For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

|

ആഴ്ചയിലെ ഓരോ ദിവസത്തിനും ജ്യോതിഷപരമായി ഓരോ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇത് ഭൂമിയുടെ പരിക്രമണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരോ സൂര്യോദയവും തമ്മിലുള്ള ഇടവേളകളെ ദിവസം എന്ന് വിളിക്കുന്നു. ഓരോ ദിവസവും ഒരോ ഗ്രഹത്തിന്റെ സ്വാധീനത്താല്‍ വലയം ചെയ്യപ്പെട്ടതും ആ ഗ്രഹത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാകുന്നു. ആയതിനാല്‍, ആഴ്ചയിലെ ചില ദിവസങ്ങളില്‍ നിങ്ങള്‍ വാങ്ങാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. അതുപോലെ തന്നെ ചില ഇനങ്ങള്‍ വാങ്ങുന്നതിന് ചില ദിവസങ്ങള്‍ വളരെ ശുഭമായും കണക്കാക്കുന്നു.

Most read: കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read: കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

വ്യത്യസ്ത ലോഹങ്ങള്‍, വ്യത്യസ്ത നിറങ്ങള്‍ മുതലായ ഇനങ്ങള്‍ ഓരോ ദേവതകളുമായോ ഗ്രഹങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ഈ ഇനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരുന്നത് അല്ലെങ്കില്‍ വാങ്ങിക്കുന്നത് നിങ്ങളുടെ ഭാഗ്യത്തെ ബാധിച്ചേക്കാം. ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതും വാങ്ങരുതാത്തതുമായ വസ്തുക്കള്‍ ഒന്ന് നോക്കൂ.

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച ദിവസം ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങരുതെന്നും ഈ സാധനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരരുതെന്നും പറയപ്പെടുന്നു. ഇത് ദാരിദ്ര്യത്തെയും നിര്‍ഭാഗ്യത്തെയും ക്ഷണിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഈ ദിവസം ചുവപ്പ് നിറത്തിലുള്ള ഇനങ്ങള്‍ വാങ്ങുന്നത് നല്ല ഭാഗ്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഞായറാഴ്ച ദിവസം ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ വാങ്ങുന്നതും ശുഭകരമായി കണക്കാക്കുന്നു.

തിങ്കളാഴ്ച

തിങ്കളാഴ്ച

കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവ പോലുള്ള കമ്മ്യൂണിക്കേഷന്‍ ഉപരണങ്ങള്‍, സ്റ്റേഷനറി അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് തിങ്കളാഴ്ച ദിവസം ശുഭമായി കണക്കാക്കപ്പെടുന്നില്ല. ഇത് നിര്‍ഭാഗ്യത്തെ ക്ഷണിച്ചേക്കാമെന്നും കരുതപ്പെടുന്നു. എന്നാല്‍, ഈ ദിവസം പാല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് ശുഭകരമാണ്. ധാന്യങ്ങള്‍, പാത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനും തിങ്കളാഴ്ച നല്ല ദിവസമാണ്.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചെരുപ്പ്, ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ എന്നിവ ചൊവ്വാഴ്ച ദിവസം വാങ്ങരുതെന്ന് പറയപ്പെടുന്നു. ഈ ദിവസം ഹനുമാന്‍ സ്വാമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ചുവന്ന നിറത്തില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ വാങ്ങുന്നത് ഈ ദിവസം ശുഭമായി കണക്കാക്കുന്നു. ചുവന്ന വസ്ത്രങ്ങള്‍ പോലുള്ളവയും അടുക്കള ഇനങ്ങളും ഈ ദിവസം വാങ്ങാന്‍ ശുഭമാണ്.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച ദിവസം ഗണപതി, സരസ്വതി ദേവി എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു. അരി, അക്വേറിയം, പാത്രങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ബുധനാഴ്ച വാങ്ങുന്നത് ശുഭകാര്യമായി കണക്കാക്കപ്പെടുന്നില്ല. എന്നാല്‍, സ്റ്റേഷനറി, കല, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വാങ്ങുന്നതിന് ബുധനാഴ്ച ദിവസം നല്ലതാണ്. ഇത് ഭാഗ്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച ദിവസം ബൃഹസ്പതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണുകളുമായി ബന്ധപ്പെട്ട വസ്തുക്കള്‍, കണ്ണാടി, ഐ ലൈനര്‍ മുതലായവയും കത്തി, കത്രിക പോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കളും വാങ്ങുന്നതിന് ഈ ദിവസം നല്ലതല്ല. എന്നാല്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് വ്യാഴാഴ്ച ദിവസം ശുഭമാണെന്ന് വിശ്വസിക്കപ്പെടുന്നു. സ്വത്ത് വാങ്ങുന്നതിനും ഈ ദിവസം പരിഗണിക്കാം.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുക്കള ഇനങ്ങളോ പൂജാ ഇനങ്ങളോ ഈ ദിവസം വാങ്ങരുത്. എന്നാല്‍, വെള്ളിയാഴ്ച ദിവസം വീടിനോ ഓഫീസിനോ വേണ്ടി അലങ്കാരവസ്തുക്കള്‍ വാങ്ങിയാല്‍ അത് ശുഭസൂചനയാണെന്ന് വിശ്വസിക്കപ്പെടുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഷൂ, ബെല്‍റ്റുകള്‍, വാലറ്റുകള്‍ എന്നിവയും വെള്ളിയാഴ്ച ദിവസം വാങ്ങാം.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച ദിവസം ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. തുകല്‍, ഉപ്പ്, കടുക്, കടുക് എണ്ണ തുടങ്ങിയവയാല്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ശനിയാഴ്ച ദിവസം വാങ്ങരുതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഫര്‍ണിച്ചര്‍, കര്‍ട്ടനുകള്‍, മെഷീനുകള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ശനിയാഴ്ച ദിവസം ശുഭമാണെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

What Should You Buy On Different Days Of The Week As Per Astrology

Here we have brought to you a list of the items you should and should not consider for shopping as per the days of the week. Take a look.
Story first published: Tuesday, December 1, 2020, 11:17 [IST]
X
Desktop Bottom Promotion