For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്

|

നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുന്ന, നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, മാനസികമായും ശാരീരികമായും നിങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരാളെ ജീവിതത്തില്‍ കണ്ടെത്തുക എന്നതാണ് ഓരോ വ്യക്തിയുടെയും ആഗ്രഹം. എന്നിരുന്നാലും, എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് ലഭിക്കുന്നില്ല. പ്രണയത്തിന്റെയോ വിവാഹത്തിന്റെയോ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന നിരവധി ആളുകള്‍ ലോകത്തുണ്ട്. നിങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ചില പ്രത്യേക ദേവനെയോ ദേവിയെയോ ആരാധിക്കണം.

Also read: നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടംAlso read: നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം

ഈ ആരാധനാമൂര്‍ത്തികളെ പ്രീതിപ്പെടുത്തുന്നതിലൂടെ, നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രണയ പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങള്‍ സ്‌നേഹിക്കുന്നവരിലേക്ക് ആകര്‍ഷിക്കപ്പെടണമെങ്കില്‍ നിങ്ങള്‍ക്ക് ഈ ദേവന്മാരെയും ദേവതകളെയും ആരാധിക്കാം. നല്ല ജീവിത പങ്കാളിയെ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ഇവരെ ആരാധിക്കണം. എന്നിരുന്നാലും, പൂജകളും ആരാധനയും പൂര്‍ണ്ണ ഭക്തിയോടെ ചെയ്യണം. എങ്കില്‍ മാത്രമേ മംഗളകരമായ ഫലങ്ങള്‍ ലഭിക്കൂ.

കാമദേവന്‍

കാമദേവന്‍

അപാരമായ സ്‌നേഹത്തിന്റെ ശക്തികള്‍ക്ക് പേരുകേട്ട ദേവനാണ് കാമദേവന്‍. അദ്ദേഹത്തെ മന്മഥന്‍ അല്ലെങ്കില്‍ കാമ എന്നും വിളിക്കുന്നു. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യ പകുതി അതായത് 'കാമ' എന്നതിന്റെ അര്‍ത്ഥം ഇന്ദ്രിയത, ആഗ്രഹം, ലൈംഗികത എന്നൊക്കെയാണ്. ദേവ എന്നാല്‍ സ്വര്‍ഗ്ഗീയം അല്ലെങ്കില്‍ ദിവ്യം എന്നാണ്. ലൈംഗികാഭിലാഷങ്ങള്‍ നല്‍കുന്ന ദൈവമാണെന്ന് കാമദേവനെ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ നമ്മുടെ വേദങ്ങളില്‍ കാമദേവനെ ആഗ്രഹങ്ങളുടെ ദൈവമായാണ് പരാമര്‍ശിച്ചിട്ടുള്ളത്. കാമമോഹങ്ങളെ പ്രേരിപ്പിക്കുന്നതിന് ഉത്തരവാദികളായ സ്വര്‍ഗ്ഗീയ ഗ്രഹങ്ങളുടെ അധിദേവതയാണ് കാമദേവന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന മികച്ച പങ്കാളിയെ ലഭിക്കാന്‍ സഹായകമാകും.

ശ്രീകൃഷ്ണന്‍

ശ്രീകൃഷ്ണന്‍

രാധയുടെയും കൃഷ്ണന്റെയും പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഹിന്ദുക്കള്‍ കൃഷ്ണനെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ദൈവമായി കണക്കാക്കുന്നു. ഇന്നും ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത് ശ്രീകൃഷ്ണനെപ്പോലൊരു വരനെയാണ്. ശ്രീകൃഷ്ണഭഗവാനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ചൊരു ജീവിത പങ്കാളിയെ ലഭിക്കും. രാധയെയും കൃഷ്ണനെയും ആരാധിക്കുന്നതിലൂടെ ദമ്പതികള്‍ക്ക് നഷ്ടപ്പെട്ട സ്‌നേഹവും ആകര്‍ഷണവും കൊണ്ടുവരാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Also read:ബുധന്റെ ശുഭസ്ഥാനത്താല്‍ വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക്‌ ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയംAlso read:ബുധന്റെ ശുഭസ്ഥാനത്താല്‍ വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക്‌ ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയം

രതി ദേവി

രതി ദേവി

പ്രജാപതി ദക്ഷന്റെ മകളും ശിവന്റെ ഭാര്യയായ സതിയുടെ സഹോദരിയുമായിരുന്നു രതി ദേവി. സ്‌നേഹത്തിന്റെയും ആഗ്രഹത്തിന്റെയും കാമത്തിന്റെയും ആനന്ദത്തിന്റെയും ഹിന്ദു ദേവതയായി രതി ദേവതയെ കണക്കാക്കപ്പെടുന്നു. ശാരീരിക സുഖങ്ങളില്ലാതെ വിവാഹജീവിതം ദുസ്സഹമാകുന്ന സ്ത്രീകള്‍ക്ക് രതി ദേവിയെ ആരാധിക്കാം. അതിലൂടെ അവര്‍ക്ക് ഭര്‍ത്താവില്‍ നിന്ന് സ്‌നേഹവും ആവശ്യമായ ശ്രദ്ധയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പരമശിവന്‍

