുക. ഇത് സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധിക്കാന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധിക്കാന്‍

വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റഡി ടേബിള്‍ ചതുരം അല്ലെങ്കില്‍ ദീര്‍ഘചതുരം പോലുള്ള സാധാരണ ആകൃതിയിലുള്ളവയായിരിക്കണം. ഒത്ത വലിപ്പത്തിലുള്ളതുമായിരിക്കണം. മികച്ച ഏകാഗ്രതയ്ക്കായി സ്റ്റഡി ടേബിള്‍ കിഴക്കോ വടക്കോ അഭിമുഖീകരിച്ച് നിലനിര്‍ത്തുക. അതുപോലെ ഇവിടെ ഇരിക്കുമ്പോള്‍ കിഴക്കോ വടക്കോ അഭിമുഖമായി ഇരിക്കുക.

ആവശ്യത്തിനു പ്രകാശം

ആവശ്യത്തിനു പ്രകാശം

ചുമരും സ്റ്റഡി ടേബിളും തമ്മില്‍ അല്‍പം അകലം പാലിക്കുക. ചുമരിനോട് ചേര്‍ത്ത് മേശ ഇടരുത്. ഇത് ഊര്‍ജ്ജപ്രവാഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മുറിയിലെ ജനലുകള്‍ പരമാവധി കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ നിര്‍മ്മിക്കണം. നല്ല പ്രകാശം നല്‍കുന്നൊരു ബള്‍ബ് സ്റ്റഡി ടേബിളിന്റെ തെക്ക്-കിഴക്ക് മൂലയില്‍ സ്ഥാപിക്കണം.

ബുക്ക് ഷെല്‍ഫില്‍ അധികം പുസ്തകം വേണ്ട

ബുക്ക് ഷെല്‍ഫില്‍ അധികം പുസ്തകം വേണ്ട

ബുക്ക് ഷെല്‍ഫ് കിഴക്ക്, വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ഭാഗങ്ങളില്‍ സ്ഥാപിക്കണം. മുറിയുടെ നടുവിലായി ഇവ സ്ഥാപിക്കുന്നത് ഒഴിവാക്കുക. അധികം പുസ്തകങ്ങളോ മറ്റ് കാര്യങ്ങളോ ബുക്ക് ഷെല്‍ഫില്‍ വയ്ക്കരുത്. ഇത് അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും മനസ്സിനെ തളര്‍ത്തുകയും ചെയ്യുന്നു.

റൂമിന് ഇളം നിറം

റൂമിന് ഇളം നിറം

ഓരോ നിറവും നമ്മില്‍ ഓരോ ഊര്‍ജം പ്രദാനം ചെയ്യുന്നു. കടും നിറവും ഇളം നിറവും ഓരോ അവസ്ഥകള്‍ക്ക് അനുസരിച്ച് മാറിമാറി ഉപയോഗിക്കുന്നതാണ്. പഠനമുറി ഒരുക്കുമ്പോള്‍ പെയിന്റിംഗും ശ്രദ്ധിക്കുക. ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നതിന് പഠന മുറി ഇളം നിറത്തില്‍ പെയിന്റ് ചെയ്ത് ഒരുക്കുക. ഇത്തരം നിറങ്ങള്‍ മനസ്സിന്റെ ശക്തിയും വര്‍ദ്ധിപ്പിക്കും.

English summary

Vastu Tips For A Bright Career

In this article we are discussing how vastu boosts us for our better career. Take a look.
Story first published: Friday, December 6, 2019, 16:57 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X