Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മരണവിളിയും പഞ്ചേന്ദ്രിയനാശവും: മരണശേഷം ആത്മാവ് ഗരുഡപുരാണ പ്രകാരം
മരണം എന്നത് ആര്ക്കും ഒഴിവാക്കാന് സാധിക്കാത്ത ഒന്നാണ്. ഭൂമിയില് ഒരു വ്യക്തി ജനിച്ചിട്ടുണ്ടെങ്കില് മരണവും അനിവാര്യമാണ്. അത് മനുഷ്യനോ മൃഗമോ പുല്ലോ പൂവോ എന്തുമാകട്ടെ. ജീവനുള്ള ഓരോന്നിനും മരണം എന്നത്ത അനിവാര്യമായ ഒന്നാണ്. മരണം സംഭവിക്കുന്ന ആ നിമിഷത്തെക്കുറിച്ച് ഓര്ത്ത് പലരും ഭയപ്പെടാറുണ്ട്. എന്നാല് ഗരുഡ പുരാണത്തില് ആത്മാവിനെക്കുറിച്ചും മരണശേഷം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും കൃത്യമായി വിവരിക്കുന്നുണ്ട്. മഹാവിഷ്ണു ഗരുഡന് ഉപദേശിച്ച് കൊടുത്ത ലഘുഗ്രന്ഥങ്ങളില് ഒന്നാണ് ഗരുഡ പുരാണം എന്ന് പറയുന്നത്. ഇതില് ആത്മാവിന്റെ മരണാനന്തര ജീവിതത്തെക്കുറിച്ചും, മരണശേഷം എന്താണ് ഓരോ ആത്മാവിനും സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും എല്ലാം കൃത്യമായി പറയുന്നുണ്ട്.

ഭൂമിയില് നാം ചെയ്യുന്ന പാപങ്ങള്ക്ക് മറ്റൊരു ലോകത്തില് ശിക്ഷ നമ്മെ കാത്തിരിക്കുന്നുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് നാം ഓരോരുത്തരും ജീവിച്ചിരിക്കുമ്പോള് പുണ്യ പ്രവൃത്തികള് ചെയ്യണം എന്ന് പലരും ഉപദേശിക്കുന്നതും. ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില് ജനനം കൊള്ളുന്ന സമയം തന്നെ ആ കുഞ്ഞിന്റെ മരണത്തെക്കുറിച്ചും എഴുതി വെച്ചിട്ടുണ്ടാവും. വൈഷ്ണവര് ഗരുഡ പുരാണത്തിന് വളരെയധികം പ്രാധാന്യം കല്പ്പിക്കുന്നുണ്ട്. ആത്മാവിന്റെ മരണാനന്തര സഞ്ചാരത്തെക്കുറിച്ചും എല്ലാം ഇത്തരത്തില് പറയുന്നുണ്ട്. മരണ ശേഷം നമ്മുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മരണം സംഭവിക്കുന്ന നിമിഷം
മരണം സംഭവിക്കുന്ന ആ ഒരു നിമിഷത്തില് നമ്മുടെ ജീവിതത്തില് പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങളും സംഭവിക്കുന്നു. എന്നാല് ആ മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും നമ്മുടെ അടുത്ത് നില്ക്കുന്നവരോട് പോലും പറയാന് സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. മരണത്തിലേക്ക് കടക്കുന്ന അവസാന നിമിഷങ്ങളില് ആത്മാവ് സെക്കന്റുകള്ക്കുള്ളില് തന്നെ ശരീരം ഉപേക്ഷിക്കുന്നു. ഈ സമയം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്ക്ക് നാശം സംഭവിക്കുന്നു. ഇതിലൂടെ നമ്മുടെ ഓരോ അവയവത്തിന്റേയും ചലനശക്തിയും ചലനശേഷിയും നഷ്ടപ്പെടുന്നു. കണ്ണുനീര് പുറത്തേക്ക് വരുകയും ചെയ്യുന്നു. ഇതിനെയാണ് മരണത്തിന്റെ ആദ്യ നിമിഷങ്ങള് എന്ന് ഗരുഡപുരാണത്തില് നിര്വ്വചിച്ചിരിക്കുന്നത്. എന്നാല് ജീവിതത്തില് പാപം ചെയ്തവര്ക്ക് അവസാന നിമിഷങ്ങള് നേര്വിപരീതമായിരിക്കും എന്നും ഗരുഡപുരാണം ചൂണ്ടിക്കാണിക്കുന്നു.

മരണത്തിന്റെ രണ്ടാം ഘട്ടം
മരണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഗരുഡ പുരാണം അനുസരിച്ച് ആത്മാവിനെ യമലോകത്തേക്ക് കൊണ്ട് പോവുന്നതിന് വേണ്ടി യമകിങ്കരന്മാര് എത്തുന്നത്. മരണാസന്നനായി കിടക്കുന്ന വ്യക്തിയുടെ ശാരീരിക ചലനങ്ങളിലൂടെ നമുക്ക് ഇത് മനസ്സിലാക്കാന് സാധിക്കും. ഇതിലൂടെ യമദൂതരുടെ സാന്നിധ്യം എല്ലാവര്ക്കും തിരിച്ചറിയുന്നതിന് സാധിക്കുന്നു. ശരീരത്തില് നിന്ന് വേര്പെടുന്ന ആത്മാവിനെ യമലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുക എന്നതാണ് യമകിങ്കരന്മാരുടെ ദൗത്യം. എന്നാല് തന്റെ ഭൂമിയിലെ ജീവിതം അവസാനിക്കുന്നതിന്റ ഭയത്തില് മരണാസന്നനായി കിടക്കുന്ന വ്യക്തി ഉറക്കെ കരയുമെങ്കിലും യാതൊരു വിധത്തിലുള്ള ദയയും യമകിങ്കരന്മാര് കാണിക്കില്ല എന്നാണ് ഗരുഡ പുരാണത്തില് പറയുന്നത്.