പരമശിവന്‍

ഹിന്ദുപുരാണങ്ങള്‍ പ്രകാരം ഏറ്റവും കോപിഷ്ഠനായ ദൈവമായി ശിവനെ കണക്കാക്കുന്നു. എന്നാല്‍ പരമേശ്വരന്‍, സ്‌നേഹവും കരുതലും വിശ്വസ്തതയുമുള്ള ഒരു ഭര്‍ത്താവുകൂടിയാണ്. തന്റെ ഭാര്യയായ പാര്‍വ്വതി ദേവിയോടുള്ള അര്‍പ്പണബോധത്തിനും ബഹുമാനത്തിനും അദ്ദേഹം പ്രശസ്തനാണ്. ശിവനെപ്പോലെ വിശ്വസ്തനായ ഒരു ഭര്‍ത്താവിനെ ലഭിക്കാന്‍ സ്ത്രീകള്‍ പരമേശ്വരനെ ആരാധിക്കുന്നു. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്ത്രീകള്‍ ശിവരാത്രി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുകയും ശിവനെ ആരാധിക്കുകയും ചെയ്യുന്നു. ഈ ദിവസത്തെ വ്രതം നിങ്ങള്‍ക്ക് ശിവനെപ്പോലെ ഒരു ഭര്‍ത്താവിനെ നേടിത്തരുമെന്ന് വിശ്വസിക്കുന്നു. തിങ്കളാഴ്ച ദിവസം പരമേശ്വരനായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ്. വിവാഹ പ്രശ്നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ തിങ്കളാഴ്ചകളില്‍ ഉപവസിക്കുകയും ശിവനെ പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അവരുടെ തടസ്സങ്ങള്‍ മാറിക്കിട്ടും.

Also read:നിധി കിട്ടുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്‌നശാസ്ത്രം പറയുന്നത് ഇത്Also read:നിധി കിട്ടുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ശുഭമോ അശുഭമോ, സ്വപ്‌നശാസ്ത്രം പറയുന്നത് ഇത്

ചന്ദ്ര ദേവന്‍

ചന്ദ്ര ദേവന്‍

ചന്ദ്രദേവന്‍ തന്റെ ശുദ്ധതയ്ക്കും മനോഹരമായ രൂപത്തിനും പേരുകേട്ടതാണ്. ചന്ദ്രനെപ്പോലെ സുന്ദരനായ ഒരു ഭര്‍ത്താവിനെ ലഭിക്കാന്‍ പെണ്‍കുട്ടികള്‍ ചന്ദ്രനെ ആരാധിക്കുന്നു. കാമത്തിന്റെയും വിശുദ്ധിയുടെയും ഹിന്ദു ദൈവമായും ചന്ദ്ര ദേവനെ ആരാധിക്കപ്പെടുന്നു. ജ്യോതിഷത്തില്‍ ചന്ദ്രന്‍ മനസ്സിന്റെ കാരകനാണ്. അത് നിങ്ങളുടെ മനസ്സാക്ഷിയെ സൂചിപ്പിക്കുന്നു. ശുക്രന്റെ അനുഗ്രഹത്തോടൊപ്പം, നിങ്ങളുടെ ജാതകത്തില്‍ ഒരു ശുഭകരമായ ചന്ദ്രനും ഉണ്ടായിരിക്കണം. ജാതകത്തില്‍ ശുഭകരമായ ചന്ദ്രനുള്ള ഏതൊരാള്‍ക്കും ആഗ്രഹിച്ച ജീവിത പങ്കാളിയെ ലഭിക്കും. നിങ്ങളുടെ ജാതകത്തിലെ ചന്ദ്രനെ ശക്തിപ്പെടുത്തുന്നതിന്, ചന്ദ്രനെ ആരാധിക്കുക. പൗര്‍ണമി നാളാണ് ഇതിന് ഏറ്റവും മികച്ചത്.

ശുക്രന്‍

ശുക്രന്‍

സൗന്ദര്യം, പ്രണയം, ലൈംഗികത, സുഖം, ആഡംബരം, പ്രണയം, സന്തോഷം എന്നിവയുടെ കാരക ഗ്രഹമാണ് ശുക്രന്‍. നിങ്ങള്‍ ശുക്രനെ ആരാധിക്കുകയാണെങ്കില്‍, ആ ഗ്രഹത്തിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യവും സന്തോഷവും സ്‌നേഹവും കൊണ്ടുവരുന്നു. നിങ്ങളുടെ പങ്കാളിയുമായി ഒരു മികച്ച ബന്ധം വളര്‍ത്തിയെടുക്കാനാകുന്നു. നിങ്ങളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭമല്ലെങ്കില്‍, നിങ്ങള്‍ ശുക്രനെ ആരാധിക്കണം. ജാതകത്തില്‍ ശുക്രദോഷമുള്ള വ്യക്തിക്ക് ഒരിക്കലും സന്തോഷകരമായ പ്രണയ ജീവിതം ലഭിക്കില്ല.

Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍

English summary

Worship These Gods To Get A Good Loving Partner, Details Inside

If you want to find a suitable partner, then you should worship these Deities. Take a look.
Story first published: Tuesday, January 31, 2023, 12:47 [IST]
X
Desktop Bottom Promotion