For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

5വയസ്സിലെ ചിക്കന്‍പോക്സ് 32-ൽ സ്കിൻക്യാൻസറായി മാറി

|

ചെറുപ്പത്തിൽ നമ്മളിൽ പലരിലും ചിക്കൻപോക്സ് വന്നിട്ടുണ്ടാവും. എന്നാൽ അതിന്‍റെ ഒന്നോ രണ്ടോ പാടുകൾ മുഖത്തുണ്ട് എന്നല്ലാതെ ഒരു കാരണവശാലും അത് പിന്നീട് യാതൊരു വിധത്തിലുള്ള ഉപദ്രവവും നിങ്ങളിൽ ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഇവിടെ കാര്യങ്ങൾ എല്ലാം നേരെ തിരിച്ചാണ്. കാരണം അഞ്ച് വയസ്സുള്ളപ്പോൾ പിടിപെട്ട ചിക്കൻപോസ്ക് 30 വർഷങ്ങൾക്ക് ശേഷം അത് ക്യാൻസറായി മാറിയിരിക്കുകയാണ്. കേട്ടിട്ട് നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്.

ചെറുപ്പത്തിൽ പിടി പെടുന്ന സ്കിൻ ക്യാൻസറിനെ നമ്മളെല്ലാവരും ഭയപ്പെടുന്നുണ്ട്. എന്നാൽ കുറച്ച് ദിവസത്തെ ആന്തലിന് ശേഷം അത് ഇല്ലാതാവുന്നു. എങ്കിലും ശരീരത്തിൽ ഒന്നോ രണ്ടോ പാടുകൾ ഉപേക്ഷിച്ചാണ് ഏതൊരു ചിക്കന്‍ പോക്സും അരങ്ങൊഴിയുന്നത്. എന്നാൽ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ തന്നെ രോഗത്തെ നമുക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ രോഗം പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തിച്ച ഒരു യുവതിയുടെ അനുഭവം കേൾക്കൂ.

ചെറുപ്പത്തിലെ ചിക്കൻ പോക്സ്

ചെറുപ്പത്തിലെ ചിക്കൻ പോക്സ്

ചെറുപ്പത്തിൽ വന്ന ചിക്കൻ പോക്സ് ആണ് ഇംഗ്ലണ്ട് സ്വദേശി ലൂസി തോറല്ലിന് വിനയായി മാറിയത്. വെറും അഞ്ച് വയസ്സുള്ളപ്പോഴാണ് ഇവർക്ക് ചിക്കന്‍പോക്സ് പിടികൂടുന്നത്. എന്നാൽ വലിയ പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാതെ തന്നെ അവർ ആ രോഗത്തെ പ്രതിരോധിച്ചു. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പെട്ടെന്ന് പരിഹാരം ലഭിച്ചാലും ഒന്നോ രണ്ടോ ചിക്കൻ പോക്സ് പാടുകൾ ശരീരത്തിൽ അവശേഷിക്കപ്പെടുന്നു. ഇതാണ് ഇവരുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തി പിന്നീട് അപകടകരമായി മാറിയത്.

 ചിക്കൻപോക്സ് സ്കിൻ ക്യാൻസറായി

ചിക്കൻപോക്സ് സ്കിൻ ക്യാൻസറായി

ചിക്കൻ പോക്സ് പാടുകൾ സ്കിൻ ക്യാൻസറായാ മാറിയത് ഇവരെ ചില്ലറയല്ല ഞെട്ടിച്ചത്. അതും 32 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിക്കൻ പോക്സ് പാടുകൾ സ്കിന്‍ ക്യാൻസര്‍ പാടായി മാറിയത്. 2018-ല്‍ ആണ് ശരീരത്തിൽ ഉണ്ടായ ഇത്തരത്തിലുള്ള ഒരു മാറ്റം ഇവർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരിക്കൽ ഈ പാടില്‍ അറിയാതെ ചൊറിഞ്ഞതോടെ അത് പിന്നീട് കഠിനമായ അണുബാധയിലേക്കും ഇവരെ നയിച്ചു എന്നുള്ളതാണ് കാര്യം.

 പിന്നീട് പരിശോധന

പിന്നീട് പരിശോധന

തനിക്കുണ്ടായ ഈ അസ്വസ്ഥതയെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ലൂസി തീരുമിാനിക്കുകയായിരുന്നു. എന്നാൽ ഒരിക്കലും സ്കിൻ ക്യാൻസർ പോലുള്ള സാധ്യതയെ ഇവര്‍ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. എന്തെങ്കിലും തരത്തിലുള്ള ചർമ്മത്തിലെ അണുബാധയായിരിക്കും എന്നാണ് ഇവർ കരുതിയത്. എന്നാൽ സംഭവിച്ചത് നേരെ വിപരീതമായിരുന്നു. കഠിനമായ അണുബാധയുമായി ആശുപത്രിയിൽ എത്തിയ ലൂസിക്ക് പരിശോധനക്ക് ശേഷം സ്കിൻ ക്യാൻസറാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.

അസാധാരണമായ രോഗം

അസാധാരണമായ രോഗം

ബേസൽ സെൽ കാർസിനോമ എന്ന സ്കിൻ ക്യാൻസറാണ് ലൂസിയെ ബാധിച്ചത്. ഇത് വളരെ അസാധാരണമായി കാണപ്പെടുന്ന ഒന്നായിരുന്നു. ലൂസിയുടെ അമ്മുമ്മക്കും ഇതേ ഗണത്തിൽ പെട്ട ക്യാൻസര്‍ ഉണ്ടായിരുന്നു. എന്നാല്‍ രോഗനിർണയം കൃത്യസമയത്ത് നടത്തിയില്ലെങ്കിൽ ജീവൻ വരെ നഷ്ടമാകാവുന്ന ഒരു അവസ്ഥയാണ് ഈ ക്യാൻസർ. എന്നാൽ രോഗം കൃത്യസമയത്ത് നിർണയിക്കപ്പെട്ടാല്‍ പൂർണമായും ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന ഒന്നാണ് ഈ സ്കിൻ ക്യാൻസർ.

ഇതിന്‍റെ കാരണം

ഇതിന്‍റെ കാരണം

എന്താണ് ഇത്തരത്തിൽ ഒരു ക്യാൻസറിന് കാരണം എന്ന് പലർക്കും അറിയില്ല. ചർമ്മത്തിൽ സൂര്യപ്രകാശം വളരെയധികം ഏൽക്കുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. അള്‍ട്രാ വയലറ്റ് രശ്മികൾ ആണ് ഈ രോഗത്തിന് പിന്നിലലെ പ്രധാന കാരണം. ഇത് ചര്‍മ്മത്തിലെ ഡി എൻ എയില്‍ മാറ്റങ്ങൾ ഉണ്ടാക്കുന്നു. മാത്രമല്ല സൺലാംമ്പ്, സൺ ബെഡ് എന്നിവയും എല്ലാം ഇത്തരം അവസ്ഥകള്‍ വർദ്ധിപ്പിക്കും. അതിലുപരി പാരമ്പര്യമായും ഇത്തരം അസുഖങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

Woman's chicken pox scar turned into skin cancer 30 years later

Here is the story of woman's chicken pox scar turned into skin cancer after 30 years later. Read on..
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X