For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറക്കരുത് മൃഗസംരക്ഷകരുടെ സേവനങ്ങള്‍; ഇന്ന് ലോക വെറ്ററിനറി ദിനം

|

മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും മൃഗങ്ങളുടെ ക്രൂരത തടയാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അവബോധം വളര്‍ത്തി ഇന്ന് ലോക വെറ്ററിനറി ദിനം. ഏപ്രില്‍ അവസാന ശനിയാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം, ഇത് ഏപ്രില്‍ 30 നാണ്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ മനസിലാക്കാനും ഉത്തരവാദിത്തമുള്ള ഒരു വളര്‍ത്തുമൃഗങ്ങ ഉടമയാകാനും ഈ ദിവസം ആളുകളെ പഠിപ്പിക്കുന്നു. ലോക വെറ്ററിനറി ദിനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

Most read: 2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read: 2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

ലോക വെറ്ററിനറി ദിനം 2022 സന്ദേശം

ലോക വെറ്ററിനറി ദിനം 2022 സന്ദേശം

2022-ലെ ലോക വെറ്ററിനറി ദിനത്തിന്റെ സന്ദേശം 'വെറ്റിനറി പ്രതിരോധത്തിന് കരുത്തേകാം' എന്നാണ്. വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് അവരുടെ ജോലിയില്‍ ആവശ്യമായ എല്ലാത്തരം സഹായങ്ങളും മറ്റും നല്‍കണമെന്നാണ് ഇതിനര്‍ത്ഥം.

ലോക വെറ്ററിനറി ദിനം: ചരിത്രം

ലോക വെറ്ററിനറി ദിനം: ചരിത്രം

ലോക വെറ്ററിനറി ദിനത്തിന്റെ ചരിത്രം 1863 മുതലുള്ളതാണ്. എഡിന്‍ബര്‍ഗിലെ വെറ്ററിനറി കോളേജിലെ പ്രൊഫസര്‍ ജോണ്‍ ഗാംഗീ യൂറോപ്പില്‍ നിന്നുള്ള മൃഗഡോക്ടര്‍മാരെ ഒരു മീറ്റിംഗിന് ക്ഷണിച്ചിരുന്നു. ഈ യോഗത്തിന് ഇന്റര്‍നാഷണല്‍ വെറ്ററിനറി കോണ്‍ഗ്രസ് എന്ന് പേരിട്ടു. 1906ല്‍ വേള്‍ഡ് വെറ്ററിനറി കോണ്‍ഗ്രസിന്റെ എട്ടാം സെഷനിലെ അംഗങ്ങള്‍ ഒരു സ്ഥിരം സമിതി രൂപീകരിച്ചു. സ്റ്റോക്ക്ഹോമില്‍ നടന്ന കോണ്‍ഗ്രസിന്റെ 15ാം സെഷനില്‍, സ്ഥിരം സമിതിക്കും മറ്റ് അംഗങ്ങള്‍ക്ക് ഒരു വലിയ സംഘടനയുടെ ആവശ്യകത തോന്നി. അതിനാല്‍, 1959-ല്‍ നടന്ന അടുത്ത കോണ്‍ഗ്രസ് സമ്മേളനത്തോടെ, വേള്‍ഡ് വെറ്ററിനറി അസോസിയേഷന്‍ മാഡ്രിഡില്‍ സ്ഥാപിക്കപ്പെട്ടു. 1997 ല്‍ ഒരു പുതിയ ഭരണഘടന രൂപീകരിക്കുകയും സംഘടനയുടെ ഘടന പൂര്‍ണ്ണമായും മാറ്റുകയും ചെയ്തു. വേള്‍ഡ് വെറ്ററിനറി അസോസിയേഷനില്‍ 70-ലധികം രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഉണ്ട്.

Most read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും

ലോക വെറ്ററിനറി ദിനത്തിന്റെ ലക്ഷ്യങ്ങള്‍

ലോക വെറ്ററിനറി ദിനത്തിന്റെ ലക്ഷ്യങ്ങള്‍

മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. മൃഗങ്ങളും മനുഷ്യരും പരസ്പരബന്ധിതമായ ജീവിതം നയിക്കുന്നു, അതിനാല്‍ അവരുടെ അസ്തിത്വം പരസ്പരം ആശ്രയിച്ചിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടുമുള്ള മൃഗഡോക്ടര്‍മാര്‍ നടത്തുന്ന ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. വേള്‍ഡ് വെറ്ററിനറി അസോസിയേഷന്‍ (ഡബ്ല്യുവിഎ) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ രണ്ട് വര്‍ഷത്തിലും ഒരു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. ഈ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്തവും വിവേകപൂര്‍ണ്ണവുമായ ഉപയോഗം, മരുന്നുകളുടെ ശരിയായ വിനിയോഗം ഉറപ്പാക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍

അസോസിയേഷനില്‍ നിന്നുള്ള ഓരോ അംഗവും ഒരു നിശ്ചിത അംഗത്വ ഫീസ് നല്‍കേണ്ടതുണ്ട്. 2001-ലാണ് വേള്‍ഡ് വെറ്ററിനറി അസോസിയേഷന്‍, ലോക വെറ്ററിനറി ദിനം എല്ലാ വര്‍ഷവും ഏപ്രില്‍ അവസാന ശനിയാഴ്ച ആഘോഷിക്കാന്‍ തീരുമാനിച്ചത്. വേള്‍ഡ് വെറ്ററിനറി അസോസിയേഷന്‍ മറ്റ് ഉപയോഗപ്രദമായ നിരവധി പദ്ധതികളും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് എന്ന സംഘടനയുമായി സഹകരിച്ച് വേള്‍ഡ് വെറ്ററിനറി ഡേ അവാര്‍ഡും നല്‍കിവരുന്നുണ്ട്. 2008-ല്‍ ആരംഭിച്ച ഈ ഉദ്യമം വെറ്ററിനറി തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നതിന് കരുത്തേകുന്നു. കെനിയ വെറ്ററിനറി അസോസിയേഷനാണ് ഈ അവാര്‍ഡ് ആദ്യം ലഭിച്ചത്.

English summary

World Veterinary Day 2022: Date, Theme, History and Significance in Malayalam

Every year on the last Saturday of April, World Veterinary Day is observed. This year, the day falls on 30 April. Read on to know more about this day.
Story first published: Friday, April 29, 2022, 16:26 [IST]
X
Desktop Bottom Promotion