For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ രാശിക്കും സൂക്ഷിക്കേണ്ട രോഗങ്ങൾ ഇതാണ്

|

ഓരോ രാശിക്കാർക്കും ഭാഗ്യങ്ങളും നിർഭാഗ്യങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇവയെക്കുറിച്ച് അറിയുന്നതിനേക്കാൾ ഓരോ രാശിക്കാരേയും ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ കൂടി അറിയേണ്ടതാണ്. എല്ലാ ദിവസവും മരുന്നുകളിൽ ജീവിക്കുന്നവരായിരിക്കും പലരും. എന്നാൽ അത് എന്തുകൊണ്ടാണ് എന്ന് ഒന്ന് ചിന്തിച്ച് നോക്കാവുന്നതാണ്. ഓരോ മാസത്തിലും ഓരോ രാശിയിലും ജനിച്ചവർക്ക് രോഗങ്ങൾ ഏതൊക്കെ തരത്തിലാണ് വരുന്നത് എന്ന് നോക്കാവുന്നതാണ്.

Most read : അമ്മയാവാൻ ഒരുങ്ങുന്നവർ ആദ്യമറിയേണ്ടത് ആർത്തവത്തെMost read : അമ്മയാവാൻ ഒരുങ്ങുന്നവർ ആദ്യമറിയേണ്ടത് ആർത്തവത്തെ

നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ മനസ്സിലാവും അത് നിങ്ങളുടെ സൂര്യ രാശിഫല പ്രകാരമാണ് എന്ന്. ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന രോഗങ്ങൾ ഏതൊക്കെ തരത്തിലാണ് എന്നും ഏതൊക്കെ രോഗങ്ങളെ ഇവർ ശ്രദ്ധിക്കണം എന്നും നോക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം - തലവേദന

മേടം - തലവേദന

മേടം രാശിക്കാർക്ക് ഉണ്ടാവുന്ന ആരോഗ്യപ്രതിസന്ധികളിൽ മുന്നിൽ നിൽക്കുന്നതാണ് തലവേദനയും, തലച്ചോറും, മുഖവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ. മാനസിക സമ്മർദ്ദം വർദ്ധിക്കുന്നതിന്‍റെ ഫലമായി ഇവരിൽ മുകളിൽ പറഞ്ഞ അവയവങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.

 ഇടവം - ചെവി വേദന

ഇടവം - ചെവി വേദന

ഇടവം രാശിക്കാർക്ക് ചെവി, തൊണ്ട, കഴുത്ത് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. തൈറോയ്ഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. തൈറോയ്ഡ് എന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവർ പലരും ഇടവം രാശിക്കാരാണ്.

മിഥുനം - ശ്വാസകോശ രോഗങ്ങൾ

മിഥുനം - ശ്വാസകോശ രോഗങ്ങൾ

ശ്വാസകോശസംബന്ധമായ രോഗങ്ങൾ മിഥുനം രാശിക്കാർക്ക് കൂടുതലാണ്. അത് മാത്രമല്ല തോളുകൾ സംബന്ധമായും കൈകൾ സംബന്ധമായും ബാധിക്കുന്ന രോഗാവസ്ഥകൾ മിഥുനം രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. ഇതിന് ചികിത്സ തേടുന്നവരിൽ നല്ലൊരു ഭൂരിഭാഗവും മിഥുനം രാശിക്കാരാണ്.

കർക്കിടകം - നെഞ്ച് രോഗം

കർക്കിടകം - നെഞ്ച് രോഗം

കർക്കിടകം രാശിക്കാർക്ക് സ്തനങ്ങള്‍, നെഞ്ച്, വയറ് എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഇമോഷണൽ കാര്യങ്ങൾ ആണ് ഇവരെ ബാധിക്കുന്നത്. കർക്കിടകം രാശിക്കാർക്ക് നെഞ്ച് രോഗം ഉണ്ടാവുന്നതിനും വേണ്ടി പല സാഹചര്യങ്ങൾ ഉണ്ടാവുന്നുണ്ട്.

