For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വാസ്തുവിന് എതിരാണോ? വാസ്തുദോഷം നീക്കാന്‍ ഇതാണ് വഴികള്‍

|

ഇന്നത്തെ കാലത്ത്‌ നമ്മള്‍ ഓരോരുത്തരും വിജയത്തിനായുള്ള ഒരു ഓട്ടത്തിലാണ്. അതിനായി പോസിറ്റീവ് എനര്‍ജി പിന്തുണയ്ക്കുന്ന ഒരു വീട് സന്തോഷകരവും വിജയകരവുമായ ജീവിതത്തിന്റെ പ്രധാന ഘടകമാണ്. കൂടാതെ, ഇവിടെ വാസ്തുവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിനായി നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത് ഇത്തരം ചില രീതികള്‍ ഒരു വ്യക്തിക്ക് പോസിറ്റീവ് ചുറ്റുപാടുകളും നല്ല വൈബുകളും നല്‍കുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. അതൃപ്തിയും അസന്തുഷ്ടിയും വരുന്ന സമയത്ത് മിക്കവരും അവരുടെ സമയത്തെ ശപിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ പരാജയത്തിലേക്ക് മറ്റ് ശക്തികളും സംഭാവന ചെയ്യുന്നു. നിങ്ങള്‍ വാസ്തു തത്വങ്ങള്‍ക്ക് വിരുദ്ധമാകുമ്പോഴാണ് ഈ ശക്തികള്‍ ഉണ്ടാകുന്നത്.

Most read: വിജയത്തിനും സമ്പത്തിനും 3 ശക്തമായ ലക്ഷ്മി ഗണേശ മന്ത്രങ്ങള്‍

വാസ്തുവിന്റെ അര്‍ത്ഥം വാസസ്ഥലമാണ്, അത് ദൈവത്തിന്റെയും മനുഷ്യരുടെയും ഭവനമാണ്. സൂര്യനില്‍ നിന്നുള്ള സൗരോര്‍ജ്ജം, പ്രപഞ്ചോര്‍ജ്ജം, ചാന്ദ്ര ഊര്‍ജ്ജം, താപ ഊര്‍ജ്ജം, കാന്തിക ഊര്‍ജ്ജം, പ്രകാശ ഊര്‍ജ്ജം, കാറ്റ് എന്നിങ്ങനെ അന്തരീക്ഷത്തില്‍ നിന്ന് വരുന്ന വിവിധ ഊര്‍ജ്ജങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തു ശാസ്ത്രം. സമാധാനം, സമൃദ്ധി, വിജയം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഊര്‍ജ്ജങ്ങളെ സന്തുലിതമാക്കാം. വാസ്തു തത്വങ്ങള്‍ക്കനുസരിച്ചാണ് ഒരു വീട് നിര്‍മ്മിക്കുന്നതെങ്കില്‍, താമസക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ സന്തോഷവും കൈവരുന്നു. എന്നാല്‍ അത് തത്വങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍, അത് എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും. നാമെല്ലാവരും നമ്മുടെ വീടിനെ ശ്രദ്ധിക്കുകയും സമയവും പരിശ്രമവും പണവും ചെലവഴിക്കുകയും അവ കൂടുതല്‍ സുഖകരമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വീട് നിര്‍മ്മിച്ചുകഴിഞ്ഞാല്‍, ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നത് അത്ര എളുപ്പമല്ല. അതിനാല്‍, വാസ്തു ദോഷം നീക്കംചെയ്യാനോ കുറയ്ക്കാനോ ജീവിതത്തില്‍ അഭിവൃദ്ധി കൈവരിക്കാനോ നിങ്ങള്‍ വീടിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* കിടപ്പുമുറിയില്‍ ടെലിവിഷന്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ടെലിവിഷനുകളും കമ്പ്യൂട്ടറുകളും സ്വീകരണമുറിയുടെയോ പഠനമുറിയുടെയോ തെക്കുകിഴക്കന്‍ കോണിലാണ് സ്ഥാപിക്കേണ്ടത്, വടക്കുകിഴക്കന്‍ മൂലയിലോ തെക്കുപടിഞ്ഞാറേ മൂലയിലോ അല്ല.

* കിടപ്പുമുറിയില്‍ ജലം പ്രതിനിധീകരിക്കുന്ന ചിത്രങ്ങളോ ചെടികളോ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

* വീടിന്റെ കോണുകള്‍ തെളിച്ചമുള്ളതാക്കുക.

