For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാം; ഇന്ന് ലോക മൃഗക്ഷേമ ദിനം

|

മൃഗങ്ങളുടെ ക്ഷേമത്തിനായുള്ള സാഹചര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും പ്രകൃതിയില്‍ മൃഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 4ന് ലോക മൃഗക്ഷേമ ദിനം ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലും മനുഷ്യ ക്ഷേമത്തിലും സുപ്രധാന പങ്ക് വഹിക്കുന്നതിനാല്‍ മൃഗങ്ങളും പ്രകൃതിയുടെ ഒരു പ്രധാന ഭാഗമാണ്.

Most read: 2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍

പ്രകൃതിയുടെ പരിസ്ഥിതിയെ സന്തുലിതമാക്കാന്‍ ആവാസവ്യവസ്ഥയില്‍ മൃഗങ്ങള്‍ക്കും പങ്കുണ്ട്. മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മൃഗങ്ങളുടെ ക്ഷേമത്തിനുമായും ഈ ദിവസം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മൃഗങ്ങളുടെ രക്ഷകനായ ഫ്രാന്‍സിസ് അസീസ്സിയുടെ ഓര്‍മ്മത്തിരുനാള്‍ ദിനമാണ് ഈ ദിനാചരണത്തിനു തിരഞ്ഞെടുത്തിട്ടുള്ളത്. ലോക മൃഗക്ഷേമ ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ലോക മൃഗ ദിനം ചരിത്രം

ലോക മൃഗ ദിനം ചരിത്രം

ലോക മൃഗ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1925 ലാണ്. സിനോളജിസ്റ്റ് ഹെന്റിച്ച് സിമ്മര്‍മാന്‍ എന്ന വ്യക്തി 1925 മാര്‍ച്ച് 24ന് ജര്‍മ്മനിയിലെ ബെര്‍ലിനിലുള്ള സ്പോര്‍ട്സ് പാലസില്‍ വെച്ച് ആദ്യത്തെ ലോക മൃഗദിനം സംഘടിപ്പിച്ചു. മൃഗങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് അദ്ദേഹം ഈ പരിപാടി ആരംഭിച്ചത്. 5000ത്തിലധികം ആളുകള്‍ ആദ്യ പരിപാടിയില്‍ പങ്കെടുക്കുകയും ഈ ഉദ്യമത്തിന് പിന്തുണ നല്‍കുകയും ചെയ്തു. ലോക മൃഗ ദിനം എന്നത് മൃഗങ്ങളുടെ രക്ഷാധികാരിയായ സെന്റ് ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനം കൂടിയാണ്.

ലോക മൃഗ ദിനം പ്രാധാന്യം

ലോക മൃഗ ദിനം പ്രാധാന്യം

മൃഗങ്ങള്‍ നമ്മുടെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക മൃഗദിനം. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര ദിനം കൂടിയാണ് ഇത്. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പിന്തുണയിലൂടെ മൃഗങ്ങളുടെ സ്‌നേഹം, പരിചരണം, വാത്സല്യം, സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഈ ദിവസം 'മൃഗ സ്‌നേഹികളുടെ ദിനം' എന്നും അറിയപ്പെടുന്നു. മൃഗങ്ങള്‍ക്കായി രക്ഷാകേന്ദ്രങ്ങള്‍ തുറന്ന്, മൃഗക്ഷേമ കാംപെയ്നുകള്‍ തുടങ്ങി മൃഗസംരക്ഷണ പ്രസ്ഥാനത്തെ ഒന്നിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ദിനമായി വളര്‍ന്നു വരുന്നുണ്ട്.

Most read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

ലോക മൃഗ ദിനം സന്ദേശം

ലോക മൃഗ ദിനം സന്ദേശം

ഈ വര്‍ഷത്തെ ലോക മൃഗ ദിനത്തിന്റെ പ്രമേയം 'പങ്കിട്ട ഗ്രഹം' (Shared Planet) എന്നതാണ്. ലോകം മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഈ പ്രമേയത്തിലൂടെ മനസിലാക്കിത്തരുന്നു.

ലോക മൃഗ ദിനം ഉദ്ധരണികള്‍

ലോക മൃഗ ദിനം ഉദ്ധരണികള്‍

കായിക വിനോദത്തിനും സാഹസികതയ്ക്കും തോലിനും രോമങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ഒരേസമയം വെറുപ്പും വിഷമവും ഉണ്ടാക്കുന്ന ഒരു പ്രതിഭാസമാണ്. അത്തരം ക്രൂരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ന്യായീകരിക്കാനാവില്ല.' - ദലൈലാമ

ഒരു മൃഗത്തിന്റെ കണ്ണുകള്‍ക്ക് ഒരു വലിയ ഭാഷ സംസാരിക്കാനുള്ള ശക്തിയുണ്ട്. - മാര്‍ട്ടിന്‍ ബുബര്‍

ഗ്രഹത്തിന്റെ സംരക്ഷകരെന്ന നിലയില്‍, എല്ലാ ജീവജാലങ്ങളോടും ദയയോടും സ്‌നേഹത്തോടും അനുകമ്പയോടും കൂടി ഇടപെടേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മനുഷ്യ ക്രൂരതയാല്‍ ഈ മൃഗങ്ങള്‍ സഹിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്തതാണ്. ദയവായി ഈ ഭ്രാന്ത് അവസാനിപ്പിക്കാന്‍ സഹായിക്കുക.' - റിച്ചാര്‍ഡ് ഗെരെ

മൃഗങ്ങളോടു ക്രൂരത കാണിക്കുന്നവന്‍ മനുഷ്യരുമായുള്ള ഇടപെടലിലും കഠിനരാകുന്നു. മൃഗങ്ങളോടുള്ള പെരുമാറ്റത്തിലൂടെ നമുക്ക് ഒരു മനുഷ്യന്റെ ഹൃദയത്തെ വിലയിരുത്താന്‍ കഴിയും. - ഇമ്മാനുവല്‍ കാന്റ്

English summary

World Animal Day 2022 Date, History, Theme, Importance And Quotes in Malayalam

World Animal Day is observed every year on October 4. Read on to know about the history and significance of the day.
Story first published: Tuesday, October 4, 2022, 9:30 [IST]
X
Desktop Bottom Promotion