For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈനായി കല്യാണ നിശ്ചയവും; വീഡിയോ കാണാം

|

സാങ്കേതിക വിദ്യയുടെ വളര്‍ച്ച എല്ലാവര്‍ക്കും അറിവുള്ളതാണ്. വിരല്‍ത്തുമ്പു കൊണ്ട് ലോകത്തിലെ കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാം, നിങ്ങളുടെ കാര്യങ്ങള്‍ നടത്താം. എന്നാല്‍ നമ്മുടെ സംസ്‌കാരവും സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്നെടുത്തു എന്നാല്‍ എന്താകും അവസ്ഥ. അതെ, ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ പിന്തുടര്‍ന്നു വന്ന ആചാരങ്ങളിലൊന്നാണ് കല്യാണം. വന്നു വന്ന് ഇപ്പോള്‍ കല്യാണവും മൊബൈല്‍ ഫോണ്‍ വഴിയായി. ആളും ബഹളവുമില്ല, കല്യാണത്തിരിക്കുമില്ല, ചെലവും കുറവ്.. ഇത് ഇന്നത്തെ കാലത്തെ ഓണ്‍ലൈന്‍ കല്യാണം. അടുത്തിടെ വൈറലായൊരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

സ്മാര്‍ട്ട് ഫോണുകള്‍ വഴി നടത്തിയ ഒരു ഓണ്‍ലൈന്‍ കല്യാണ നിശ്ചയമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. വീഡിയോ കോള്‍ വഴി നടത്തിയ ഈ വിവാഹ നിശ്ചയം ഒരു ഗുജറാത്തി കുടുംബത്തിലേതാണ്. ടെക്‌നോളജി അതിന്റെ പാരമ്യത്തില്‍ എന്ന തലക്കെട്ടോടെ ഒരു തമിഴ് ഗ്രൂപ്പാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്.

മരപ്പലകകളില്‍ വധൂവരന്‍മാരുടെ സ്ഥാനത്ത് ഓരോ സ്മാര്‍ട്ട് ഫോണുകള്‍. അതില്‍ വീഡിയോ കോള്‍ വഴി വരനും വധുവും ഒണ്‍ലൈനില്‍. പൂജയും തകൃതിയായി നടക്കുന്നുണ്ട്. വധുവിന്റെ തലയില്‍ പട്ട് പുതപ്പിക്കുന്ന ചടങ്ങുണ്ട് ഇവര്‍ക്ക്. വധുവിന്റെ വീഡിയോ കോളുള്ള സ്മാര്‍ട്ട് ഫോണിനു മുകളില്‍ ഒരു സാരിയെടുത്ത് പുതപ്പിച്ച് ആ ചടങ്ങ് കഴിപ്പിച്ചു. തിലകം തൊടുന്നതും ഈ സമാര്‍ട്ട് ഫോണിലെ ചിത്രത്തില്‍ തന്നെ.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഒരു മുറിക്കുള്ളില്‍ തന്നെ ഓണ്‍ലൈനായി വിവാഹ നിശ്ചയം പൊടിപൊടിച്ചു. ഈ വിവാഹ നിശ്ചയ ചടങ്ങന്റെ ഫോട്ടോ എടുക്കാനും ബന്ധുക്കള്‍ തിരക്കു കൂട്ടുന്നതു കാണാം. വധുവും വധുവും ഓണ്‍ലൈനില്‍ വിവാഹനിശ്ചയം നടത്തുന്നത് കണ്ടപ്പോള്‍ കുടുംബാംഗങ്ങള്‍ക്കും സന്തോഷം. വധൂവരന്‍മാരുടെ ജോലിത്തിരക്കോ മറ്റു കാരണങ്ങളോ ആകാം ഇവരെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. ഇനി കല്യാണവും ഇത്തരത്തില്‍ തന്നെ ആയിരിക്കുമോ എന്ന് കാത്തിരുന്നു കാണാം.

English summary

Viral Video of Couple Engaged in Online through Video Call

Here is the viral video of couple engaged in online through video call. Watch the video here.
X