Just In
Don't Miss
- News
വേര്പിരിഞ്ഞ് രഹ്ന ഫാത്തിമയും പങ്കാളിയും; വ്യക്തി ജീവിതത്തില് വഴിപിരിയാന് തീരുമാനിച്ചെന്ന് ഭര്ത്താവ്
- Automobiles
കിഗറിന്റെ വരവ് ആഘോഷമാക്കാന് റെനോ; വില്പ്പന ശ്യംഖല വര്ധിപ്പിച്ചു
- Movies
ജൂനിയര് ഡോണിനെ വരവേറ്റ് ഡോണ് ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള് റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ധനനഷ്ടമോ ? ഡൈനിംഗ് ഹാള് ക്രമീകരിക്കാം
ഒരു കുടുംബത്തിന്റെ ശാരീരികവും മാനസികവുമായ ഊര്ജ്ജം ലഭിക്കാന് സഹായിക്കുന്ന ഇടമാണ് വീട്ടിലെ ഊണുമുറി അഥവാ ഡൈനിംഗ് ഹാള്. അത്തരമൊരു മുറി വീട്ടില് വാസ്തുപ്രകാരം ക്രമപ്പെടുത്തിയില്ലെങ്കില് അത് കുടുംബത്തെയാകെ ദോഷകരമായി ബാധിക്കുന്നതായിരിക്കും. വാസ്തുവില് വിശ്വസിക്കുന്നവര് തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ജീവിത വിജയങ്ങളിലും വാസ്തുവിന് ചില ബന്ധങ്ങളുണ്ട്. വാസ്തു ശാസ്ത്രം നിങ്ങളുടെ വീടും ചുറ്റുപാടും പൂര്ണമായും പോസിറ്റീവാക്കി മാറ്റി ശോഭനമായ ഭാവി പ്രദാനം ചെയ്യുന്നു. മാത്രമല്ല, നല്ലൊരു നാളേയ്ക്ക് നിങ്ങളെ ഒരുക്കുകയും ചെയ്യുന്നു.
Most read: ഈ മൃഗങ്ങള് വീട്ടിലുണ്ടോ? ഐശ്വര്യം വരും
ഇന്നത്തെ മോഡേണ് കെട്ടിട നിര്മ്മാണ ശൈലിയില് ഒരു ഡൈനിംഗ് ഹാള് പല രീതിയില് ഒരുക്കിയതു കാണാം. ഡൈനിംഗ് റൂമിനായി വാസ്തു നിശ്ചയിച്ചായിരിക്കണം ഇത്തരം രീതികള് പിന്തുടരുന്നത്. ഈ സിസ്റ്റം അനുസരിച്ച് പ്രദേശത്തിന്റെ ഇന്റീരിയറുകള് രൂപകല്പ്പന ചെയ്തിട്ടില്ലെങ്കില് നിങ്ങളുടെ വീട്ടന്തരീക്ഷം മോശമാകാന് കാരണമായേക്കാവുന്നതാണ്. ഡൈനിംഗ് ഹാള് കൃത്യമായി ഒരുക്കി നല്ല ഭക്ഷണത്തിനും വീട്ടിലെ സമൃദ്ധിയും ഭാഗ്യവും ആകര്ഷിക്കാനും അന്തരീക്ഷം സൃഷ്ടിക്കാന് സഹായിക്കുന്ന കുറച്ച് വഴികള് നമുക്കു നോക്കാം.

ഡൈനിംഗ് റൂം വാസ്തുപരമായി ക്രമീകരിക്കാം
*പടിഞ്ഞാറ് ഭാഗത്ത് ഡൈനിംഗ് ഏരിയ ഒരുക്കുന്നത് വാസ്തുപരമായി മികച്ചതായി കരുതുന്നു. വടക്ക് അല്ലെങ്കില് കിഴക്ക് ഭാഗമാണ് രണ്ടാമതായി മികച്ച സ്ഥലം.
*ഡൈനിംഗ് റൂം എല്ലായ്പ്പോഴും വിശാലവും ആതിഥികള്ക്ക് സുഖപ്രദവുമായിരിക്കണം.

