Just In
- 1 hr ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്; 12 രാശിക്കും ഫലങ്ങള് ഇത്
- 5 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള് പരിഹരിക്കും; രാശിഫലം
- 14 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന് വളരെ എളുപ്പം: ഇവര് ശ്രദ്ധിച്ചിരിക്കുക
- 15 hrs ago
മുടിക്ക് കളര് ചെയ്യാന് ആഗ്രഹിക്കുന്നെങ്കില് നാരങ്ങ വെറുതേ വിടല്ലേ
Don't Miss
- Sports
ഏഷ്യ നോക്കിനില്ക്കെ ഐഎസ്എല്ലിന്റെ മുഖത്തടിച്ച് ഐ ലീഗ്! വിപ്ലവകാരികളായി ഗോകുലം!!
- News
അസമില് 1000ത്തിലധികം ഗ്രാമങ്ങള് വെള്ളത്തില്; മണ്ണിടിച്ചില്... മരണ സംഖ്യ ഉയരുന്നു
- Travel
ഡല്ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്... ഇന്സ്റ്റഗ്രാമിലും താരങ്ങള് ഇവര്തന്നെ!!
- Technology
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
- Movies
എവിക്ഷനില് നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന് പണി, ബിഗ് ബോസ് ഹൗസില് ട്വിസ്റ്റ്
- Finance
'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്
- Automobiles
Rorr ഇലക്ട്രിക് മോട്ടോര്സൈക്കിളിന്റെ പരീക്ഷണയോട്ടം തകൃതിയാക്കി Oben; ഡെലിവറി ജൂലൈ മാസത്തോടെ
2030 ഓടെ വെള്ളപ്പൊക്കം മൂന്നിരട്ടിയാകും; പരിസ്ഥിതി ദിനത്തില് അറിയേണ്ട കാര്യങ്ങള്
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവുമായി വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഇന്നത്തെ കാലത്ത് ഭൂമിയുടെ നിലവിലെ അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള് തടയാന് ലോകജനതയ്ക്ക് വെറും ഒന്പത് മുന്നിലുള്ളൂവെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാനല് (ഐപിസിസി) മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഏറ്റവും മോശമായ കാലാവസ്ഥാ പ്രത്യാഘാതങ്ങള് ഒഴിവാക്കുന്നതിനായി ഇനി കഷ്ടിച്ച് ഒരു ദശാബ്ദം മാത്രം! അതായത് 2030 ഓടെ ലോകത്ത് കാലവസ്ഥാ മാറ്റങ്ങള് അതിഭീകരമായി മാറുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങള് വലുതായിരിക്കുമെന്നും നിരീക്ഷകര് മുന്നറിയിപ്പ് നല്കുന്നു.
Most
read:
നല്ലൊരു
നാളേയ്ക്കായി
ഉറപ്പാക്കാം
പരിസ്ഥിതി
സംരക്ഷണം
നമ്മുടെ ഭൂമിക്ക് നാശനഷ്ടങ്ങള് ഒഴിവാക്കാന് അടുത്ത 10 വര്ഷത്തിനുള്ളില് ആഗോള കാര്ബണ് മലിനീകരണം പകുതിയായി കുറയ്ക്കണമെന്ന് യു.എന് കാലാവസ്ഥാ റിപ്പോര്ട്ടും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്നിട്ടും കാര്യങ്ങള് വിപരീത ദിശയിലാണ് പോകുന്നത്. എന്നത് ഭയപ്പെടുത്തുന്നതാണ്. ജൂണ് 5ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈ വേളയില് ഭൂമിയുടെ പരിതസ്ഥിതി തകരാറിലാക്കുന്ന നിലവിലെ ഭീകരാവസ്ഥയ്ക്ക് ഉദാഹരണമായ ചില കാര്യങ്ങള് വായിച്ചറിയാം.

താപനില കുതിച്ചുയരുന്നു
ഹരിതഗൃഹ വാതകങ്ങള് ഉല്പാദിപ്പിക്കുന്നത് തുടരുന്നിടത്തോളം ഭൂമിയുടെ താപനിലയും നാള്ക്കുനാള് ഉയരും. 2100 ഓടെ താപനില രണ്ട് ഡിഗ്രി സെല്ഷ്യസില് നിന്ന് ആറ് ഡിഗ്രി സെല്ഷ്യസായി ഉയരുമെന്ന് പഠനങ്ങള് പ്രവചിക്കുന്നു. നാസയുടെ കണക്കനുസരിച്ച്, 1880 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വര്ഷമായിരുന്നു 2016. അന്ന് ശരാശരി താപനില ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തേക്കാള് ഒരു ഡിഗ്രി (0.99 ഡിഗ്രി സെല്ഷ്യസ്) കൂടുതലായിരുന്നു.

കാലാവസ്ഥാ വ്യതിയാനം
വേള്ഡ് ഇക്കണോമിക് ഫോറത്തിന്റെ അഭിപ്രായത്തില് കാലാവസ്ഥാ വ്യതിയാനം ആഗോള സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥാ പ്രശ്നങ്ങള് 2030 ഓടെ 100 ദശലക്ഷത്തിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും കൂട്ടിച്ചേര്ക്കുന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിലുള്ള പരാജയം, വരുംകാലത്ത് വിനാശകരമായ ആയുധങ്ങള്, ജല പ്രതിസന്ധി, അനിയന്ത്രിതമായ കുടിയേറ്റം, കടുത്ത ഊര്ജ്ജ വിലക്കയറ്റം എന്നിവയില് വലിയ സ്വാധീനം ചെലുത്താന് സാധ്യതയുണ്ട്. ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ മൂന്നാമത്തെ പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. അന്താരാഷ്ട്ര ഭീകരതയും ദാരിദ്ര്യവുമാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.

