For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന പരിജ്ഞാനം പ്രധാനം; ഇന്ന് ലോക ഗര്‍ഭനിരോധന ദിനം

|

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 26 ന് ലോകമെമ്പാടും ഗര്‍ഭനിരോധന ദിനം ആഘോഷിക്കുന്നു. ഇന്നത്തെ യുവതലമുറയെ ലൈംഗികാവബോധത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് ലോക ഗര്‍ഭനിരോധന ദിനത്തിന്റെ ലക്ഷ്യം. ഗര്‍ഭനിരോധന പരിജ്ഞാനത്തെക്കുറിച്ചും കുടുംബാസൂത്രണത്തെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Most read: എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്Most read: എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്

ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം കൂടിയായ ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തിന്, ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു പ്രധാന ദിനമാണ് ലോക ഗര്‍ഭനിരോധന ദിനം. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കുടുംബങ്ങളെ പരോക്ഷമായി സഹായിക്കുന്ന, കുടുംബാസൂത്രണത്തിന്റെ ആവശ്യകതയും ഈ ദിനത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു.
ലോക ഗര്‍ഭനിരോധന ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ലോക ഗര്‍ഭനിരോധന ദിനത്തിന്റെ ചരിത്രം

ലോക ഗര്‍ഭനിരോധന ദിനത്തിന്റെ ചരിത്രം

ഗര്‍ഭനിരോധനത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി പത്ത് അന്താരാഷ്ട്ര കുടുംബാസൂത്രണ സംഘടനകള്‍ 2007 സെപ്റ്റംബര്‍ 26-ന് ആദ്യമായി ലോക ഗര്‍ഭനിരോധന ദിനം ആചരിച്ചു. ലൈംഗിക, പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ചുള്ള ശരിയായ അറിവ് പ്രചരിപ്പിക്കുന്നതിനായി 15 അന്താരാഷ്ട്ര എന്‍ജിഒകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ശാസ്ത്ര, മെഡിക്കല്‍ സൊസൈറ്റികള്‍ എന്നിവ ലോക ഗര്‍ഭനിരോധന ദിനത്തെ പിന്തുണയ്ക്കുന്നുണ്ട്. ലോക ഗര്‍ഭ നിരോധന ദിനത്തില്‍ സ്ത്രീകളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും ആരോഗ്യ പരിപാലന വിദഗ്ധരെയും മറ്റും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നു.

ലോക ഗര്‍ഭനിരോധന ദിനത്തിന്റെ പ്രാധാന്യം

ലോക ഗര്‍ഭനിരോധന ദിനത്തിന്റെ പ്രാധാന്യം

ലൈംഗികാരോഗ്യത്തിലും കുടുംബാസൂത്രണത്തിലും ഗര്‍ഭനിരോധനത്തിന് ഒരു പ്രധാന പങ്കുണ്ട്. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിലൂടെ ജനസംഖ്യാ നിയന്ത്രണത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ദിവസത്തില്‍ നവദമ്പതികള്‍ക്കും മറ്റുള്ളവര്‍ക്കും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നു. ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ അറിവ് പ്രചരിപ്പിക്കുന്നതിന് താല്‍പ്പര്യമുള്ള 15 അന്താരാഷ്ട്ര എന്‍.ജി.ഒകള്‍, സര്‍ക്കാര്‍ സംഘടനകള്‍, ശാസ്ത്ര, മെഡിക്കല്‍ സൊസൈറ്റികള്‍ എന്നിവയുടെ കൂട്ടായ്മയാണ് ലോക ഗര്‍ഭനിരോധന ദിനത്തെ പിന്തുണയ്ക്കുന്നത്.

Most read:40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആരോഗ്യത്തിന് വേണം ഈ സപ്ലിമെന്റുകള്‍Most read:40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആരോഗ്യത്തിന് വേണം ഈ സപ്ലിമെന്റുകള്‍

ലോക ഗര്‍ഭനിരോധന ദിനം ആഘോഷിക്കുന്ന വിധം

ലോക ഗര്‍ഭനിരോധന ദിനം ആഘോഷിക്കുന്ന വിധം

ലോക ഗര്‍ഭനിരോധന ദിനത്തിന്റെ ലക്ഷ്യം മനസ്സിലാക്കുന്നതിനും അത് ആളുകളിലേക്ക് എത്തിക്കുന്നതിനുമായി ഈ ദിനത്തില്‍ ഫലപ്രദമായ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കാമ്പെയ്നുകള്‍ നടത്തുന്നു. മാതൃമരണ നിരക്ക്, അപ്രതീക്ഷിത ഗര്‍ഭധാരണം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ അഭാവം, കുടുംബാസൂത്രണം എന്നിവയും മറ്റും ചര്‍ച്ച ചെയ്യുന്ന വിവിധ പരിപാടികളും ഈ ദിവസം സംഘടിപ്പിക്കുന്നു.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തേണ്ടത് എന്തിന്

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തേണ്ടത് എന്തിന്

വിവിധ തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള അവബോധം ആളുകള്‍ക്ക് ആവശ്യമാണ്. സ്ത്രീകള്‍, അവരുടെ പങ്കാളികള്‍, ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ എന്നിവര്‍ക്ക് ഗര്‍ഭനിരോധനത്തെക്കുറിച്ച് കഴിയുന്നത്ര അവബോധം ഉണ്ടായിരിക്കണം. ലൈംഗികമായി പകരുന്ന അണുബാധകള്‍ ഒഴിവാക്കാന്‍ ഇത് വ്യക്തികളെ സഹായിക്കുന്നു. ഇത് ആസൂത്രിതമായ ഗര്‍ഭധാരണം നടത്താനും അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കാനും സഹായിക്കുന്നു. ഇത് മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യുവാക്കള്‍ക്കും ഗര്‍ഭനിരോധനത്തെക്കുറിച്ചുള്ള അവബോധം വേണ്ടത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഏകദേശം 95% സ്ത്രീകളും പ്രസവിച്ച് 24 മാസത്തിനുള്ളില്‍ വീണ്ടുമൊരു ഗര്‍ഭത്തിന് ആഗ്രഹിക്കുന്നില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, ജനസംഖ്യാ നിയന്ത്രണത്തിന് ഗര്‍ഭനിരോധന മാര്‍ഗ്ഗം പ്രധാനമായതിനാല്‍ ഈ ദിനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്.

Most read:ഓര്‍മ്മയെ കാര്‍ന്നുതിന്നുന്ന അല്‍ഷിമേഴ്‌സ് രോഗം; ചെറുക്കാം ഈ ജീവിതശൈലിയിലൂടെMost read:ഓര്‍മ്മയെ കാര്‍ന്നുതിന്നുന്ന അല്‍ഷിമേഴ്‌സ് രോഗം; ചെറുക്കാം ഈ ജീവിതശൈലിയിലൂടെ

English summary

World Contraception Day 2022 Date, History And Importance in Malayalam

World Contraception Day is celebrated every year on 26 September. Read on to know about the history and importance of the day.
Story first published: Monday, September 26, 2022, 9:49 [IST]
X
Desktop Bottom Promotion