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* സ്വീകരണമുറിയില്‍ തെക്ക് ഭാഗത്തെ ചുവരില്‍ തെളിഞ്ഞ സൂര്യോദയത്തിന്റെ ചിത്രം വയ്ക്കുക.

* ഡൈനിംഗ് റൂമിനു നേരെ നിങ്ങളുടെ വീടിന്റെ മുന്‍വാതിലില്‍ തുറക്കരുത്.

* അടുക്കളയില്‍ ഒരിക്കലും കണ്ണാടി വയ്ക്കരുത്.

* ചൂലും മോപ്പുകളും അടുക്കളയില്‍ വയ്ക്കാതിരിക്കുക.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* കുളിമുറിയും ടോയ്ലറ്റ് വാതിലും കഴിയുന്നത്ര അടച്ച് സൂക്ഷിക്കുക.

* ജനാലകള്‍ വീടിന്റെ പുറത്തേക്ക് തുറക്കണം.

* വീട്ടില്‍ അലങ്കാരത്തിനായി കള്ളിച്ചെടികള്‍ സൂക്ഷിക്കരുത്

* സ്വീകരണമുറിയുടെ വടക്കുകിഴക്ക് മൂലയില്‍ ഒരു അക്വേറിയം സ്ഥാപിക്കുക.

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* വീടിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ ഒന്‍പത് സ്വര്‍ണ്ണ മത്സ്യങ്ങളും ഒരു കറുത്ത മത്സ്യവും ഉള്ള അക്വേറിയം വളരെ നല്ലതാണ്.

* സ്വീകരണമുറിയില്‍ സന്തോഷകരമായ ഒരു ഫാമിലി ഫോട്ടോ സ്ഥാപിക്കുക.

* നിങ്ങളുടെ പ്ലോട്ടിന് ചുറ്റും തടസ്സമുള്ള വീടുകള്‍ ഉണ്ടാകരുത്.

* ആവശ്യത്തിന് വായുസഞ്ചാരമുള്ളതായിരിക്കണം വീട്.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* ഒരിക്കലും പഴകിയ ഭക്ഷണം വീട്ടില്‍ സൂക്ഷിച്ച് വയ്ക്കരുത്. വാടിപ്പോയ പൂക്കള്‍, കീറിയ വസ്ത്രങ്ങള്‍, മോശം പേപ്പര്‍, മാലിന്യ വസ്തുക്കള്‍, ഒഴിഞ്ഞ ടിന്നുകള്‍, പഴയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയും ഒഴിവാക്കുക. ഈ കാര്യങ്ങള്‍ ലക്ഷ്മിയെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നു.

* വീടിന് മാര്‍ബിള്‍ ഫ്‌ളോറിംഗ് ആണെണ്ടങ്കില്‍, പഴയ ലെതര്‍ ഷൂസുകള്‍ അലസമായി ഇടാതിരിക്കുക. മാര്‍ബിള്‍ ഒരു വിശുദ്ധ കല്ലായി കണക്കാക്കപ്പെടുന്നു. കഴിയുമെങ്കില്‍, കിടപ്പുമുറിയിലും കുളിമുറിയിലും ടോയ്ലറ്റിലും മാര്‍ബിള്‍ ഇടുന്നത് ഒഴിവാക്കുക.

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* വീട്ടിലെ പൂജാമുറിയില്‍, ഒരു തുറന്ന അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പൂജാ മുറിയില്‍ മാര്‍ബിള്‍ ഉപയോഗിക്കുക. ആവശ്യത്തിന് വെളിച്ചവും വായുവും ഉണ്ടെന്ന് ശ്രദ്ധിക്കുക.

* പൂജാമുറിയ്ക്ക് സമീപം ടോയ്ലറ്റ് പാടില്ല. നിലവില്‍ വീട്ടില്‍ അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍, അത് ഉപയോഗിക്കരുത്, എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* ശുചിത്വം പാലിക്കുക. പൂജാമുറിയില്‍ ദിവസവും വൈകുന്നേരം ചന്ദനത്തിരികള്‍ കത്തിക്കുക.

* ആരാധനയ്ക്കായി ഇരിക്കുമ്പോള്‍, മുഖം വടക്കുകിഴക്ക് ദിശയിലായിരിക്കണം.

* വീട്ടിലെ ക്യാഷ് ബോക്‌സുകള്‍ തെക്ക് ദിശയില്‍ സൂക്ഷിക്കണം. അലമാര സൂക്ഷിച്ച മുറിയുടെ വാതിലും അലമാരയുടെ വാതിലും വടക്കോട്ട് തുറക്കണം.

