For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World Daughters Day 2023: പെണ്‍മക്കള്‍ ഓരോ കുടുംബത്തിലെയും മാലാഖകുട്ടികള്‍

|
World Daughters Day 2023

കുട്ടി ആണായാലും പെണ്ണായാലും ഓരോ മാതാപിതാക്കള്‍ക്കും അനുഗ്രഹമാണ്. വിലമതിക്കാത്ത സ്വത്താണ് കുട്ടികള്‍. എന്നിരുന്നാലും അവരെ ബഹുമാനിക്കാനായി ഒരു ദിവസം തിരഞ്ഞെടുത്തിരിക്കുന്നു. മകളുടെ ദിനമോ!! കേട്ടിട്ട് ആശ്ചര്യം തോന്നുന്നോ? അതെ പെണ്‍മക്കളുടെ ദിനം, പേര് വ്യക്തമാക്കുന്നതുപോലെ പെണ്‍മക്കളുള്ളവര്‍ ആഘോഷിക്കുന്ന ഒരു ദിവസമാണിത്. വിവിധ രാജ്യങ്ങള്‍ വിവിധ ദിവസങ്ങളില്‍ ഇത് ആഘോഷിക്കുന്നു, ഇന്ത്യയില്‍ സെപ്റ്റംബറിലെ അവസാന ഞായറാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. ഈ വര്‍ഷം അത് സെപ്റ്റംബര്‍ 24 ആണ്.

യുഎസ്, യുകെ, കാനഡ, ജര്‍മ്മനി എന്നിവയാണ് സെപ്റ്റംബര്‍ 24ന് പെണ്‍മക്കളുടെ ദിനം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങള്‍. ചില രാജ്യങ്ങളില്‍ ഈ ദിവസം സെപ്റ്റംബര്‍ 25 നും മറ്റ് രാജ്യങ്ങള്‍ ഒക്ടോബര്‍ 1 നും ആഘോഷിക്കുന്നു.

കുടുംബാംഗങ്ങളുമായി പെണ്‍മക്കളുടെ ദിനം ആഘോഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. മാതാപിതാക്കള്‍ക്ക് അവരുടെ പെണ്‍മക്കള്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡുകളോ സന്ദേശങ്ങളോ അയക്കാം. ഒപ്പം അവര്‍ക്കായി ഒരു സമ്മാനവും നല്‍കാം. പെണ്‍മക്കള്‍ക്കായി ഒരു ദിവസം തിരഞ്ഞെടുത്തതിന്റെ പ്രധാന്യം ഇന്നത്തെ കാലത്ത് വലുതാണ്. എന്നിരുന്നാലും, അനീതി നിറഞ്ഞ പുരുഷാധിപത്യ സമൂഹങ്ങള്‍ ഇന്നും പെണ്‍കുട്ടികളെ പുരുഷന്മാരേക്കാള്‍ താഴ്ന്നവരായി കാണുന്നു.

അതിനാല്‍, ചില രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി മകളുടെ ദിനം ദേശീയ അംഗീകാരമുള്ള ആഘോഷമായി നടത്താന്‍ തീരുമാനിച്ചു. സര്‍ക്കാരിനും നിയമത്തിനും മുന്നില്‍ ഓരോ പൗരനും തുല്യരാണ്, ഈ ചിന്ത ജനങ്ങളില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

കാലം എങ്ങനെ മാറുന്നുവെന്ന് ഈ ദിവസത്തിന്റെ വിജയം കാണിക്കുന്നു. പെണ്‍മക്കളുള്ള ആളുകള്‍ സന്തോഷത്തോടെ ഈ ദിവസം ആഘോഷിക്കുന്നു. ഇന്നത്തെ കാലത്ത്, മകളുടെ ദിനം അനിവാര്യതായി മാറി. ഞായറാഴ്ചയാണ് ദിവസം എന്നതിനാല്‍, പെണ്‍മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു അവധി ദിനം ഒന്നിച്ച് ആഘോഷിക്കാന്‍ സാധിക്കുന്നു.

ഈ ദിവസം, മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടോ അവരോടൊപ്പം നല്ല സമയം ചെലവഴിക്കുന്നതിലൂടെയോ ആഘോഷിക്കുന്നു. അവര്‍ ആണ്‍കുട്ടികളേക്കാള്‍ ഒട്ടും പിന്നിലല്ലെന്നും തുല്യസ്‌നേഹവും ബഹുമാനവും ഉള്ളവരാണെന്നും അവരോട് പറയുക. അവരുടെ ആഗ്രഹങ്ങള്‍ തടയുന്നതിനുപകരം, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.

English summary

World Daughters Day : Reasons Why Daughters Are Better Than Sons in Malayalam

World Daughters Day 2023: Here are the reasons why daughters are better than sons in malayalam. Read on.
X
Desktop Bottom Promotion