For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദ്രൗപതി മുര്‍മു: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

|

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചരിത്ര വിജയം സ്വന്തമാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നടന്ന മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് മൊത്തം വോട്ടുകളുടെ 50 ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപതി മുര്‍മുവിന് സ്വന്തമായി. കേരളം, കര്‍ണ്ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളായിരുന്നു അവസാന റൗണ്ടില്‍ എണ്ണിയത്. ഇതോടെ 3219 വോട്ടുകളില്‍ 2161 വോട്ടുകളാണ് മുര്‍മു സ്വന്തമാക്കിയത്. 1058 വോട്ടുകളാണ് യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത്.

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ദ്രൗപതി മുര്‍മു ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. 2015 മുതല്‍ 2021 വരെയായിരുന്നു ഇവര്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. ഒഡീഷയില്‍ നിന്ന് പട്ടിക വര്‍ഗ്ഗ സമുദായത്തില്‍ നിന്നാണ് മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണറും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‌ദ്ദേശം ചെയ്യപ്പെടുന്ന ഗോത്രവിഭാഗത്തില്‍ പെട്ട വ്യക്തിയുമാണ് ഇവര്‍. ദ്രൗപതി മുര്‍മുവിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ യാത്രയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Who Is Draupadi Murmu

ഒഡീഷയിലെ മയൂര്‍ഗഞ്ച് ജില്ലയിലെ ബൈദ്‌പോസി ഗ്രാമത്തില്‍ 1958 ജൂണ്‍ 20 നാണ് ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ ടുഡു എന്നാണ് ഇവരുടെ പിതാവിന്റെ പേര്. അവര്‍ ഗോത്രവര്‍ഗ വിഭാഗമായ സന്താല്‍ വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്തിരിക്കുന്നത്. സ്വന്തം ജില്ലയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദ്രൗപതി ഭുവനേശ്വറിലെ രമാദേവി മഹിളാ മഹാവിദ്യാലയത്തില്‍ നിന്ന് ബിരുദമെടുക്കുകയും പഠനം പൂര്‍ത്തിയാക്കിയ ശേഷം ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.

ജലസേചന വകുപ്പിലും വൈദ്യുതി വകുപ്പിലുമായിരുന്നു ആദ്യകാല പ്രവര്‍ത്തനം. 1979 മുതല്‍ 1983 വരെ ജലസേചന, വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി ദ്രൗപതി മുര്‍മു ജോലി ചെയ്തു. 1994 മുതല്‍ 1997 വരെ, ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ സെന്ററില്‍ ഓണററി അസിസ്റ്റന്റ് ടീച്ചറായും മുര്‍മു സേവനമനുഷ്ഠിച്ചു.

ശ്യാം ചരണ്‍ മുര്‍മുവിനെയാണ് ദ്രൗപതി മുര്‍മു വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമായിരുന്നു. എന്നാല്‍ രണ്ട് ആണ്‍മക്കളും ഭര്‍ത്താവും പിന്നീട് മരണപ്പെട്ടു. പിന്നീട് മകളെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലേക്ക് വരുന്നത് തന്നെ കൗണ്‍സിലറായാണ്. 1997-ല്‍ ഒഡീഷയിലെ റൈരംഗ്പൂര്‍ നഗര്‍ പഞ്ചായത്തില്‍ കൗണ്‍സിലറായാണ് മുര്‍മു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

പിന്നീട് 2000-ല്‍ ഒഡീഷ സര്‍ക്കാരില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2000 മാര്‍ച്ച് മുതല്‍ 2004 വരെ സംസ്ഥാന വാണിജ്യ, ഗതാഗത, മത്സ്യ-മൃഗവിഭവ വികസന വകുപ്പ് മന്ത്രിയായി ഇവര്‍ ചുമതലയേറ്റു. 2007-ല്‍ ഒഡീഷ നിയമസഭയുടെ ഈ വര്‍ഷത്തെ മികച്ച എംഎല്‍എക്കുള്ള അവാര്‍ഡും മുര്‍മുവിനെ തേടി എത്തി.

ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു മുര്‍മു. അതോടൊപ്പം തന്നെ 2000-ല്‍ ഈ സംസ്ഥാനം രൂപീകരിച്ചതിനുശേഷം അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ജാര്‍ഖണ്ഡിലെ ആദ്യത്തെ ഗവര്‍ണര്‍ എന്ന സ്ഥാനവും മുര്‍മുവിന് സ്വന്തം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മു വിജയിച്ചാല്‍ അവര്‍ രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ പ്രസിഡന്റാകും. വിജയിച്ചാല്‍ ഒഡീഷ സംസ്ഥാനത്ത് നിന്ന് രാജ്യത്തെ ഉന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡും മുര്‍മുവിന് സ്വന്തമാവും.

Read more about: election life ജീവിതം
English summary

Who Is Draupadi Murmu: Everthing You Need To Know About The 15th President Of India In Malayalam

Who is Draupadi Murmu? All you need to know about the he 15th President Of India in malayalam.
X
Desktop Bottom Promotion