* തെക്കുകിഴക്ക് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറേ മൂലയില്‍ ടെലിഫോണുകള്‍ സ്ഥാപിക്കാവുന്നതാണ്.

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* വടക്കുകിഴക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കണം

* ഉറങ്ങുമ്പോള്‍ നിങ്ങള്‍ തെക്കോട്ട് തലവെച്ച് ഉറങ്ങണം.

* പഠന മികവിനായി വിദ്യാര്‍ത്ഥികള്‍ പഠിക്കുമ്പോള്‍ കിഴക്ക് അഭിമുഖമായിരിക്കണം.

* അടുക്കളയുടെ തെക്കുകിഴക്കേ മൂലയില്‍ ഗ്യാസ് സൂക്ഷിക്കുക; പാചകം ചെയ്യുമ്പോള്‍ വ്യക്തി കിഴക്കോട്ട് അഭിമുഖമായിരിക്കണം.

* കുടിവെള്ളം സൂക്ഷിക്കേണ്ടത് അടുക്കളയുടെ വടക്കുകിഴക്കായിരിക്കണം.

Most read:വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്‌

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* വീട്ടില്‍ ഹനുമാന്റെ പ്രതിമ തെക്കുകിഴക്ക് ഭാഗത്തായി സ്ഥാപിക്കരുത്. അത് തീപിടുത്തത്തിന് കാരണമാകാം.

* വാതിലുകളുടെ ലോക്കുകള്‍ ശബ്ദരഹിതമായിരിക്കണം. ഇവ ഇടയ്ക്കിടെ ഗ്രീസ് ചെയ്ത് വയ്ക്കുക.

* കട്ടില്‍ ഒരിക്കലും ഒരു ബീമിനു കീഴില്‍ വയ്ക്കരുത്.

* അലമാരകളും കട്ടിലും തെക്കുപടിഞ്ഞാറന്‍ ചുവരിനോട് വളരെ അടുത്തായി ക്രമീകരിക്കണം.

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* നിരാശപ്പെടുത്തുന്ന രംഗങ്ങള്‍, അതായത് കരയുന്ന ഒരു വൃദ്ധയെപ്പോലെ, യുദ്ധം അല്ലെങ്കില്‍ ദാരിദ്ര്യം ചിത്രീകരിക്കുന്ന പെയിന്റിംഗുകള്‍ എന്നിവ ഒരിക്കലും വീട്ടില്‍ പാടില്ല. സൂര്യോദയം, സമുദ്രം, പര്‍വതങ്ങള്‍, പൂക്കള്‍ അല്ലെങ്കില്‍ ചിരിക്കുന്ന കുട്ടികളുടെ ചിത്രം എന്നിവ വയ്ക്കുന്നത് നല്ലതാണ്.

* ഉയരമുള്ള മരങ്ങള്‍ വീടിന് സമീപം വയ്ക്കരുത്. മരങ്ങളെ സംബന്ധിച്ചിടത്തോളം തെക്ക് ദിശ നല്ലതാണ്, അതുപോലെ പടിഞ്ഞാറും. വടക്കും കിഴക്കും ഒരു വൃക്ഷവും വളര്‍ത്തരുത്.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

വാസ്തുദോഷം നീക്കാന്‍

വാസ്തുദോഷം നീക്കാന്‍

* വടക്കും കിഴക്കും ചെറിയ അലങ്കാര ചെടികളും കുറ്റിച്ചെടികളും വളര്‍ത്താം. ഉയരം കവിയാന്‍ പാടില്ല.

* ഗുണം ചെയ്യുന്ന ചെടികളില്‍ ഏറ്റവും നല്ലത് തുളസിയാണ്. പരിസരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് കുറഞ്ഞത് ഒരു തുളസി ചെടിയെങ്കിലും സൂക്ഷിക്കുക. പക്ഷേ അതിന്റെ ഉയരം 1.5 മീറ്ററില്‍ കൂടരുത്.

* കോമ്പൗണ്ട് ഭിത്തിയിലോ വീടിന്റെ മതിലിലോ താങ്ങായി വളരുന്ന ചെടികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

English summary

Ways To Improve Vastu of Existing Home Without Making Architectural Changes in Malayalam

Here are some of the remedies you can do yourself to to remove or lessen the Vastu dosha and bring prosperity in life.
X