For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനുവരി 23 എങ്ങനെ 'പരാക്രം ദിവസ്' ആയി; ചരിത്രം ഇതാണ്

|

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 23 'പരാക്രം ദിവസ്' ആയി ആഘോഷിക്കാന്‍ 2021 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാര്‍ഷികമാണ്. നേതാജി ചെയ്തതുപോലെ പ്രതികൂല സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാനും ദേശസ്നേഹത്തിന്റെ ആവേശം പകരാനും രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രചോദിപ്പിക്കാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

Most read: അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥMost read: അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ

എന്താണ് പരാക്രം ദിവസ്, എന്തുകൊണ്ടാണ് അത് ആഘോഷിക്കുന്നത്?

എന്താണ് പരാക്രം ദിവസ്, എന്തുകൊണ്ടാണ് അത് ആഘോഷിക്കുന്നത്?

നേതാജിയുടെ അജയ്യമായ ചൈതന്യത്തെയും രാഷ്ട്രത്തിനായുള്ള നിസ്വാര്‍ത്ഥ സേവനത്തെയും ബഹുമാനിക്കുന്നതിനും സ്മരിക്കുന്നതിനുമായി, എല്ലാ വര്‍ഷവും ജനുവരി 23 ന് അദ്ദേഹത്തിന്റെ ജന്മദിനം 'പരാക്രം ദിവസ്' ആയി ആഘോഷിക്കുന്നു. നേതാജി ചെയ്തതുപോലെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന മനക്കരുത്തും ദേശസ്നേഹത്തിന്റെ ആവേശം പകരാനും ഈ ദിനം വിനിയോഗിക്കുന്നു. എന്നിരുന്നാലും, ബോസിന്റെ ജന്മദിനം തൃണമൂല്‍ കോണ്‍ഗ്രസ് 'ദേശ് നായക് ദിവസ്' ആയി ആഘോഷിക്കുന്നു.

ആരാണ് സുഭാഷ് ചന്ദ്രബോസ്

ആരാണ് സുഭാഷ് ചന്ദ്രബോസ്

ഒരു ഇന്ത്യന്‍ ദേശീയവാദിയായിരുന്നു സുഭാഷ് ചന്ദ്രബോസ്, അദ്ദേഹത്തിന്റെ ദേശസ്‌നേഹം അദ്ദേഹത്തെ ഇന്ത്യയിലെ നായകനാക്കി. എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജര്‍മ്മനിയുടെയും സാമ്രാജ്യത്വ ജപ്പാന്റെയും സഹായത്തോടെ ബ്രിട്ടീഷ് രാജില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിമര്‍ശനത്തിന് വഴിവച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവ വിഭാഗത്തെ നയിക്കാന്‍ ബോസ് ജവഹര്‍ലാല്‍ നെഹ്രുവിനെ പിന്തുടര്‍ന്നു. താമസിയാതെ അദ്ദേഹം 1938-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ഉയര്‍ന്നു, 1939-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, അതിന് തൊട്ടുപിന്നാലെ, മഹാത്മാഗാന്ധിയുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും ഉള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് അദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി.

Most read:റിപ്പബ്ലിക് ദിനം; ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കായിMost read:റിപ്പബ്ലിക് ദിനം; ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കായി

