For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷത്തെ വിഷുവിനൊരു പ്രത്യേകതയുണ്ട്: അറിയാം ചരിത്രവും പ്രാധാന്യവും

|

വിഷു എന്നത് ഏവര്‍ക്കും നന്മയും സമൃദ്ധിയും കൊണ്ട് വരുന്ന ഒരു ദിനമായാണ് കണക്കാക്കുന്നത്. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം വിഷു ആഘോഷിക്കപ്പെടുന്നുണ്ട്. ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു ദിനമാണ് വിഷു എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് തന്നെ വിഷുവിന്റെ പ്രാധാന്യത്തിന് നമ്മുടെ ചരിത്രത്തോളം തന്നെ പ്രാധാന്യം ഉണ്ട്. ഈ വര്‍ഷത്തെ വിഷുവിന് പക്ഷേ ഒരു പ്രത്യേകതയുണ്ട്. ഏപ്രില്‍ 14നാണ് സാധാരണ നാം വിഷു ആഘോഷിക്കുന്നത്. എന്നാല്‍ ഈ പ്രാവശ്യത്തെ വിഷു വരുന്നത് ഏപ്രില്‍ 15-നാണ്. കേരളത്തിന്റെ പുതുവര്‍ഷം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. ഓണം കഴിഞ്ഞാല്‍ നമ്മുടെ പ്രിയ ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. വിഷുവിന് കാണുന്ന കണിയുടെ ഫലമായാണ് ആ വര്‍ഷം മുഴുവന്‍ അനുഭവത്തില്‍ വരുന്നത് എന്നാണ് വിശ്വാസം.

Vishu 2022 Date,

വിഷു എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ തുല്യമായത് എന്നാണ്. രണ്ട് തരത്തിലുള്ള വിഷുവാണ് ഉള്ളത്. ഇതില്‍ മേടം വിഷുവും തുലാം വിഷുവും ആണ് ഉള്ളത്. എന്നാല്‍ സംക്രാന്തി നാളില്‍ നാം ആഘോഷിക്കുന്ന വിഷുവാണ് മേടവിഷു. ഇത് തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ള വിഷു. വിഷുവിന്റെ തീയതി, പ്രാധാന്യം, ചരിത്രം, അതിന്റെ ആഘോഷങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് നമ്മുടെ ചരിത്രവുമായി വളരെയധിക പ്രാധാന്യവും ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

വിഷുവിന്റെ ഐതിഹ്യം

വിഷുവിന്റെ ഐതിഹ്യം

എന്താണ് വിഷുവിന്റെ ഐതിഹ്യം എന്ന് നമുക്ക് നോക്കാം. രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്. ഇതില്‍ ആദ്യത്തേത് എന്ന് പറയുന്നത് നരകാസുരന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ദേവകള്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ സമീപിച്ചു. ഇതിന് പരിഹാരം കാണാന്‍ എന്നോണം ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും കൂടി നരകാസുരനോട് യുദ്ധം ചെയ്തു. ഇതില്‍ ഭഗവാന്‍ നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് വിഷു ആഘോഷിക്കുന്നത്. എന്നാല്‍ മറ്റൊരു ഐതിഹ്യം എന്ന് പറയുന്നത് രാവണനുമായി ബന്ധപ്പെട്ടതാണ്. രാവണന് തന്റെ കൊട്ടാരത്തില്‍ വെയില്‍ പ്രവേശിക്കുന്നത് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെ ശ്രീരാമന്‍ രാവണനെ വധിച്ചതിന് ശേഷമാണ് കൊട്ടാരത്തില് വെയില്‍ എത്തിയത്. ഈ ദിനമാണ് വിഷുവായി അറിയപ്പെടുന്നത് എന്നും ഐതിഹ്യമുണ്ട്.

വിഷുക്കണി വെക്കുന്നത്

വിഷുക്കണി വെക്കുന്നത്

വിഷുക്കണി വെക്കുന്നത് വിഷു ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എങ്ങനെ വിഷുക്കണി വെക്കണം എന്നതാണ്. കുടുംബത്തിലെ മുതിര്‍ന്നവരാണ് വിഷുക്കണി ഒരുക്കുന്നത്. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്. ഉരുളിയില്‍ അരി, നെല്ല്, അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണി വെള്ളരി, കണിക്കൊന്ന, വെറ്റില, അടക്ക ചന്ദനം, പഴങ്ങള്‍, എന്നിവ വെക്കണം. ഭഗവാന്‍ കൃഷണന്റെ വിഗ്രഹത്തില്‍ മഞ്ഞപ്പട്ട് ചാര്‍ത്തി വേണം കണി കാണുന്നതിന്. പിന്നീട് അഞ്ച് തിരിയിട്ട് കിഴക്കോട്ട് കത്തിച്ച നിലവിളക്ക് എന്നിവ കൊണ്ട് വിഷുവിന് കണിയൊരുക്കാവുന്നതാണ്. ഇത് കണി കണ്ടുണരുമ്പോള്‍ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവും എന്നാണ് വിശ്വാസം.

വിഷുക്കണി കാണേണ്ടത് എപ്പോള്‍?

വിഷുക്കണി കാണേണ്ടത് എപ്പോള്‍?

എപ്പോഴാണ് വിഷുക്കണി കാണേണ്ടത് എന്നുള്ളത് നമുക്ക് നോക്കാം. കണി കാണുന്നതിന് ചില പ്രത്യേക സമയം ഉണ്ട്. മേടസംക്രമത്തിന് ശേഷം ഏപ്രില്‍ 15 പുലര്‍ച്ചെ 5.54 മുതല്‍ രാവിലെ 7.03 വരെയുള്ള സമയത്താണ് കണികാണേണ്ടത്. ഈ സമയത്ത് കണി കാണുന്നത് ഐശ്വര്യത്തിലേക്കും സമൃദ്ധിയിലേക്കും നിങ്ങളെ എത്തിക്കും എന്നാണ് വിശ്വസിക്കുന്നത്.

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടമാണ് അടുത്തത്. കണി കണ്ടതിന് ശേഷം കുടുംബത്തിലെ മുതിര്‍ന്ന വ്യക്തി പ്രായത്തില്‍ താഴെയുള്ളവര്‍ക്ക് കൈനീട്ടം നല്‍കുന്നുണ്ട്. കണി കണ്ട് കഴിഞ്ഞ ശേഷം വിഷുക്കൈനീട്ടം ലഭിക്കുന്നത് ആ കൊല്ലം മുഴുവന്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. വിഷുക്കൈനീട്ടത്തിന് ഇത്ര പണം നല്‍കണം എന്നില്ല.

most read:Vishu Phalam 2022: 27 നാളുകാര്‍ക്കും വിഷുസമ്പൂര്‍ണഫലം

വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാംവിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം

Read more about: vishu significance വിഷു
English summary

Vishu 2022 Date, History, Traditions, Rituals, Sadhya and Significance of Kerala New Year in Malayalam

Vishu 2022 Date : Here in this article we are sharing the history, traditions, rituals, sadya and significance of Kerala New Year in Malayalam. Take a look.
Story first published: Monday, April 11, 2022, 15:54 [IST]
X
Desktop Bottom Promotion