Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ഹോളി ദിനത്തില്‍ ഈ വാസ്തു പ്രതിവിധി ചെയ്താല്‍ വീട്ടില്‍ ഐശ്വര്യം
ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രാജ്യത്തുടനീളം ഹോളി ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം എല്ലാവരും സന്തോഷത്തോടെ പരസ്പരം ജാതിമത ഭേദമന്യേ ഹോളി ആഘോഷിക്കുന്നു. ഹോളി ദിനത്തില്‍, മഹാവിഷ്ണു, ശ്രീകൃഷ്ണന്, രാധ, ലക്ഷ്മി തുടങ്ങിയവരെ യഥാവിധി ആരാധിക്കുന്നു.
വാസ്തു ശാസ്ത്രം അനുസരിച്ച് ഹോളി ദിനത്തിലെ പ്രത്യേക കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തില്‍ വര്‍ഷം മുഴുവനും സന്തോഷം ലഭിക്കും. ഈ വര്‍ഷം ഹോളിക ദഹനം മാര്‍ച്ച് 7ന് നടക്കും. അടുത്ത ദിവസം അതായത് മാര്‍ച്ച് 8നായിരിക്കും ഹോളി. ജീവിതത്തില്‍ ഐശ്വര്യം വരാനായി ഹോളി ദിനത്തില്‍ ചെയ്യേണ്ട വാസ്തു പരിഹാരങ്ങള്‍ ഇതാ.

ഹോളി 2023
ഹിന്ദു കലണ്ടര്‍ മാസമായ ഫാല്ഗുണത്തിലാണ് ഹോളി വരുന്നത്. ഹോളി വസന്തകാലത്തിന്റെ ആഗമനത്തെയും ശൈത്യകാലത്തിന്റെ അവസാനത്തെയും അടയാളപ്പെടുത്തുന്നു. ഈ വര്‍ഷം 2023 മാര്‍ച്ച് 8 നാണ് ഹോളി ആഘോഷിക്കുന്നത്. ഇന്ത്യയിലുടനീളം വലിയ ഉത്സാഹത്തോടെയും ആഡംബരത്തോടും കൂടിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും ഹോളി അറിയപ്പെടുന്നു.

വീടിന് പുറത്ത് രംഗോലി വരയ്ക്കുക
നിറങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം നല്കുന്നു. നിറങ്ങള്‍ പോസിറ്റിവിറ്റിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടെങ്കില്‍, ഹോളി ദിനത്തില്‍ നിങ്ങളുടെ വീടിന് പുറത്ത് രംഗോലി ഇടുക. രംഗോലി ഉണ്ടാക്കാന്‍ ചുവപ്പ്, പച്ച, പിങ്ക്, മഞ്ഞ നിറങ്ങള്‍ ഉപയോഗിക്കുക. ഇത് ചെയ്യുന്നത് കുടുംബത്തില്‍ സന്തോഷം കൊണ്ടുവരും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും നിലനില്ക്കും.

ഗണപതി ആരാധന
ഒട്ടുമിക്ക വീടുകളിലും ഗണപതിയെ നിത്യേന ആരാധിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ ഹോളി ദിനത്തില്‍ മധുരപലഹാരങ്ങള്‍ നല്കി ആരാധിക്കുക. ഇത് ഗണപതിയുടെ പ്രത്യേക കൃപ നല്കുന്നു.

വീട്ടില്‍ ചെടികള്‍ നടുക
ആരുടെയെങ്കിലും വീട്ടില്‍ ഗ്രഹദോഷം ഉണ്ടെങ്കില്‍, അത് മൂലം വീട്ടംഗങ്ങള്ക്കിടയില് അകല്‍ച്ചയും കലഹവും ഉണ്ടാകും. ഇതിനു പ്രതിവിധിയായി ഹോളി ദിനത്തില്‍ വീടിനുള്ളില്‍ പച്ച നിറത്തിലുള്ള ഇന്‍ഡോര്‍ ചെടികള്‍ നടുക. ഇതുമൂലം പോസിറ്റിവിറ്റി കൈമാറ്റം ചെയ്യപ്പെടുകയും ഗ്രഹദോഷങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നു.

ശ്രീകൃഷ്ണന്റെയും രാധയുടെയും ചിത്രം വെക്കുക
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വഴക്കുണ്ടെങ്കില്‍, ഹോളി ദിനത്തില്‍ വീട്ടില്‍ ഏതെങ്കിലും സ്ഥലത്ത് ശ്രീകൃഷ്ണന്റെയും രാധയുടെയും ചിത്രമോ പ്രതിമയോ സ്ഥാപിക്കണം. യഥാര്‍ത്ഥത്തില്‍, ശ്രീകൃഷ്ണനും രാധായും സ്നേഹത്തിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധം ദൃഢമാകുമെന്ന് വിശ്വസിക്കുന്നു.

കരിയറില്‍ വിജയിക്കാന്‍
ഹോളി ദിനത്തില്‍, കിഴക്ക് ദിശയില്‍ ഉദിക്കുന്ന സൂര്യന്റെ ചിത്രം നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ സ്ഥാപിക്കണം. ഇത് നിങ്ങള്‍ക്ക് കരിയറില്‍ വിജയം നേടുന്നതിന് സഹായിക്കും. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. ഇതോടൊപ്പം നിങ്ങളുടെ അന്തസ്സും വര്‍ദ്ധിക്കും.

ഹോളി; ചരിത്രം
ഐതിഹ്യം അനുസരിച്ച്, പ്രഹ്ലാദന്റെ കഥയുമായി ഹോളി ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു. ഹരി ഭക്തനായിരുന്നു പ്രഹ്ളാദന്. എന്നാല്‍ പിതാവായ ഹിരണ്യകശിപു ഇതിനെ എതിര്‍ത്തു. നാരായണ ഭക്തിയില്‍ നിന്ന് പ്രഹ്ലാദനെ പിന്തിരിപ്പിക്കാനുള്ള എല്ലാ വഴികളും രാജാവ് ചെയ്തു. അദ്ദേഹം ഫാല്ഗുണ ശുക്ലപക്ഷ അഷ്ടമി ദിവസം പ്രഹ്ലാദനെ ബന്ദിയാക്കി പീഢനമുറകള്‍ ആരംഭിച്ചു. എന്നാല്‍ അപ്പോഴും പ്രഹ്ളാദന് വിഷ്ണുവിനെ ഭജിച്ചുകൊണ്ടിരുന്നു. ഏഴു ദിവസം കഴിഞ്ഞ് എട്ടാം ദിവസം, ഹിരണ്യകശിപുവിന്റെ സഹോദരി ഹോളിക പ്രഹ്ലാദനെ തീയില്‍ ദഹിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. അത് ഹിരണ്യകശിപു അംഗീകരിച്ചു. ഹോളിഗയ്ക്ക് അഗ്നിദേവന് ഒരു വരം നല്‍കിയിരുന്നു. അഗ്നിദേവന് സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്നിക്കിരയാകില്ലെന്നായിരുന്നു അത്. പക്ഷെ ഒറ്റയ്ക്കു തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്തിയുണ്ടാവൂ എന്ന് ഹോളിഗ അറിഞ്ഞിരുന്നില്ല. ഹിരണ്യകശ്യപുവിന്റെ ആജ്ഞപ്രകാരം ഹോളിഗ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന് പൊള്ളല്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍, ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഈ എട്ട് ദിവസത്തെ പീഢനത്തിന്റെ സ്മരണയിലാണ് ഹോളാഷ്ടക് ആയി ആഘോഷിക്കുന്നത്.



Click it and Unblock the Notifications
