Just In
Don't Miss
- News
കേരളം കടം കൊണ്ട് മുങ്ങി എന്നു പറഞ്ഞ് ഇറങ്ങുന്നത് കോൺഗ്രസും ബിജെപിയുമാണ്: തോമസ് ഐസക്
- Sports
IPL 2022: പൊള്ളാര്‍ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്‍സ്
- Movies
ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
കൈകളിലെ ഈ അടയാളങ്ങള്‍ നിങ്ങളുടെ രോഗത്തെ മുന്‍കൂട്ടി പറയും
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് നമുക്കിടയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ കരിയറും ജോലിയും പ്രണയവും കുടുംബവും നമ്മുടെ കൈയ്യിലെ രേഖകള്‍ വഴി അറിയാന്‍ സാധിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല ജീവിതത്തില്‍ പല കാര്യങ്ങളും നമുക്ക് ഹസ്തരേഖാശാസ്ത്രം നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നമ്മുടെ കരിയറിനെ കുറിച്ചും പണത്തെ കുറിച്ചും കൈയുടെ വരകളില്‍ നിന്ന് മാത്രമല്ല, ഭാവിയില്‍ നിങ്ങള്‍ക്ക് എന്തൊക്കെ രോഗങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നും ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഇനി വരുന്ന കാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം അങ്ങേയറ്റം ശ്രദ്ധിക്കേണ്ട കാലമാണ്. കാരണം മഹാമാരിയായ കൊറോണ ഇപ്പോഴും പൂര്‍ണമായും നമ്മളെ വിട്ടുമാറിയിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇനി നിങ്ങള്‍ക്ക് എന്തൊക്കെ രോഗാവസ്ഥകള്‍ ഉണ്ടാവാനിടയുണ്ട് എന്ന് നമുക്ക് കൈയ്യിലെ രേഖകള്‍ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം രേഖകള്‍ മാറ്റങ്ങള്‍ അടയാളങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആമാശയ രോഗങ്ങള്‍
നിങ്ങളുടെ കൈയ്യിലെ ഇനി പറയുന്ന അടയാളങ്ങള്‍ സൂചിപ്പിക്കുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്കുണ്ടാവാന്‍ പോവുന്ന രോഗത്തെക്കുറിച്ചാണ്. ഒരു വ്യക്തിയുടെ കൈയ്യിലെ ചന്ദ്ര പര്‍വതത്തില്‍ നക്ഷത്രക്കൂട്ടങ്ങള്‍ പോലെയുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് ഉദര സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഒരു മുന്‍കരുതല്‍ എന്ന നിലക്ക് ഇവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ് നിങ്ങളുടെ കൈകളില്‍ അത്തരം അടയാളങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ ചില നടപടികള്‍ എടുക്കേണ്ടതാണ്. ഒരു കാരണവശാലും നിസ്സാരമായി ഇത്തരം പ്രശ്നങ്ങളെ കാണരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഹൃദ്രോഗം
ഇന്നത്തെ കാലത്ത് സാധാരണയായി ഉണ്ടാവുന്ന ഒരു ഗുരുതരമായ രോഗാവസ്ഥയാണ് ഹൃദ്രോഗം. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതാണ് തേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങളുടെ കൈയ്യിലെ ഹൃദയരേഖയില്‍ ഒരു ദ്വീപ് ചിഹ്നമുണ്ടെങ്കില്‍ ഇവര്‍ക്ക് ഹൃദ്രോഗ സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ഇത് കൂടാതെ ഹൃദയരേഖയില്‍ കറുത്ത മറുകോ കുത്തോ ഉള്ള വ്യക്തിയാണെങ്കിലും ഇവര്‍ക്ക് ഹൃദ്രോഗ സാധ്യത ഉണ്ടാവുന്നുണ്ട്.

വൃക്ക രോഗങ്ങള്‍
വൃക്കരോഗങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇത് നിങ്ങളുടെ ഹസ്തരേഖാശാസ്ത്രം നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ കൈകളില്‍ ചൊവ്വ സ്ഥിതി ചെയ്യുന്നതിന് സമീപമായി വിധിരേഖക്ക് അടുത്ത് വെളുത്ത നിറത്തിലുള്ള പാടുകള്‍ കാണപ്പെടുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് വൃക്കരോഗത്തിന് സാധ്യതയുണ്ട് എന്നതാണ്. അത് കൂടാതെ നിങ്ങളുടെ ഹൃദയരേഖ മുറിഞ്ഞച് പോലെയെങ്കിലും അവരിലും രോഗസാധ്യതയുണ്ട്.

ശ്വാസകോശ രോഗങ്ങള്‍
ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ക്ക് ഹസ്തരേഖാശാസ്ത്രപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ആണ് ആരോഗ്യ കാര്യത്തില്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. നിങ്ങളുടെ ശനിരേഖക്ക് താഴെ അതായത് വിധിരേഖക്ക് അടുത്തായി ചങ്ങല പോലെയുള്ള രേഖകള്‍ ഉണ്ടെങ്കില്‍ അതിന് അര്‍ത്ഥം ഇവര്‍ക്ക് ശ്വാസകോശ സംബന്ധണായ രോഗങ്ങള്‍ ഉണ്ടാവുന്നതാണ് എന്നതാണ്. ഇത് കൂടാതെ ഇവര്‍ക്ക് തൊണ്ടയിലും രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം മുന്‍ഗണന നല്‍കണം.

പക്ഷാഘാതം
പക്ഷാഘാതത്തിനുള്ള സാധ്യത വളരെയധികം കൂടി വരുന്നത് നാം കണ്ടു വരുന്നുണ്ട്. ഇതില്‍ ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളുടെ നഖങ്ങളുടെ ആകൃതിയാണ് രോഗാവസ്ഥയെക്കുറിച്ച് പറയുന്നത്. അതില്‍ തന്നെ നിങ്ങളുടെ ഉള്ളം കൈയ്യില്‍ ത്രികോണാകൃതി കാണപ്പെടുന്നുണ്ടെങ്കിലും ഇവരിലും ആരോഗ്യപരമായി ഇവര്‍ ദുര്‍ബലരാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങളാണ് ഹസ്തരേഖാശാസ്ത്രപ്രകാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
വാസ്തുപറയുന്നു
സ്നേക്ക്
പ്ലാന്റിന്റെ
സ്ഥാനം:
പടികയറും
നേട്ടങ്ങള്‍