For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരം

|

വാസ്തു ശാസ്ത്രം എന്നത് വാസ്തുവിദ്യയുടെയും നിര്‍മ്മാണത്തിന്റെയും ഒരു ശാസ്ത്രമാണ്. വാസ്തു പ്രകാരം രൂപകല്‍പ്പന ചെയ്തതോ അലങ്കരിച്ചതോ ആയ ഏതൊരു വീടും സന്തോഷം, ആരോഗ്യം, സമ്പത്ത്, ഭാഗ്യം എന്നിവ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. ഇന്ത്യന്‍ വാസ്തുവിന് ചൈനീസ് ഫെങ് ഷൂയിയുമായി ഒരുപാട് സാമ്യങ്ങളുണ്ട്. വാസ്തു ശാസ്ത്രം ഒരു ഹൈന്ദവ പാരമ്പര്യമാണ്. നമ്മുടെ വീട്ടില്‍ ചില ഘടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രകൃതിശക്തികളുമായി ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇത്.

Most read: നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read: നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

വാസ്തു സമ്പ്രദായങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങളുടെ വീട്ടില്‍ സാധനങ്ങള്‍ സൂക്ഷിച്ചാല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്നത് ഒരു വിശ്വാസമാണ്. കഠിനാധ്വാനം ഉണ്ടായിരുന്നിട്ടും ആളുകള്‍ സമ്പത്ത്, സുഖം, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത് വാസ്തു ദോഷം മൂലമാകാം. വാസ്തുദോഷം നീക്കിയാല്‍ വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു. ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നു. വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്ന ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയെ നീക്കാന്‍ സാധിക്കും.

മുഷിഞ്ഞ വസ്ത്രങ്ങള്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍

വീട്ടില്‍ വലിച്ചെറിയപ്പെട്ടതോ കൂട്ടിയിട്ടതോ ആയ വസ്ത്രങ്ങള്‍ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുകയും നെഗറ്റീവ് എനര്‍ജി പരത്തുകയും ചെയ്യുന്നു. മുഷിഞ്ഞതോ ചുളിഞ്ഞിരിക്കുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ആത്മവിശ്വാസക്കുറവിലേക്കും നിഷേധാത്മക ചിന്തകളിലേക്കും നയിക്കുന്നു.

ചെരിപ്പ്‌

ചെരിപ്പ്‌

തലകീഴായി വയ്ക്കുന്നതോ ചിതറിക്കിടക്കുന്നതോ ആയ പാദരക്ഷകള്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. മാത്രമല്ല, ഇത്തരം പാദരക്ഷകള്‍ ദോഷകരമായ സൂക്ഷ്മാണുക്കളെയും വരുത്തുന്നു. അതിനാല്‍ അവ ശരിയായി സൂക്ഷിക്കുക. വീട്ടില്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പാദരക്ഷകള്‍ ഉണ്ടായിരിക്കുന്നതും പ്രയോജനകരമാണ്.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

വൃത്തിയാക്കാത്ത പാത്രങ്ങള്‍

വൃത്തിയാക്കാത്ത പാത്രങ്ങള്‍

ഭക്ഷണശേഷം, കഴിച്ച പാത്രങ്ങള്‍ സിങ്കില്‍ തന്നെ ഉപേക്ഷിക്കുന്നത് വീട്ടില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതുപോലെ, ഒരു രാത്രി അവ സിങ്കില്‍ തന്നെ ഉപേക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജിയിലേക്ക് നയിക്കുന്നു. അത് അടുത്ത ദിവസവും നിങ്ങള്‍ അനുഭവിച്ചേക്കാം.

ചൂല്‌ ശ്രദ്ധിക്കണം

ചൂല്‌ ശ്രദ്ധിക്കണം

* ദിവസവും വീട് വൃത്തിയാക്കാതിരിക്കുകയോ രാത്രി വീട് വൃത്തിയാക്കുകയോ ചെയ്യുന്നത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരിക്കലും ചൂല്‍ നിവര്‍ത്തി വയ്ക്കരുത്. അതില്‍ ചവിട്ടുകയോ അതിനു മുകളിലൂടെ നടക്കുകയോ ചെയ്യുന്ന ഒരു സ്ഥലത്ത് ഒരിക്കലും ചൂല് വയ്ക്കരുത്.

