For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

74-ാം സ്വാതന്ത്ര്യദിനം വെറുമൊരു അവധിദിനമാക്കാതെ

By Sruthi P C
|

ഇന്ന് ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട സഹന സമരങ്ങളുടെയും പോരാട്ടങ്ങളുടെയും പരിണിതഫലമായി നമുക്ക് ലഭിച്ച പ്രകാശത്തിന്റെ ആണ്ട്. എന്നാൽ ഇത്തരം സഹനങ്ങളും പോരാട്ടങ്ങളും ഓർക്കാൻ നമുക്ക് സ്വാതന്ത്ര ദിനമോ റിപ്പബ്ലിക് ദിനമോ വരേണ്ടിയിരിക്കുന്നു. ഇത്തത്തെ കാലത്ത് പലർക്കും ദേശ സ്‌നേഹം വരുന്നത് സ്വാതന്ത്ര ദിനത്തിനും റിപ്പബ്ലിക്ക് ദിനത്തിലും മാത്രമാണ്. മറ്റ് ദിവസങ്ങളിൽ ഒരു പൗരനെന്ന നിലയിൽ ഈ ദേശത്തിനും സമൂഹത്തിനും വേണ്ടി അവരവർ ചെയ്യേണ്ട കടമകൾ പലരും മറന്നു പോകുന്നു. നമ്മൾ സാധാരണയായി ഇത്തരം ദിവസങ്ങളിൽ മറക്കാതെ ചെയ്യുന്ന ചില കാര്യങ്ങൾ ഇവയൊക്കെയാണ്.

ഫെയ്‌സ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും ഡി പി മാറ്റുക

പലരും രാജ്യത്തോടുള്ള കടമ കാണിക്കുന്നത് ഫെയ്‌സ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും ഡി പി മാറ്റിക്കൊണ്ടാണ്. ഇത്തരം ദിവസങ്ങളിൽ മിക്കവരുടെയും ഡി പി ഇന്ത്യൻ പതാകയോ രാജ്യ സ്നേഹം കാണിക്കുന്ന ചിത്രങ്ങളോ ആവും. പലരും കരുതുന്നത് ഇത് ചെയ്യുന്നതിലൂടെ അവരുടെ കടമ കഴിഞ്ഞു എന്നാണ്.

Independence Day 2019: What Some Indians Do on the independence day

ദേശഭക്തി വിളിച്ചോതുന്ന സിനിമകൾ കാണുന്നത്

ഇത്തരം ദിവസങ്ങളിൽ മിക്ക ചാനലുകളിലും ദേശഭക്തി വിളിച്ചോതുന്ന സിനിമകൾ ധാരാളം കാണിക്കും. നമ്മളിൽ പലരും അത്തരം സിനിമകൾ കണ്ട് ദേശഭക്തിയാൽ രക്തം തിളപ്പിക്കും. ഈ ദിവസങ്ങളിൽ ഇത്തരം സിനിമകൾ കാണുന്നതിലൂടെ സമയം കളയും എന്നല്ലാതെ സമൂഹത്തിനോ നാടിനോ ഒന്നും ലഭിക്കുന്നില്ല.

കഥകൾ വായിക്കുക

നമ്മുടെ ഭൂതകാലത്തെ ഓർമ്മിക്കാൻ ഇത്തരം ദിവസത്തിനായി കാത്തിരിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഭഗത് സിംഗ്, രാജ്ഗുരു, ചന്ദ്ര ശേഖർ ആസാദ്, സുഖ് ദേവ് തുടങ്ങി സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര വിപ്ലവകാരികളുടെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് ഇത്തരം ദിവസങ്ങളിലാണ് നമ്മൾ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാറുള്ളത്. അല്ലാത്ത ദിവസങ്ങളിൽ ഇതെല്ലാം മാനസിലാക്കണമെങ്കിൽ അവർ തീർച്ചയായും സോഷ്യൻ ക്ളാസുകളെ തന്നെ ആശ്രയിക്കേണ്ടി വരും .

Independence Day 2019: What Some Indians Do on the independence day

ദേശഭക്തി തുളുമ്പുന്ന ഗാനങ്ങൾ കേട്ട് കോരിത്തരിക്കുക

ഈ ദിവസങ്ങളിൽ മിക്ക മ്യൂസിക്ക് ചാനലുകളും ദേശഭക്തി പറയുന്ന പാട്ടുകളാണ് കാണിക്കുക. നമ്മൾ ആണെങ്കിൽ ഇത്തരം പാട്ടുകൾ കേട്ട് കോരിത്തരിക്കുകയും ചെയ്യും.

എന്നാൽ നമ്മൾ ശരിക്കും ഇവയൊക്കെയാണോ ചെയ്യേണ്ടത് ?

സ്വാതന്ത്ര ദിനത്തിലെ അവധി ആഘോഷിച്ച് ഇരിക്കാതെ നമ്മുടെ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്തു നോക്കൂ . നമ്മളുടെ ദേശസ്നേഹം കാണിക്കേണ്ടത് ഇത്തരം പ്രവർത്തികളിലൂടെയാണ്. നമ്മുടെ നാടിനും സമൂഹത്തിനുമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ ഇത്തരം ദിവസങ്ങൾ വെറുമൊരു അവധി ദിവസമായി കാണാതെ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യൂ. നമ്മൾ മാറ്റങ്ങൾ വരുത്താതെ ഈ ലോകത്ത് ഒന്നും മാറാൻ പോകുന്നില്ലെന്ന് ഓർക്കുക.

English summary

Independence Day 2020: What Some Indians Do on the independence day

There are some people who are good samaritan and have immense love for their motherland. On 15th August, this year, in 2019, India will celebrate its 73rd Independence Day.
X
Desktop Bottom Promotion