For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World AIDS Day 2022: ചരിത്രവും പ്രാധാന്യവും അറിയേണ്ടത് ഇതെല്ലാം

|

ഡിസംബര്‍ 1 ലോക എയ്ഡ് ദിനമായാണ് ആചരിക്കുന്നത്‌. ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്തൊക്കെയാണെന്നും എന്തൊക്കെയാണ് നാം ഓരോരുത്തരും ഈ ദിനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് എന്നും നോക്കാം. എല്ലാ വര്‍ഷവും ഡിസംബര്‍ 1-നാണ് ലോസക എയ്ഡ്‌സ് ദിനം ആഘോഷിക്കപ്പെടുന്നത്. എയ്ഡ്‌സ് എന്ന ആഗോള പകര്‍ച്ചവ്യാധിയെക്കുറിച്ചും എച്ച് ഐ വിയുടെ വ്യാപനത്തെക്കുറിച്ചും ആളുകളില്‍ കൂടുതല്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് 1988 ഡിസംബര്‍ 1-മുതല്‍ ഈ ദിനം ആചരിച്ച് വരുന്നത്.

 World AIDS Day

ലോക എയ്ഡ്‌സ് ദിന ചരിത്രം

എയ്ഡ്‌സ് എന്ന മഹാമാരി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉണ്ടെങ്കിലും ഇത് തിരിച്ചറിയപ്പെട്ടത് 1984-ല്‍ ആണ്. അത് വരേക്കും 35 ദശലക്ഷത്തിലധികം ആളുകള്‍ എച്ച്‌ഐവി അല്ലെങ്കില്‍ എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെട്ടു. ഇത് പിന്നീട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഹാമാരിയായി മാറി. കുടുംബത്തിലും സമൂഹത്തിലും എയ്ഡ്‌സ്/ എച്ച് ഐ വി എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയും ഈ വിഷയത്തെക്കകുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയും ഓരോരുത്തരും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അങ്ങനെ ലോക എയ്ഡ്‌സ് ദിനം ലോകം ശ്രദ്ധിക്കുന്ന ഒരു ദിനമായി മാറി. 1996 മുതല്‍, ലോക എയ്ഡ്‌സ് ദിന പ്രവര്‍ത്തനങ്ങള്‍ എച്ച്‌ഐവി/എയ്ഡ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ ഐക്യരാഷ്ട്ര സംഘടന ഏറ്റെടുത്തു. ഇത് പദ്ധതി വിപുലീകരിക്കുന്നതിന് കാരണമായി.

 World AIDS Day

ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രാധാന്യം

വളരെയധികം പ്രധാനപ്പെട്ട ഒരു ദിനം തന്നെയാണ് ലോക എയ്ഡ്‌സ് ദിനം. ഈ ദിനത്തില്‍ എച്ച് ഐ വിയെക്കുറിച്ചും അതിനെതിരെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയും ചികിത്സകള്‍ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും മുന്‍വിധികളെ ഇല്ലാതാക്കുന്നതിനും എല്ലാം ശ്രദ്ധിച്ച് കൊണ്ടിരുന്നു. എച്ച് ഐ വിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പലപ്പോഴും ആളുകളില്‍ ഭീതി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിനെതിരെ പോരാടുന്നചിനും ഈ രോഗാവസ്ഥയെക്കുറിച്ച് മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കുന്നതിനും അവരില്‍ അവബോധം വളര്‍ത്തുന്നതിനും ഈ ദിനത്തിന് സാധിച്ചു. ലോകമെമ്പാടുമുള്ള എച്ച്‌ഐവി ബാധിതരായ ദശലക്ഷക്കണക്കിന് ആളുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ലോക എയ്ഡ്‌സ് ദിനം. ഈ ദിനത്തില്‍ ചുവന്ന റിബ്ബണ്‍ ധരിച്ചാണ് പലരും തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നത്.

 World AIDS Day

ലോക എയ്ഡ്‌സ് ദിനത്തിന്റെ തീം

2022ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം ''Putting Ourselves to the Test: Achieving Equity to End HIV' 'എന്നതാണ്. ഈ തീം ഉത്തരവാദിത്തത്തിനും നമ്മളോരോരുത്തരും നടത്തുന്ന പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കുന്നു. വിവേചനത്തെ പൂര്‍ണമായും തുടച്ച് മാറ്റി എച്ച്‌ഐവി പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള പ്രധാന തടസ്സത്തെ ഇല്ലാതാക്കി ഈ പ്രതിരോധ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും തുല്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ ദിവസം പ്രവര്‍ത്തിക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും തുല്യ നീതിയും സമത്വവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ കാര്യം.

 World AIDS Day

ലോക എയ്ഡ്‌സ് ദിനത്തിന്റെ ചരിത്രം

1988 ഡിസംബര്‍ 1-ന് ലോകം ആദ്യത്തെ ലോക എയ്ഡ്‌സ് ദിനം ആചരിച്ച് വരുന്നത്. 1988-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ക്രിസ്മസിനും ഇടയിലുള്ള സമയത്താണ് ഈ ദിനം ആചരിക്കപ്പെടുുന്നത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ജെയിംസ് ബണ്ണും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ തോമസ് നെറ്ററും ചേര്‍ന്നാണ് ഡിസംബര്‍ 1-ന് ഈ ദിനം ആചരിക്കാം എന്ന് തീരുമാനിച്ചത്. പ്രധാനമായും കുട്ടികളും യുവാക്കളും ലക്ഷ്യമിടുന്ന ഈ പരിപാടിയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ ജീവിതത്തിലും അവരുടെ കുടുംബങ്ങളിലും എയ്ഡ്സിന്റെ ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ആദ്യത്തെ വിഷയം.

