For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന് ഐശ്വര്യക്കേടും വീട്ടംഗങ്ങള്‍ക്ക് ദോഷവും; ഈ ദിവസങ്ങളില്‍ തുളസി ചെടിക്ക് വെള്ളമൊഴിക്കരുത്

|
Why it is Inauspicious to water Tulsi plant on Sunday or Ekadashi day in Malayalam

ഹിന്ദുമത വിശ്വാസപ്രകാരം ഏറ്റവും പവിത്രമായ സസ്യമായി തുളസി ചെടി അറിയപ്പെടുന്നു. മിക്കവാറും എല്ലാ വീടുകളിലും ഇത് കാണപ്പെടുന്നു. തുളസി ചെടിയുള്ള വീടുകളില്‍ ലക്ഷ്മി ദേവി വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം വിഷ്ണുവിന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കുന്നു. നിരവധി ഔഷധഗുണങ്ങള്‍ ഉള്ളതിനാല്‍ തുളസി വളരെ പ്രയോജനപ്രദമായ സസ്യമായി കണക്കാക്കപ്പെടുന്നു. കൂടാതെ, വാസ്തു ശാസ്ത്രത്തിലും തുളസിക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.

<strong>Most read: ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റം</strong>Most read: ഡിസംബര്‍ മാസത്തിലെ ഗ്രഹസ്ഥാനങ്ങള്‍ 12 രാശിക്കാരുടെയും ജീവിതത്തിലുണ്ടാക്കും മാറ്റം

പണ്ടുകാലം മുതല്‍ക്കേ വീടുകളില്‍ തുളസി ചെടിക്ക് വെള്ളം അര്‍പ്പിക്കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, തുളസി ചെടിക്ക് വെള്ളം അര്‍പ്പിക്കാന്‍ പാടില്ലാത്ത ചില ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളില്‍ തുളസി ചെടിക്ക് വെള്ളം അര്‍പ്പിക്കാന്‍ പാടില്ലാത്തതിനു പിന്നിലെ കാരണം എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

എന്തുകൊണ്ടാണ് ഞായറാഴ്ച തുളസി ചെടിക്ക് വെള്ളമൊഴിക്കരുതെന്ന് പറയുന്നത്

മതപരവും മംഗളകരവുമായ പ്രവര്‍ത്തികളില്‍ ഹിന്ദുക്കള്‍ തുളസി ചെടി ഉപയോഗിക്കുന്നു. എല്ലാ ദിവസവും തുളസി ചെടി നനയ്ക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, നിങ്ങള്‍ ഇത് ഞായറാഴ്ച ചെയ്യരുത്. കാരണം, ഞായറാഴ്ച ദിവസം തുളസി ദേവി മഹാവിഷ്ണുവിനുവേണ്ടി വ്രതമനുഷ്ഠിക്കുന്നുവെന്നും ഈ ദിവസം നിങ്ങള്‍ തുളസിക്ക് വെള്ളം സമര്‍പ്പിച്ചാല്‍ അവളുടെ വ്രതം തടസപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു. ഞായറാഴ്ച ദിവസം നിങ്ങള്‍ തുളസി ചെടിക്ക് വെള്ളം സമര്‍പ്പിച്ചാല്‍, നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് ശക്തികള്‍ വസിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താല്‍ ലക്ഷ്മി ദേവി കോപിക്കുകയും നിങ്ങള്‍ക്ക് ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരികയും ചെയ്‌തേക്കാം.

Most read: ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളുംMost read: ശുക്രന്‍ രാശിമാറി ധനു രാശിയിലേക്ക്; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യക്കേടും ദോഷഫലങ്ങളും

ഏകാദശി ദിവസം തുളസിക്ക് വെള്ളം അര്‍പ്പിക്കാന്‍ പാടില്ലാത്തത് എന്തുകൊണ്ട്

വിശ്വാസമനുസരിച്ച് ഏകാദശി ദിനത്തില്‍ വിഷ്ണുവിന്റെ രൂപമായ ശാലിഗ്രാം തുളസി ദേവിയെ വിവാഹം കഴിച്ചതായി പറയപ്പെടുന്നു. ദേവുത്താനി ഏകാദശി ദിനത്തില്‍ എല്ലാ ആചാരങ്ങളോടും കൂടിയാണ് ഇരുവരും വിവാഹിതരായത്. തുളസി ദേവി ഏകാദശി നാളില്‍ വ്രതം അനുഷ്ഠിക്കുമെന്നും ഈ ദിവസം ജലം അര്‍പ്പിച്ചാല്‍ അവളുടെ വ്രതം മുറിയുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതിന്റെ ദേഷ്യത്തില്‍ ചെടിയും ഉണങ്ങിത്തുടങ്ങുന്നു.

തുളസി ചെടി ജ്യോതിഷ പരിഹാരങ്ങള്‍

* ജ്യോതിഷപ്രകാരം ഒരു പിച്ചള പാത്രത്തില്‍ വെള്ളം നിറച്ച്, 4-5 തുളസി ഇലകള്‍ ഇട്ട് മാറ്റി വയ്ക്കുക. ഇത് രാത്രി മുഴുവന്‍ വച്ച് രാവിലെ വീടിന്റെ പ്രധാന വാതിലില്‍ ഈ വെള്ളം തളിക്കുക. ഇത് നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജം പുറത്തു വിടുകയും പോസിറ്റീവിറ്റി നിറക്കുകയും ചെയ്യുന്നു.
* വ്യാഴാഴ്ച ദിവസം തുളസി ചെടിക്ക് പാല്‍ അര്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിറയും.

Most read: ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലംMost read: ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

വാസ്തുപ്രകാരം തുളസി ചെടിയുടെ പരിപാലനം

ഐശ്വര്യത്തിനായി വീട്ടില്‍ തുളസി ചെടി സ്ഥാപിക്കുക. വീടിന്റെ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിശയില്‍ ഇത് വളര്‍ത്തുന്നത് നല്ലതാണ്. തുളസി ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇതിന്റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തുളസി ചെടിക്ക് സമീപം ചവറ്റുകുട്ടകള്‍, ചെരിപ്പുകള്‍, ചൂലുകള്‍ എന്നിവ സൂക്ഷിക്കരുത്. കള്ളിച്ചെടികള്‍ക്കും മുള്ളുള്ള ചെടികള്‍ക്കും സമീപം തുളസി ചെടി വയ്ക്കരുത്. കാരണം ഇത് നെഗറ്റീവ് എനര്‍ജിയും ദൗര്‍ഭാഗ്യവും ആകര്‍ഷിക്കും. എല്ലായ്‌പ്പോഴും ഒരു പ്ലാറ്റ്‌ഫോമില്‍ വേണം ചെടി നടാന്‍, നിലത്തല്ല. ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റ അക്കങ്ങളില്‍ വീട്ടില്‍ തുളസി ചെടി നടുക.

Most read: മരണാനന്തര മോക്ഷം വരെ ലഭിക്കും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂMost read: മരണാനന്തര മോക്ഷം വരെ ലഭിക്കും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂ

English summary

Why it is Inauspicious to water Tulsi plant on Sunday or Ekadashi day in Malayalam

Read on to know why it is inauspicious to water Tulsi plant on sunday or ekadashi day.
Story first published: Saturday, December 3, 2022, 18:16 [IST]
X
Desktop Bottom Promotion