Just In
- 1 hr ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
- 1 hr ago
ജനുവരി 30-ഫെബ്രുവരി 5; ഈ ആഴ്ച 12 രാശിക്കും തൊഴില്‍, സാമ്പത്തിക വാരഫലം
- 4 hrs ago
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
- 14 hrs ago
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
Don't Miss
- News
'സ്ത്രീകള്‍ക്ക് അമ്മയാകാന്‍ അനുയോജ്യമായ പ്രായം 22 മുതല്‍ 30 വരെ'; നിര്‍ദ്ദേശവുമായി അസം മുഖ്യമന്ത്രി
- Movies
വെളുക്കാന്‍ വേണ്ടി എന്ത് സ്കീന് ട്രീറ്റ്മെന്റാ ചെയ്ത്? തുറന്നു പറച്ചിലുമായി നമിത പ്രമോദ്
- Sports
ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു
- Finance
വസ്തു ഇടപാടുകാർക്ക് നേട്ടം... ധനപരമായ ജാഗ്രത വേണ്ടത് ഈ നാളുകാർക്ക്; വാരഫലം നോക്കാം
- Technology
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- Automobiles
ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
വീടിന്റെ താക്കോല്‍ വയ്ക്കുന്നത് ഇവിടെയാണോ? വാസ്തുപ്രകാരം ഈ സ്ഥാനം ഐശ്വര്യക്കേട്
വാസ്തുപ്രകാരം നിങ്ങളുടെ വീടിനുപയോഗിക്കുന്ന താക്കോലുകള്‍ക്കും പ്രാധാന്യമുണ്ട്. വാഹനങ്ങള്‍, അലമാരകള്‍, സേഫുകള്‍ എന്നിവയ്ക്കായി നിങ്ങള്‍ താക്കോലുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ വീട്ടില്‍ അത് എവിടെ വയ്ക്കണമെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിവുള്ളൂ. മിക്കവരും എളുപ്പത്തില്‍ എടുക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ വീട്ടില്‍ താക്കോല്‍ സൂക്ഷിക്കുന്നു.
Most
read:
2023ല്‍
ആണുബോംബ്
ആക്രമണം,
അന്യഗ്രഹജീവികളുടെ
വരവ്;
ബാംബ
വാംഗയുടെ
പ്രവചനങ്ങള്‍
പക്ഷേ, വാസ്തു പറയുന്നത് വീട്ടില്‍ അങ്ങനെ തോന്നിയ ഇടത്ത് താക്കോലുകള്‍ സൂക്ഷിക്കരുത് എന്നാണ്. വാസ്തു പ്രകാരം വീട്ടില്‍ സൂക്ഷിക്കുന്ന താക്കോലുകള്‍ പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജ്ജം സൃഷ്ടിക്കുന്നു. ഇതിനായി നിശ്ചയിച്ചിട്ടുള്ള വാസ്തു നിയമങ്ങള്‍ നിങ്ങള്‍ പാലിക്കണം. വാസ്തുപ്രകാരം വീട്ടില്‍ താക്കോല്‍ വെക്കാനുള്ള ശരിയായ സ്ഥലം എവിടെയാണെന്ന് വായിച്ചറിയാം.

ഇവിടെ താക്കോല്‍ വയ്ക്കരുത്
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ താക്കോലുകള്‍ ഒരിക്കലും ഡ്രോയിംഗ് റൂമില്‍ സൂക്ഷിക്കരുത്. കാരണം വീടിന്റെ താക്കോല്‍ ഡ്രോയിംഗ് റൂമില്‍ സൂക്ഷിക്കുമ്പോള്‍ പുറത്ത് നിന്ന് വരുന്ന എല്ലാവര്ക്കും അത് കാണാം. ഇത് അത്ര നല്ലതായി കണക്കാക്കുന്നില്ല.

പൂജാമുറി വേണ്ട
വാസ്തു ശാസ്ത്ര പ്രകാരം പൂജാമുറിയില്‍ ഒരിക്കലും നിങ്ങള്‍ താക്കോല്‍ സൂക്ഷിക്കരുത്. തുരുമ്പെടുത്തതോ ചീത്തയായതോ ആയ താക്കോലുകള്‍ വയ്ക്കാന്‍ പറ്റിയ സ്ഥലമല്ല പൂജാമുറി. വീട്ടിലെ ഏറ്റവും പവിത്രമായ സ്ഥലമാണ് ഇത്. ഇതുമൂലം വീട്ടില്‍ കൂടുതല്‍ നെഗറ്റീവ് ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നു.
Most
read:സമ്പാദിച്ച
പണം
എന്നെന്നും
കൈയ്യില്‍
നില്ക്കാന്
ചാണക്യന്
പറയുന്ന
സൂത്രം

ആരോഗ്യത്തിന് പ്രശ്നം
വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടിലെ അടുക്കള എന്നത് മുഴുവന്‍ കുടുംബത്തിന്റെയും പുരോഗതിയും ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ വീടിന്റെ താക്കോല്‍ ഒരിക്കലും അടുക്കളയില്‍ സൂക്ഷിക്കരുത്.