എന്തുകൊണ്ടാണ് നമ്മള്‍ ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്?

 World AIDS Day

എന്തുകൊണ്ടാണ് ഇത്തരം ഒരു ദിനം ആചരിക്കുന്നത്, എന്താണ് ഇതിന്റെ ആവശ്യകത എന്ന് നമുക്ക് നോക്കാം. ലോകത്താകെഎച്ച്ഐവി (ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്) ബാധിതരായ 38 ദശലക്ഷം ആളുകളെ പിന്തുണയ്ക്കുന്നതിനും ഈ രോഗം നിമിത്തം ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ക്കുന്നതിനും കൂടി വേണ്ടിയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ ലോകത്താകെ എച്ച്ഐവി/എയ്ഡ്സ് പ്രതിരോധം, പരിചരണം, ചികിത്സ എന്നിവയിലുണ്ടാവുന്ന വളര്‍ച്ചയും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനും പകര്‍ച്ച വ്യാധിയുടെ അവസ്ഥയെക്കുറിച്ചുള്ള അവബോധം ഓരോരുത്തരിലും വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് ഈ ദിനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഈ ദിവസം എങ്ങനെ ആചരിക്കാം?

ലോക എയ്ഡ്‌സ് ദിനം എങ്ങനെയെല്ലാം ആചരിക്കാം എന്ന് നമുക്ക് നോക്കാം. ചുവന്ന റിബണ്‍ ധരിച്ചുകൊണ്ട് നിങ്ങള്‍ക്ക് ലോക എയ്ഡ്സ് ദിനം ആഘോഷിക്കാം. ചുവന്ന റിബണ്‍ ലോകമെമ്പാടുമുള്ള എച്ച്‌ഐവി ബാധിതരായ ആളുകള്‍ക്ക് അവബോധവും പിന്തുണയും നല്‍കുന്നതാണ്. ഇത് കൂടാതെ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ആളുകളില്‍ ബോധവത്കരണം നടത്തുകയും ചെയ്യുക. ഇതിലൂടെ ലോകത്തിന് ഇത്തരം ഒരു രോഗാവസ്ഥയെക്കുറിച്ചും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് തന്നെ സംഘടിപ്പിക്കാവുന്നതുമാണ്. സംഭാവന നല്‍കുന്നതും നല്ലതാണ്. രോഗികള്‍ക്ക് പിന്തുണ നല്‍കുന്നതിന് ചെറിയ സംഭാവന വരെ നല്‍കാം.

സോഷ്യല്‍ മീഡിയയിലൂടെ നിങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങള്‍ ലോക എയ്ഡ്‌സ് ദിനത്തില്‍ പങ്കിടാവുന്നതാണ്. ഇത് വഴി രോഗബാധിതരായ വ്യക്തികളെ പിന്തുണക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ അന്നത്തെ ദിവസം എപ്രകാരമായിരുന്നു എന്നതിനെക്കുറിച്ചും ആ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും എല്ലാം പൊതുജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.

 World AIDS Day

ശ്രദ്ധിക്കേണ്ടത്

രോഗം എന്നത് ആര്‍ക്കും എപ്പോഴും വരാവുന്നതാണ്. എന്നാല്‍ നമ്മുടെ അശ്രദ്ധ കൊണ്ട് ഉണ്ടാവുന്ന രോഗത്തെ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. രോഗത്തിന്റെ പ്രാരംഭ ഘട്ടം തിരിച്ചറിഞ്ഞാല്‍ അതിനെ കൃത്യസമയത്ത് ചികിത്സിച്ചാല്‍ സുഖപ്പെടുത്താനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. രോഗബാധിതര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എപ്പോഴും എടുക്കേണ്ടതിനെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും ഈ ദിനത്തില്‍ രോഗബാധിതരായ വ്യക്തികളെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാവുന്നതാണ്.

എച്ച് ഐ വി പരിശോധന എങ്ങനെ: എത്രസമയം എന്താണ് നടപടിക്രമങ്ങള്‍എച്ച് ഐ വി പരിശോധന എങ്ങനെ: എത്രസമയം എന്താണ് നടപടിക്രമങ്ങള്‍

പൊക്കിള്‍ക്കൊടി രക്തം കൊണ്ട് എച്ച് ഐ വി ചികിത്സ: വിശദീകരണവുമായി ഗവേഷകലോകംപൊക്കിള്‍ക്കൊടി രക്തം കൊണ്ട് എച്ച് ഐ വി ചികിത്സ: വിശദീകരണവുമായി ഗവേഷകലോകം

English summary

World AIDS Day 2022 Date, History, Theme, Activities and Importance In Malayalam

Here in this article we are sharing the history, theme, activities and importance of World AIDS day 2022 in malayalam. Take a look.
X
Desktop Bottom Promotion