* വീട്ടില്‍ ചോര്‍ച്ചയുള്ള ടാപ്പ് ബിസിനസ്സ് നഷ്ടത്തിലേക്ക് നയിക്കുന്നു.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ചിലന്തിവല

ചിലന്തിവല

* പൊട്ടിപ്പോയ ഗ്ലാസുകള്‍, ചില്ലുകള്‍, ഫ്യൂസ് പോയ ബള്‍ബുകള്‍, പൊട്ടിയ ക്ലോക്കുകള്‍, കേടായ ഇലക്ട്രോണിക് വസ്തുക്കള്‍ മുതലായവ നെഗറ്റീവ് ഊര്‍ജ്ജത്തിന് കാരണമാകുന്നു.

* ചിലന്തിവലകള്‍ രാഹു, കേതു, ശനി തുടങ്ങിയ ഗ്രഹങ്ങളുടെ നെഗറ്റീവ് ഊര്‍ജ്ജം വരുത്താനും നിങ്ങളുടെ ജോലിയെ ബാധിക്കുന്നതിനും കാരണമായേക്കാം.

ആരാധനയിലെ മുടക്കം

ആരാധനയിലെ മുടക്കം

* എപ്പോഴും രാവിലെയും വൈകുന്നേരവും നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യാത്തത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും. പൂജാ സ്ഥലങ്ങളില്‍ പോസിറ്റീവ് എനര്‍ജി വികസിപ്പിക്കുന്നതിന് തെക്ക് കിഴക്ക് ദിശയില്‍ ഒരു വിളക്ക് വയ്ക്കുക. വടക്ക് കിഴക്കോട്ട് വെള്ളം വയ്ക്കുക.

* കുടിവെള്ളം മൂടി സൂക്ഷിക്കുക. കിടപ്പുമുറിയില്‍ വെള്ളം സൂക്ഷിക്കരുത്, കാരണം ഇത് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉറക്കം തടസ്സപ്പെടുത്തുന്നതിനും ഇടയാക്കും.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

ടോയ്‌ലറ്റ്

ടോയ്‌ലറ്റ്

* വടക്ക്, കിഴക്ക് ദിശകളിലേക്ക് അഭിമുഖീകരിക്കുന്ന ജനാലകള്‍ നിങ്ങള്‍ അടയ്ക്കുകയാണെങ്കില്‍, നിങ്ങളുടെ സ്ഥലത്തേക്ക് പ്രവേശിക്കുന്ന പോസിറ്റീവ് എനര്‍ജിയെ ഇത് തടയുന്നു.

* ടോയ്ലറ്റ് വാതിലുകള്‍ ഉപയോഗത്തിന് ശേഷം അടച്ചിടാത്തത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും.

ഇരുട്ട് മൂടിയ ഇടങ്ങള്‍

ഇരുട്ട് മൂടിയ ഇടങ്ങള്‍

* തകരാറുള്ള വാതിലുകളും ജനലുകളും നെഗറ്റിവിറ്റിക്ക് കാരണമാകുന്നു. അതുപോലെ, നിങ്ങള്‍ വീട്ടില്‍ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ എല്ലായ്‌പ്പോഴും പ്രധാന വാതില്‍ അടച്ചിരിക്കണം.

* വാസ്തു പ്രകാരം, അനുചിതമായ വായുസഞ്ചാരമില്ലാത്തതോ ഇരുണ്ട ഇടങ്ങളോ നല്ലതായി കണക്കാക്കുന്നില്ല. അതിനാല്‍, രാത്രിയില്‍ നിങ്ങളുടെ വീടിന്റെ പുറംഭാഗം ബള്‍ബുകളാല്‍ പ്രകാശപൂരിതമാക്കുക.

* കട്ടിലില്‍ കിടന്ന് ഭക്ഷണം കഴിക്കുന്നത് സാമ്പത്തിക നഷ്ടത്തിനും മാനസിക പിരിമുറുക്കത്തിനും കാരണമാകുന്നു. തറയില്‍ ഇരുന്ന് അടുക്കളയില്‍ ഭക്ഷണം കഴിക്കുന്നവര്‍ ആരോഗ്യവും സന്തോഷവും ലഭിക്കും.

English summary

Vastu Tips : Habits That Can Attract Vastu Dosha in Malayalam

We all know that old habits die hard. But some might be the root cause of a vastu dosha. Read on to know such habits that causes vastu dosha.
Story first published: Friday, March 25, 2022, 12:56 [IST]
X
Desktop Bottom Promotion