താക്കോല്‍ സൂക്ഷിക്കുന്നതിനുള്ള മികച്ച ദിശ
വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങള്‍ വീട്ടില്‍ താക്കോല്‍ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല ദിശ ലോബിയിലെ പടിഞ്ഞാറ് ദിശയാണ്. അതേസമയം താക്കോല്‍ സൂക്ഷിക്കാനുള്ള മരം സ്റ്റാന്‍ഡ് മുറിയുടെ വടക്ക് അല്ലെങ്കില്‍ കിഴക്ക് മൂലയില്‍ വയ്ക്കണം. ഇത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.
Most
read:വിഘ്നങ്ങള്‍
നീക്കി
ജീവിതത്തില്‍
ഐശ്വര്യത്തിന്
സങ്കഷ്ടി
ചതുര്‍ത്ഥി
വ്രതം

ഇവിടെ വയ്ക്കരുത്
താക്കോലുകള്‍ വെറുതേ എവിടെയും സൂക്ഷിക്കരുത്. പകരം ഒരു മരത്തിന്റെ സ്റ്റാന്‍ഡ് ഉപയോഗിക്കണം. കാരണം വാസ്തു ശാസ്ത്ര പ്രകാരം ഡൈനിംഗ് ടേബിളിലോ കസേരയിലോ കുട്ടികളുടെ മുറിയിലോ താക്കോല്‍ സൂക്ഷിക്കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും.

ഇത്തരം താക്കോലുകള്‍ വീട്ടില്‍ വയ്ക്കരുത്
നിങ്ങളുടെ വീട്ടിലെ ഉപയോഗശൂന്യമായ ഏതെങ്കിലും താക്കോല്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക. കാരണം ഇത് പണനഷ്ടത്തിന് കാരണമാകും. തുരുമ്പെടുത്തതോ പൊട്ടിയതോ ആയ പൂട്ടുകളും താക്കോലുകളും ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്, ഉടന്‍ തന്നെ അവ വീട്ടില്‍ നിന്ന് നീക്കണം.
Most
read:ചൊവ്വ
പ്രതിലോമ
ചലനത്തില്‍;
ഈ
4
രാശിക്ക്
സാമ്പത്തിക
പുരോഗതി

ഏത് തരത്തിലുള്ള പൂട്ട് ഉപയോഗിക്കണം
ഏത് തരത്തിലുള്ള പൂട്ടാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും വാസ്തു ശാസ്ത്രം പറയുന്നുണ്ട്.
കിഴക്ക്
സൂര്യദേവനുമായി ബന്ധപ്പെട്ട ദിശയാണ് കിഴക്ക്. ഈ ദിശയില്‍ ഉപയോഗിക്കുന്ന ലോക്കുകള്‍ ചുവപ്പ് അല്ലെങ്കില്‍ സമാനമായ മറ്റ് നിറങ്ങളുലുള്ളവ ആയിരിക്കണം. ചെമ്പ് കൊണ്ട് നിര്‍മിച്ച പൂട്ടുകളാണ് കൂടുതല്‍ നല്ലത്. ഇത് നിങ്ങളുടെ വീടിനെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു.

പടിഞ്ഞാറ്
പടിഞ്ഞാറ് ദിശ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ഈ ദിശയില്‍ ഉപയോഗിക്കേണ്ട ലോക്കുകള്‍ കറുപ്പ് നിറവും ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചതുമായിരിക്കണം. ഈ ദിശയില്‍ ഒരിക്കലും ചെമ്പ് കൊണ്ട് നിര്‍മ്മിച്ച പൂട്ടുകള്‍ ഉപയോഗിക്കരുത്.
Most
read:രാഹുകേതുക്കള്‍
ജാതകത്തില്‍
വരുത്തും
ഗ്രഹണദോഷം;
ദോഷപരിഹാരം
ഇതാ

വടക്ക്
വടക്ക് ദിശയില്‍ ഉപയോഗിക്കുന്നതിന് പിച്ചളയില്‍ നിര്‍മിച്ച പൂട്ടുകള്‍ ഉപയോഗിക്കുക. മറ്റൊരു ലോഹവും ഉപയോഗിക്കരുത്. കൂടാതെ, ഈ ലോക്കുകള്‍ ചുവപ്പ് അല്ലെങ്കില്‍ സമാനമായ മറ്റ് നിറമുള്ളവയായിരിക്കണം. ഈ ദിശയില്‍ വലിയ മുറികളുണ്ടെങ്കില്‍, അത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ അഞ്ച് ലോക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

തെക്ക്, വടക്ക്-കിഴക്ക്
തെക്ക് ദിശയില്‍ നിങ്ങള്‍ പഞ്ചലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പൂട്ടുകള്‍ ഉപയോഗിക്കുക. പൂട്ടുകള്‍ക്ക് ചുവപ്പ് നിറവും ഭാരവും ഉണ്ടായിരിക്കണം. വടക്ക്-കിഴക്ക് ദിശയില്‍ ഉപയോഗിക്കുന്ന പൂട്ടുകള്‍ക്ക് മഞ്ഞ നിറമാണ് ഏറ്റവും നല്ലത്.