തന്റെ ജീവിതം ഒറ്റനോട്ടത്തില്
ശരീരത്തില് നിന്നും വേര്പെട്ട ആത്മാവ് തന്റെ ജീവിതത്തെ ഈ യാത്രയില് ഒറ്റനോട്ടത്തില് അവലോകനം ചെയ്യുന്നു. ജനനം മുതല് മരണം വരെ താന് ചെയ്ത ഓരോ കാര്യങ്ങളും ചെയ്ത് കൂട്ടിയ ഓരോ കാര്യങ്ങളെക്കുറിച്ചും ഈ യാത്രയില്# ഇവര് ഓര്മ്മിക്കുന്നു. നല്ലതും മോശവുമായ എല്ലാ പ്രവൃത്തികളെക്കുറിച്ചും ഈ യാത്രയിലാണ് ഓര്മ്മിക്കുന്നത്. തന്റെ കര്മ്മഫലത്തിന് അനുസരിച്ച് യമദൂതന്മാരില് നിന്ന് ക്രൂരപീഢനങ്ങളും ആത്മാവിന് ഏറ്റു വാങ്ങേണ്ടി വരുന്നു. യമലോകത്തേക്കുള്ള യാത്രയില് നിരവധി അനുഭവങ്ങള് ആത്മാവിന് ഉണ്ടാവുന്നു എന്നാണ് ഗരുഡപുരാണത്തില് പറയുന്നത്.

അത്മാവിന്റെ രൂപം
ഗരുഡപുരാണം പറയുന്നതിന് അനുസരിച്ച് നിലത്ത് സ്പര്ശിക്കാന് സാധിക്കാതെ ജ്വലിച്ച് നില്ക്കുന്ന ഒരു രൂപമായാണ് ആത്മാവിനെ കണക്കാക്കുന്നത്. ഗരുഡപുരാണം പറയുന്നത് പ്രകാരം ആത്മാവ് യമരാജനുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ ശരീരത്തിലേക്ക് തിരികെ പോവണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. എന്നാല് ഇതിന് യമദൂതന്മാര് അനുമതി നല്കുന്നില്ല. മരണത്തിന് ശേഷം ആത്മാവിന് മോക്ഷം ലഭിക്കുന്നതിന് വേണ്ടി പത്ത് ദിവസത്തോളം പൂജകള് നടത്തണം എന്നാണ് പറയുന്നത്. അതിന് ശേഷം മാത്രമേ ആ വ്യക്തിക്ക് മരണ ശേഷം മോക്ഷം ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്.

അവസാന നിമിഷങ്ങള് ഇപ്രകാരം
ഗരുഡപുരാണം അനുസരിച്ച് ഒരു വ്യക്തിയുടെ അവസാന നിമിഷങ്ങളില് അവന് ആഗ്രഹിച്ചാലും സംസാരിക്കാന് സാധിക്കുകയില്ല. അവസാന നിമിഷത്തില് ആ വ്യക്തിക്ക് ദൈവിക ദര്ശനം ഉണ്ടാവുതയും ലോകത്തിന്റെ എല്ലാ കാര്യങ്ങളും ഗതിയും മനസ്സിലാക്കുകയും ചെയ്യും എന്നാണ് പറയുന്നത്. വായില് നിന്ന് പുറത്തേക്ക് ഉമിനീര് ഒലിച്ചിറങ്ങുന്നു. യമദൂതന്മാരെ കണ്ട് പേടിച്ച് മരണാസന്നനായ വ്യക്തി തന്റെ മലമൂത്ര വിസര്ജ്ജനം വരെ നടത്തുന്നു. പാപങ്ങള് ചെയ്തിട്ടുള്ള വ്യക്തിയാണെങ്കില് യമദൂതന്മാര് യാതൊരു വിധത്തിലുള്ള ദയയും ഇവരോട് കാണിക്കില്ല എന്നതാണ് സത്യം. അത് മാത്രമല്ല ദാഹവും വിശപ്പും എല്ലാം കൊണ്ടും ആത്മാവ് ക്ഷീണിതനും
ആയിരിക്കും. താന് ചെയ്ത പാപങ്ങളെക്കുറിച്ച് ചിന്തിച്ച് കൊണ്ടേ ഇരിക്കുന്നു.

മോക്ഷപ്രാപ്തിക്ക് വേണ്ടി
ഗരുഡ പുരാണം അനുസരിച്ച് ഒരു വ്യക്തി മരിച്ച് കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞാണ് പിണ്ഡം വെക്കേണ്ടത്. ഇത് പ്രധാനമായും നാല് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യത്തെ രണ്ട് ഭാഗങ്ങള് പഞ്ചമഹാഭൂതവും മൂന്നാം ഭാഗം യമദൂതനനും നാലാം ഭാഗം മൃതശരീരവുമാണ്. പത്താം ദിവസം പിണ്ഡം ദാനം ചെയ്യുന്നതിലൂടെ ആത്മാവിന് നടക്കാനുള്ള ശക്തി ലഭിക്കുന്നു എന്നാണ് വിശ്വാസം. ഇത്തരം കാര്യങ്ങളെല്ലാമാണ് മരണ ശേഷം ആത്മാവിന് സംഭവിക്കുന്നത് എന്നാണ് ഗരുഡപുരാണം പറയുന്നത്.
Disclaimer: ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