ഡൈനിംഗ് റൂം വാസ്തുപരമായി ക്രമീകരിക്കാം
*ഭക്ഷണം കഴിക്കുമ്പോള് കുടുംബനാഥന് കിഴക്ക് ദിക്കിനെ അഭിമുഖീകരിച്ചിരിക്കാന് ശ്രദ്ധിക്കുക. ബാക്കിയുള്ള കുടുംബാംഗങ്ങള്ക്ക് കിഴക്ക്, വടക്ക് അല്ലെങ്കില് പടിഞ്ഞാറ് അഭിമുഖമായി ഇരിക്കാം.
*കുട്ടികള് ഡൈനിംഗ് ടേബിളിന്റെ തെക്ക്-പടിഞ്ഞാറ് കോണില് ഇരിക്കരുത്. കാരണം ഇത് അവരുടെ മാതാപിതാക്കളെക്കാളും വീടിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കാന് സഹായിക്കും.

ഡൈനിംഗ് റൂം വാസ്തുപരമായി ക്രമീകരിക്കാം
*ഭക്ഷണം കഴിക്കുമ്പോള് കുടുംബത്തില് നിന്നുള്ള ആരും തെക്ക് ദിക്ക് അഭിമുഖമായി ഇരിക്കരുത്. അത് കുടുംബാംഗങ്ങള്ക്കിടയില് ചെറിയ തര്ക്കങ്ങള്ക്ക് കാരണമാക്കുന്നതാണ്.
*ഡൈനിംഗ് റൂമിന്റെ വാതിലുകള്ക്ക് കിഴക്ക്, വടക്ക് അല്ലെങ്കില് പടിഞ്ഞാറ് ചുവരുകളോടു ചേരുന്നത് മികച്ചതാണ്. തെക്കേ ഭാഗത്തെ ചുമരില് വാതില് ഒഴിവാക്കുക.

ഡൈനിംഗ് റൂം വാസ്തുപരമായി ക്രമീകരിക്കാം
*ചതുര അല്ലെങ്കില് ചതുരാകൃതിയിലുള്ള ഡൈനിംഗ് ടേബിളുകളാണ് വാസ്തുപരമായി മികച്ചത്. വൃത്താകൃതി, ഓവല് അല്ലെങ്കില് മറ്റേതെങ്കിലും ആകൃതിയുള്ള ഡൈനിംഗ് ടേബിള് ഒഴിവാക്കുക.
*ഡൈനിംഗ് ടേബിളിനെ ഡൈനിംഗ് ഏരിയയുടെ തെക്ക്-പടിഞ്ഞാറ് കോണിലേക്ക് വയ്ക്കുക. പക്ഷേ ഡൈനിംഗ് ടേബിള് ചുവരില് തൊടുന്നില്ലെന്ന് ഉറപ്പാക്കുക. ആര്ക്കും എളുപ്പത്തില് എഴുന്നേല്ക്കാന് പാകത്തിന് ഡൈനിംഗ് കസേരയ്ക്കും ചുവരിനുമിടയില് മതിയായ ഇടം സൂക്ഷിക്കുക.

ഡൈനിംഗ് റൂം വാസ്തുപരമായി ക്രമീകരിക്കാം
*വീടിന്റെ ബീമിനു കീഴില് ഡൈനിംഗ് ടേബിള് ഒരിക്കലും സ്ഥാപിക്കരുത്.
*വാഷ്ബേസിന് വയ്ക്കാന് ഡൈനിംഗ് ഏരിയയുടെ വടക്കുകിഴക്ക് ഭാഗം ഉപയോഗിക്കുക.
*വടക്ക് അല്ലെങ്കില് കിഴക്ക് ഭാഗത്ത് വാഷ്ബേസിന് വയ്ക്കുക. തെക്ക്-കിഴക്ക് അല്ലെങ്കില് വടക്ക്-പടിഞ്ഞാറ് ഭാഗങ്ങള് അനുയോജ്യമല്ല.