രണ്ടാം ലോക മഹായുദ്ധം

രണ്ടാം ലോക മഹായുദ്ധം

1940-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. 1941 ഏപ്രിലില്‍ അദ്ദേഹം ജര്‍മ്മനിയിലെത്തി, അവിടെനിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കരുക്കള്‍ നീക്കി. താമസിയാതെ, എര്‍വിന്‍ റോമലിന്റെ ആഫ്രിക്ക കോര്‍പ്സ് പിടിച്ചെടുത്ത ഇന്ത്യക്കാരെ ഉള്‍ക്കൊള്ളുന്ന ഒരു ഫ്രീ ഇന്ത്യ ലെജിയന്‍, ഭാവിയില്‍ ഇന്ത്യയ്ക്കെതിരെയുള്ള ജര്‍മ്മന്‍ കര ആക്രമണത്തെ സഹായിക്കാന്‍ രൂപീകരിച്ചു. അഡോള്‍ഫ് ഹിറ്റ്ലര്‍, 1942 മെയ് അവസാനം ബോസുമായുള്ള തന്റെ കൂടിക്കാഴ്ചയില്‍, ഇത് നിര്‍ദ്ദേശിക്കുകയും ഒരു അന്തര്‍വാഹിനി ക്രമീകരിക്കാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. താമസിയാതെ, ജര്‍മ്മനിയുടെയും ജപ്പാന്റെയും സഹായത്തോടെ ബോസ് 1943 മെയ് മാസത്തില്‍ ജപ്പാന്റെ അധീനതയിലുള്ള സുമാത്രയിലെത്തി.

ഇന്ത്യന്‍ നാഷണല്‍ ആര്‍മി

ഇന്ത്യന്‍ നാഷണല്‍ ആര്‍മി

പിന്നീട് അദ്ദേഹം ജാപ്പനീസ് പിന്തുണയോടെ ആസാദ് ഹിന്ദ് ഫൗജ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ നവീകരിച്ചു. സിംഗപ്പൂര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിലെ ഇന്ത്യന്‍ സൈനികരാണ് ഐഎന്‍എയില്‍ ഉള്‍പ്പെട്ടിരുന്നത്. താമസിയാതെ, ജാപ്പനീസ് അധിനിവേശ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ബോസിന്റെ അധ്യക്ഷതയില്‍ സ്വതന്ത്ര ഇന്ത്യയുടെ ഒരു താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ചു.

സൈനിക പോരാട്ടങ്ങള്‍

സൈനിക പോരാട്ടങ്ങള്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മി പ്രദേശം, മതം, ലിംഗഭേദം, വംശം എന്നിവയുടെ വൈവിധ്യത്തിന്റെ ഉത്തമ മാതൃകയായിരുന്നു. എന്നിരുന്നാലും, 1944 അവസാനത്തിലും 1945 ന്റെ തുടക്കത്തിലും ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യം ഇന്ത്യയ്ക്കെതിരായ ജാപ്പനീസ് ആക്രമണത്തെ ചെറുക്കുകയും INA സംഘത്തിന്റെ പകുതിയും കൊല്ലപ്പെടുകയും ചെയ്തതിനാല്‍ അദ്ദേഹത്തിന്റെ സൈനിക പരിശ്രമം അല്‍പായുസ്സുള്ളതായിരുന്നു. സിംഗപ്പൂര്‍ തിരിച്ചുപിടിച്ചതോടെ ഐഎന്‍എ സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങള്‍ കീഴടങ്ങി. സുഭാഷ് ചന്ദ്ര ബോസ് മഞ്ചൂറിയയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.

Most read:റിപ്പബ്ലിക് ദിനം; രസകരമായ വസ്തുതകള്‍Most read:റിപ്പബ്ലിക് ദിനം; രസകരമായ വസ്തുതകള്‍

മരണത്തിലെ ദുരൂഹത

മരണത്തിലെ ദുരൂഹത

നേതാജിയുടെ വിയോഗം ഇപ്പോഴും ദുരൂഹമായി തുടരുന്നു. തായ്വാനിലെ ഒരു വിമാനാപകടത്തില്‍ പൊള്ളലേറ്റാണ് അദ്ദേഹം മരിച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നേതാജിയുടെ മരണത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും വിമാനാപകട വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും നിരവധിപേര്‍ വിശ്വസിച്ചുപോന്നിരുന്നു.

English summary

What is Parakram Diwas and Why is it Celebrated on January 23rd in Malayalam

January 23rd is celebrated as 'Parakram Diwas' every year. Read on to know what is parakram diwas and why it is celebrated.
Story first published: Friday, January 21, 2022, 17:21 [IST]
X
Desktop Bottom Promotion