For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലുള്ള കുഞ്ഞിന് അമ്മ പകരം നൽകിയത് സ്വന്തം കാൽ

|

അമ്മമാർക്ക് എന്നും കുഞ്ഞുങ്ങൾ പ്രിയപ്പെട്ടവരായിരിക്കും. അത് സ്വന്തം കുഞ്ഞെങ്കിലും അല്ലെങ്കിലും ഈ കരുതൽ ഏതൊരമ്മക്കും ഉണ്ടാവുന്നുണ്ട്. എന്നാൽ ഏതൊരമ്മക്കും ഏത് സാഹചര്യത്തിൽ ആണെങ്കിലും സ്വന്തം കുഞ്ഞ് വളരെ പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതും തന്നെയായിരിക്കും. ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന ആ നിമിഷം മുതൽ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. തന്റെ കുഞ്ഞ് ഗർഭത്തിൽ ആണെങ്കിൽ പോലും അതിന്റെ ജീവന് ഒന്നും സംഭവിക്കാതിരിക്കുന്നതിന് ഒരോ അമ്മമാരും ശ്രദ്ധിക്കുന്നുണ്ട്.

Most read: ആര്‍ത്തവം നിലച്ച് 25 വർഷത്തിന് ശേഷം അമ്മയായി,പക്ഷേMost read: ആര്‍ത്തവം നിലച്ച് 25 വർഷത്തിന് ശേഷം അമ്മയായി,പക്ഷേ

എന്നാൽ ഗർഭത്തിൽ ഉള്ള കുഞ്ഞിന്റെ ജീവന് വേണ്ടി സ്വന്തം കാൽ മുറിച്ച് മാറ്റിയ അമ്മയാണ് ഇന്നത്തെ താരം. അപകടത്തിൽ പെട്ട അമ്മയുടെ ആരോഗ്യസ്ഥിതി പോലും നോക്കാതെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കുന്നതിനാണ് ഈ അമ്മ തയ്യാറായത്. പലപ്പോഴും സ്വന്തം കുഞ്ഞിന്റ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പല അമ്മമാരും തയ്യാറായിട്ടുണ്ടാവും. ഈ അമ്മ തന്റെ പൊന്നോമനയുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ചെയ്ത കാര്യം ഏതൊരമ്മയുടേയും കണ്ണു നിറയ്ക്കുന്നതാണ്. കൂടുതൽ വായിക്കുന്നതിന്....

യു എസിലാണ് സംഭവം

യു എസിലാണ് സംഭവം

അമ്മമാർ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഒരേ സ്വഭാവക്കാർ തന്നെയാണ്. ജീവിതത്തിൽ എന്തിനേക്കാളേറെ സ്വന്തം കുഞ്ഞിനെ സ്നേഹിച്ച ഒരു അമ്മയുടെ കഥയാണ് ഇത്. ഗർഭപാത്രത്തിൽ വളരുന്ന സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്ന തരത്തിൽ ചികിത്സ പോവുമ്പോൾ അതിന് പകരം തന്റെ കാൽ മുറിച്ച് മാറ്റിക്കോളൂ, കുഞ്ഞിനെ ജീവനോടെ വേണം എന്നാണ് ഈ അമ്മ പറഞ്ഞത്. യു എസ് സ്വദേശി കെയ്റ്റ്ലിന്‍ കോണർ ആണ് ഇത്തരത്തിൽ ഒരു നിർബന്ധത്തിലേക്ക് എത്തിയത്.

Image courtesy : instagram

സംഭവം ഇങ്ങനെ

2014-ലാണ് കെയ്റ്റിലിന് ഒരു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു കാറിനെ ഇടിക്കുകയും അപകടത്തിൽ ഇവർക്ക് ഇടതു കാലിന് വളരെ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. ഉടനേ ആശുപത്രിയിൽ എത്തിച്ച കെയ്റ്റിലിന് ഉടനേ തന്നെ ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു ഡോക്ടർ. എന്നാൽ ഇതിനിടെയാണ് താൻ നാലാഴ്ച ഗര്‍ഭിണിയാണ് എന്നത് ഈ അമ്മ തിരിച്ചറിഞ്ഞത്.

ശസ്ത്രക്രിയ അപകടം

ശസ്ത്രക്രിയ അപകടം

എന്നാൽ ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ അത് വളരെയധികം അപകടം തന്‍റെ കുഞ്ഞിന് ഉണ്ടാക്കും എന്ന് ഇവർ തിരിച്ചറിയുകയും ചെയ്തു. ഉടനേ തന്നെ തന്റെ കാൽ പോയാലും പ്രശ്നമില്ല കുഞ്ഞിന്റെ ജീവൻ മാത്രമാണ് തനിക്ക് വേണ്ടതെന്ന് ഇവർ ഡോക്ടറോട് പറയുകയായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു കെയ്റ്റ്ലിൻ ഗർഭം ധരിച്ചത്. അതുകൊണ്ട് തന്നെ തനിക്ക് പ്രിയപ്പെട്ടതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇവർ തയ്യാറായിരുന്നില്ല. തന്റെ കാല് മുറിച്ച് മാറ്റുന്നതിന് ഈ അമ്മക്ക് പിന്നീട് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.

ആറ് ശസ്ത്രക്രിയകൾ

ആറ് ശസ്ത്രക്രിയകൾ

അപകടത്തെത്തുടർന്ന് ഈ അമ്മക്ക് ആറ് തരത്തിലുള്ള ശസ്ത്രക്രിയകൾ നടത്തുകയുണ്ടായി. കുഞ്ഞിന്റെ ജീവന്‍ അപകടത്തിൽ ആവാത്ത വിധത്തിലുള്ള അനസ്തേഷ്യ നല്‍കുകയും ശസ്ത്രക്രിയകൾ എല്ലാം തന്നെ നടത്തുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയ പൂർണമാവാത്തതിനെത്തുടർന്നാണ് ഇവരുടെ കാല് മുറിച്ച് മാറ്റുന്നതിന് തീരുമാനിച്ചത്. എന്നാൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാൻ ഈ അമ്മ തന്നെയാണ് കാൽ മുറിച്ച് മാറ്റുന്നതിന് സമ്മതിച്ചത്. ഈ സമയത്ത് മാനസിക സമ്മർദ്ദം പരമാവധി കുറക്കാനും ഇവർ ശ്രദ്ധിച്ചിരുന്നു.

പെണ്‍കുഞ്ഞിന് ജന്മം നല്‍കി

പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ഇതെല്ലാം ചെയ്തിട്ടും 2015 ഫെബ്രുവരി 13ന് കെയ്റ്റ്ലിൻ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് തന്നെ ഗർഭകാലത്ത് തൻറെ മുറിച്ച് മാറ്റിയ കാലിന് പകരം കൃത്രിമക്കാൽ വെച്ച് നടക്കുന്നതിനും നീന്തുന്നതിനും സൈക്ലിംങും എല്ലാം പഠിച്ചു. ഇപ്പോൾ കെയ്റ്റിലിന്റെ സുന്ദരിക്കുട്ടിക്ക് നാല് വയസ്സായി. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇന്ന് കെയ്റ്റിലിനും തന്റെ കുഞ്ഞിനും ഇല്ല.

English summary

Woman In Bike accident Discovers She is Pregnant And Has To Choose Between Saving Her Baby And Her Leg

Woman in bike accident discovers she is pregnant and has to choose between saving her baby and her leg. Read on.
Story first published: Friday, September 20, 2019, 13:50 [IST]
X
Desktop Bottom Promotion