ചിങ്ങം - ഹൃദയസംബന്ധം

ചിങ്ങം - ഹൃദയസംബന്ധം

ഹൃദയം, പുറം, രക്തം എന്നിവയുമായി ബന്ധപ്പെട്ട പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് വേണ്ടി കയറിയിറങ്ങുന്നവരായിരിക്കും പലരും. ചിങ്ങം രാശിക്കാർ ഒരിക്കലും ഇത്തരം അവസ്ഥകളിൽ നിന്ന് പുറത്തേക്ക് വരുന്നില്ല.

കന്നി - കുടൽ സംബന്ധം

കന്നി - കുടൽ സംബന്ധം

കന്നി രാശിക്കാർക്ക് കുടൽ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. കുടലുകളും അടിവയറുമായി ബന്ധപ്പെട്ട അവസ്ഥകൾ പലതും ഉണ്ടാവുന്നുണ്ട് ഇവർക്ക്. എന്നാൽ ഇത്തരം അവസ്ഥകൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതരമായ അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്.

തുലാം -കിഡ്നി രോഗം

തുലാം -കിഡ്നി രോഗം

തുലാം രാശിക്കാർക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ധാരാളം ഉണ്ടാവുന്നുണ്ട്. കിഡ്നി, ആഗ്നേയഗ്രന്ഥികൾ, ചർമ്മം എന്നീ പ്രശ്നങ്ങൾ ഇവരെ എപ്പോഴും പ്രശ്നത്തിലാക്കുന്നുണ്ട്. തുലാം രാശിക്കാർക്ക് കിഡ്നി രോഗം പല വിധത്തിലാണ് ബാധിക്കുന്നത്.

വൃശ്ചികം -അണ്ഡാശയ പ്രശ്നങ്ങൾ

വൃശ്ചികം -അണ്ഡാശയ പ്രശ്നങ്ങൾ

വൃശ്ചികം രാശിക്കാര്‍ക്ക് അണ്ഡാശയ പ്രശ്നങ്ങൾ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇവരെ എപ്പോഴും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഇവരില്‍ ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾ ധാരാളം ഉണ്ടാവുന്നുണ്ട്.

 ധനു -കാഴ്ച സംബന്ധം

ധനു -കാഴ്ച സംബന്ധം

ധനു രാശിക്കാർക്ക് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. നാഡീ സംബന്ധവും കാഴ്ച സംബന്ധവും ആയ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് ധനു രാശിക്കാര്‍. എത്രയൊക്കെ ചികിത്സിച്ചാലും എന്തൊക്കെ ചെയ്താലും ജീവിതാവസാനം വരെ ഈ രോഗങ്ങൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്.

മകരം - എല്ലുകൾ

മകരം - എല്ലുകൾ

മകരം രാശിക്കാർക്ക് എല്ല് സംബന്ധമായ രോഗങ്ങൾ വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ പല്ലുകൾ, ചർമ്മം, സന്ധികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ധാരാളം ഇവരെ ബാധിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം ചികിത്സ തേടുന്നതിനാണ് മകരം രാശിക്കാർ നെട്ടോട്ടപ്പെടുന്നത്.

കുംഭം- രക്തചംക്രമണം

കുംഭം- രക്തചംക്രമണം

കുംഭം രാശിക്കാർക്ക് രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ കാലിന്‍റെ അടിഭാഗം, രക്തയോട്ടം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ ഗൗരവമായി തന്നെ കൈകാര്യം ചെയ്യേണ്ടതാണ്.

 മീനം -നാഡീസംബന്ധം

മീനം -നാഡീസംബന്ധം

നാഡീ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണ് മീനം രാശിക്കാർ വരുന്നത് തന്നെ. ഇത് കൂടാതെ തലാമസിനെ ബാധിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തുന്നുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നത് ഓരോ മീനം രാശിക്കാരും ശ്രദ്ധിക്കേണ്ടതാണ്.

English summary

What Does Your Zodiac Sign Says About Your Health

What does your zodiac sign says about your health. Take a look.
X
Desktop Bottom Promotion