ഡൈനിംഗ് റൂം വാസ്തുപരമായി ക്രമീകരിക്കാം
*ഭക്ഷണം കഴിക്കുന്ന ഇടവുമായി വീട്ടില് ഒരിക്കലും ടോയ്ലറ്റുകളൊന്നും അറ്റാച്ചു ചെയ്യരുത്. പക്ഷേ പാത്രങ്ങളോ വസ്ത്രങ്ങളോ കഴുകുന്നതിനു സ്ഥലം സ്വീകാര്യമാണ്.
*വീടിന്റെ പ്രധാന വാതിലും ഡൈനിംഗ് റൂമിന്റെ പ്രവേശന കവാടവും പരസ്പരം അഭിമുഖീകരിക്കരുത്.
*ഒരേ നിലയില് തന്നെ വീട്ടില് അടുക്കളയും ഡൈനിംഗ് ഏരിയയും നിര്മ്മിക്കുക.

ഡൈനിംഗ് റൂം വാസ്തുപരമായി ക്രമീകരിക്കാം
*ഡൈനിംഗ് ഏരിയയുടെ തെക്ക്-കിഴക്ക് മൂലയില് റഫ്രിജറേറ്റര് സൂക്ഷിക്കാന് പറ്റിയ ഇടമാണ്.
*ഡൈനിംഗ് റൂം ഡ്രോയിംഗ് റൂമിന്റെ ഭാഗമാണെങ്കില് ഒരു കര്ട്ടണോ മറ്റോ ഉപയോഗിച്ച് അതിര്ത്തി നിര്ണ്ണയിച്ച് ഉപയോഗിക്കുക. വേര്തിരിച്ചുകഴിഞ്ഞാല് ഈ പ്രദേശത്തേക്ക് എല്ലാ ഡൈനിംഗ് റൂം വാസ്തു നിര്ദേശങ്ങളും പാലിക്കുക.

ഡൈനിംഗ് റൂം വാസ്തുപരമായി ക്രമീകരിക്കാം
*ഡൈനിംഗ് റൂമിലെ ചുവരുകള്ക്ക് അനുയോജ്യമായ നിറങ്ങളാണ് പിങ്ക്, ഓറഞ്ച്, മഞ്ഞ, ക്രീം അല്ലെങ്കില് ഓഫ്-വൈറ്റ് എന്നിവ.
*ഡൈനിംഗ് ഏരിയയുടെ കിഴക്ക് അല്ലെങ്കില് വടക്ക് ഭാഗത്ത് നിങ്ങള്ക്ക് ഒരു കണ്ണാടി വയ്ക്കാവുന്നതാണ്.

ഡൈനിംഗ് റൂമിനായുള്ള മറ്റ് ഘടകങ്ങള്
*വിശപ്പ് ഉണര്ത്തുന്നതിനായി ഡൈനിംഗ് ഏരിയയില് ഭക്ഷണപദാര്ഥങ്ങളുടെയോ പഴങ്ങളുടെയോ ഫോട്ടോകള് സ്ഥാപിക്കാവുന്നതാണ്.
*ഭക്ഷണം കഴിക്കുമ്പോള് കുടുംബാംഗങ്ങള് എല്ലായ്പ്പോഴും സന്തോഷവും സമ്മര്ദ്ദരഹിതവുമായിരിക്കണം.
*ഭക്ഷണം കഴിക്കുമ്പോള് കുടുംബാംഗങ്ങള് പരസ്പരം സംസാരിക്കണം.

ഡൈനിംഗ് റൂമിനായുള്ള മറ്റ് ഘടകങ്ങള്
*ഒരു ഡൈനിംഗ് ടേബിളില് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള് ആരുടെയും അപര്യാപ്തതയെക്കുറിച്ച് അവര് കളിയാക്കരുത്.
*ഡൈനിംഗ് ടേബിള് ആര്ക്കും മര്യാദയുടെ ഒരു ക്ലാസ് റൂമായി മാറരുത്. അത് ഭക്ഷണം കഴിക്കാനുള്ള താല്പര്യം നഷ്ടപ്പെടുത്താം.
*ഡൈനിംഗ് റൂമിലെ ടി.വി ഒഴിവാക്കുക.
*ഡൈനിംഗ് റൂമില് സൗമ്യമായ സംഗീതം പ്ലേ ചെയ്യുക.