For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൃഹം നിറയും ഐശ്വര്യത്തിന് വാസ്തുപ്രകാരം ഇവ ശ്രദ്ധിക്കാം

|

വാസ്തുപ്രകാരം പല വിധത്തിലുള്ള കാര്യങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. ഓരോ കാര്യത്തിനും നാം വാസ്തു നോക്കുന്നു. വീട് വാങ്ങുമ്പോഴും സ്ഥലം വാങ്ങുമ്പോഴും എല്ലാം വാസ്തു നോക്കി നാം കാര്യങ്ങള്‍ തീരുമാനിക്കുന്നു. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിലനിര്‍ത്തുന്നതില്‍ വാസ്തു ശാസ്ത്രത്തിന് പ്രത്യേക പങ്കുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. കുടുംബത്തില്‍ ഐശ്വര്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ഐശ്വര്യക്കേടിനെ ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ട് വാസ്തു.

Vastu Tips

വാസ്തുപ്രകാരം ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തിയാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ധനനേട്ടവും വര്‍ദ്ധിപ്പിക്കുന്നു. സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് വാസ്തുപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ഐശ്വര്യവും ലഭിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വാസ്തു ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ നിന്ന് ലക്ഷ്മി ദേവി ഇറങ്ങിപ്പോവാതിരിക്കുന്നു. ഇതിലൂടെ വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. എങ്ങനെ വീട്ടില്‍ ഐശ്വര്യം നിലനിര്‍ത്താന്‍ വാസ്തു ശ്രദ്ധിക്കണം എന്ന് നോക്കാം.

വീട്ടില്‍ വിളക്ക് കൊളുത്തുക

വീട്ടില്‍ വിളക്ക് കൊളുത്തുക

ഇത് നമ്മളെല്ലാവരും ചെയ്യുന്നതാണ്. സന്ധ്യാസമയം വീട്ടില്‍ ഒരു നിലവിളക്ക് കൊളുത്തി വെക്കുന്നത് നിങ്ങളുടെ ഗൃഹത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. ദിനവും നെയ് വിളക്ക് കൊളുത്തുന്നതാണ് ഏറ്റവും ഉത്തമം. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം വീട്ടില്‍ സ്ഥിരമായി നില്‍ക്കുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും വീട്ടില്‍ ഐശ്വര്യം നിറക്കുകയും ചെയ്യുന്നു.

കര്‍പ്പൂരം കത്തിക്കുക

കര്‍പ്പൂരം കത്തിക്കുക

വീട്ടില്‍ രാത്രി പൂജാമുറിയില്‍ കര്‍പ്പൂരം കത്തിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് വേണ്ടി കിടപ്പ് മുറിയിലും കര്‍പ്പൂരപ്പൊടി വിതറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കര്‍പ്പൂരം സ്ഥിരമായി കത്തിക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നൂ. ഈ വീടുകളില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം സ്ഥിരമായി നില്‍ക്കുന്നു എന്നാണ് വിശ്വാസം.

കടുകെണ്ണ വിളക്ക് കൊളുത്തുക

കടുകെണ്ണ വിളക്ക് കൊളുത്തുക

ദിനവും കടുകെണ്ണ വിളക്ക് തെക്ക് ദിശയില്‍ കത്തിച്ച് വെക്കുക. കാരണം തെക്ക് ദിശയിലാണ് നമ്മുടെ പൂര്‍വ്വികര്‍ ഉള്ളത്. അതുകൊണ്ട് തന്നെഈ ദിശയില്‍ വിളക്ക് കൊളുത്തുമ്പോള്‍ അതിലൂടെ നിങ്ങളുടെ പൂര്‍വ്വികര്‍ സന്തോഷിക്കുകയും അവര്‍ നിങ്ങള്‍ക്ക് ഐശ്വര്യം ചൊരിയുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വിളക്ക് രാത്രി കൊളുത്താന്‍ കഴിയുകയില്ലെങ്കില്‍ സന്ധ്യക്ക് കൊളുത്താവുന്നതാണ്. ഇത് നിങ്ങളുടെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വീട് വൃത്തിയാക്കുക

വീട് വൃത്തിയാക്കുക

വീട് വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാത്രി ഉറങ്ങുന്നതിന് മുന്‍പ് വീട് നല്ലതുപോലെ വൃത്തിയാക്കി സൂക്ഷിക്കണം. പ്രധാന വാതിലിന് സമീപമുള്ള ചെരുപ്പുകളും മാലിന്യങ്ങളും നീക്കേണ്ടതാണ്. കാരണം ലക്ഷ്മി ദേവിയുടെ പ്രവേശനത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നും ഇവിടെ ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ട് തന്നെ വീടിന്റെ പ്രവേശന കവാടം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

 വീടിന്റെ ഓരോ മൂലകളും

വീടിന്റെ ഓരോ മൂലകളും

വീടിന്റെ ഓരോ മൂലകളും വളരെയധികം വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം വീടിന്റെ ഓരോ കോണും വാസ്തുപ്രകാരം വളരെയധികം വൃത്തിയായി സൂക്ഷിക്കണം. ഇത് രോഗങ്ങള്‍ വരാതിരിക്കുന്നതനും സഹായിക്കുന്നു. ഇത് കൂടാതെ വീടിന്റെ കിഴക്കേ മൂലയും വടക്കുഭാഗവും രാത്രിയില്‍ വൃത്തിയാക്കണമെന്നാണ് വാസ്തു പറയുന്നത്. കാരണം തിരുവെഴുത്തുകള്‍ പ്രകാരം കുബേരന്‍ ഈ മൂലയിലാണ് ഉള്ളത് എന്നാണ് വിശ്വാസം.

ഉറങ്ങുമ്പോള്‍ വാസ്തുപ്രകാരം ഇവയൊന്നും അടുത്ത് വേണ്ട: ദോഷമാണ് ഫലംഉറങ്ങുമ്പോള്‍ വാസ്തുപ്രകാരം ഇവയൊന്നും അടുത്ത് വേണ്ട: ദോഷമാണ് ഫലം

വാസ്തുപ്രകാരം വൈകുന്നേരം ഇവയൊന്നും ചെയ്യരുത്: മൂശേട്ട കയറി വരുംവാസ്തുപ്രകാരം വൈകുന്നേരം ഇവയൊന്നും ചെയ്യരുത്: മൂശേട്ട കയറി വരും

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Vastu Tips: Do These Things Before Going To Bed According To Vastu

Here in this article Vastu Shastra advises to do these things before sleeping lakshmi will be pleased in malayalam. Take a look.
Story first published: Friday, December 23, 2022, 21:07 [IST]
X
Desktop Bottom Promotion