വായു മലിനീകരണം
അകാലമരണത്തിനു കാരണമാകുന്ന നാലാമത്തെ വലിയ അപകട ഘടകമാണ് വായു മലിനീകരണം. വായുമലിനീകരണം കാരണം ലോകത്ത് പത്തില് ഒരാള് മരിക്കുന്നുവെന്ന് കണക്കുകള് പറയുന്നു.
Most
read:ജൂണിലെ
പ്രധാന
ദിവസങ്ങളും
ആഘോഷങ്ങളും

സമുദ്രനിരപ്പ് വേഗത്തില് ഉയരുന്നു
ആര്ട്ടിക് മഞ്ഞുപാളികള് 1979 മുതല് ഓരോ ദശകത്തിലും 3.5 മുതല് 4.1 ശതമാനം വരെ ചുരുങ്ങി അത് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമായി മാറുന്നു. നിലവിലെ സമുദ്ര നിരപ്പിലെ മാറ്റം പ്രതിവര്ഷം 3.4 മില്ലിമീറ്റര് ആണ്. 2,000 വര്ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കാണ് ഇത്.

അഭയാര്ഥി പ്രതിസന്ധി
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മറ്റൊരു അപകടമാണ് അഭയാര്ത്ഥി പ്രശ്നങ്ങള്. 2008 മുതല് ശരാശരി 21.5 ദശലക്ഷം ആളുകള് നിര്ബന്ധിതമായി പലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്ര അറിയിക്കുന്നു. ലോകമെമ്പാടുമുള്ള സംഘര്ഷ രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനം ഒരു ഭീഷണിയായി മാറിയിട്ടുണ്ട്.

സമുദ്രങ്ങള് കൂടുതല് അസിഡിറ്റി ഉള്ളവയായി
സമുദ്രത്തില് മാലിന്യങ്ങള് തുടര്ച്ചയായി ഒഴുക്കുന്നത് ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. വ്യാവസായിക വിപ്ലവത്തിന്റെ തുടക്കത്തേക്കാള് ഇപ്പോള് സമുദ്രത്തിലെ ജലത്തിന്റെ പി.എച്ച് 26 ശതമാനം ഉയര്ന്നു. ഇത് സമുദ്രത്തിലെ പവിഴപ്പുറ്റുകള്, മറ്റ് സസ്യജാലങ്ങളുടെ ആവാസ വ്യവസ്ഥകള് എന്നിവ പോലുള്ളവയുടെ നാശത്തിന് ഇടയാക്കും. നിലവില്ത്തന്നെ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളായ ഗ്രേറ്റ് ബാരിയര് റീഫീന്റെ ഭൂരിഭാഗവും നശിച്ചുകഴിഞ്ഞു.

വെള്ളപ്പൊക്കം 2030 ഓടെ മൂന്നിരട്ടിയാകും
വേള്ഡ് റിസോഴ്സസ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ ഒരു പഠനമനുസരിച്ച്, 2030 ഓടെ ഓരോ വര്ഷവും വെള്ളപ്പൊക്കത്തിന് ഇരയാകുന്നവരുടെ എണ്ണം 21 ദശലക്ഷത്തില് നിന്ന് 54 ദശലക്ഷമായി ഉയരാന് സാധ്യതയുണ്ട്. ഇത് സാമ്പത്തിക ചെലവ് 65 ബില്യണ് ഡോളറില് നിന്ന് 340 ബില്യണ് ഡോളറായി ഉയര്ത്താനും ഇടയാക്കും.
Most
read:ലോക
സൈക്കിള്
ദിനം
ഇന്ന്;
പ്രാധാന്യവും
സന്ദേശവും

കൂടുതല് ഹരിതഗൃഹ വാതകങ്ങള്
വാര്ഷിക ഹരിതഗൃഹ വാതക ബുള്ളറ്റിന് അനുസരിച്ച്, അന്തരീക്ഷത്തിലെ കാര്ബണ് ഡൈ ഓക്സൈഡിന്റെ സാന്ദ്രത 2015 ല് ആദ്യമായി 400 പാര്ട്സ് പെര് മില്യണ് എന്ന റെക്കോര്ഡിലെത്തി. ഈ കണക്ക് വരും വര്ഷങ്ങളിലും ഇനി ഉയരുന്നത് പരിസ്ഥിതിക്ക് കൂടുതല് കോട്ടം വരുത്തും.

പ്ലാസ്റ്റിക് പ്രശ്നം
ലോകത്ത് ഇതുവരെ 8.3 ബില്യണ് ടണ് പ്ലാസ്റ്റിക് ഇതുവരെ നിര്മ്മിച്ചതായി ഒരു സയന്സ് മാഗസിന് റിപ്പോര്ട്ടില് പറയുന്നു. അതില് 6.3 ബില്യണ് ടണ് പ്ലാസ്റ്റിക് മണ്ണിനടിയിലോ തുറന്ന സ്ഥലങ്ങളിലോ മാലിന്യങ്ങളായി ഉപേക്ഷിക്കപ്പെട്ടു! ഓരോ സെക്കന്ഡിലും 20,000 പ്ലാസ്റ്റിക് കുപ്പികള് ഉത്പാദിപ്പിക്കപ്പെടുന്നു, ഓരോ മിനിറ്റിലും ഒരു ദശലക്ഷം! കണക്കനുസരിച്ച്, പ്രതിവര്ഷം 1.6 ദശലക്ഷം ബാരല് എണ്ണ പ്ലാസ്റ്റിക് വാട്ടര് ബോട്ടിലുകള് ഉത്പാദിപ്പിക്കാന് ഉപയോഗിക്കുന്നു.