For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

New Year Vastu Tips 2023 : വര്‍ഷം മുഴുവന്‍ നിര്‍ഭാഗ്യം വിടാതെ പിന്തുടരും; വീട്ടിലെ ഈ സാധനങ്ങള്‍ ഉടനെ നീക്കൂ

|

പുതുവര്‍ഷത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒരുപാട് സന്തോഷം നല്‍കുമെന്ന പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഓരോരുത്തരും പലവിധത്തില്‍ തയ്യാറെടുക്കുന്നുണ്ടാകും. പുതുവര്‍ഷത്തില്‍ ആളുകള്‍ അവരുടെ ജീവിതശൈലിയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നു. അതുപോലെ നിങ്ങളുടെ വീടിനും ചില മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും.

Also read: ബുധ-ശുക്ര സംയോഗത്താല്‍ ലക്ഷ്മീനാരായണ യോഗം; ഈ രാശിക്കാര്‍ക്ക്‌ പുതുവര്‍ഷം നല്‍കും സുവര്‍ണ്ണ നാളുകള്‍Also read: ബുധ-ശുക്ര സംയോഗത്താല്‍ ലക്ഷ്മീനാരായണ യോഗം; ഈ രാശിക്കാര്‍ക്ക്‌ പുതുവര്‍ഷം നല്‍കും സുവര്‍ണ്ണ നാളുകള്‍

വാസ്തുശാസ്ത്ര പ്രകാരം, പുതുവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വീട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുന്നു. വാസ്തു ശാസ്ത്രത്തിന്റെ പ്രതിവിധികള്‍ വളരെ ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനിര്‍ത്തുന്നതിന്‍ പുതുവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ വീട്ടില്‍ വാസ്തുദോഷത്തിന് കാരണമാകുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം. വാസ്തുദോഷങ്ങള്‍ നിങ്ങലുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിക്ക് കാരണമാകും. അതുമൂലം നിങ്ങള്‍ക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍, ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും കൈവരാനായി പുതുവര്‍ഷത്തില്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് നീക്കം ചെയ്യേണ്ട ചില വസ്തുക്കള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തകര്‍ന്ന വസ്തുക്കള്‍

തകര്‍ന്ന വസ്തുക്കള്‍

പൊട്ടിയ പാത്രങ്ങള്‍, കണ്ണാടികള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, ചിത്രങ്ങള്‍, നിലച്ച ക്ലോക്കുകള്‍, വിളക്കുകള്‍, നശിച്ച ചൂലുകള്‍ തുടങ്ങിയവ വീട്ടില്‍ സൂക്ഷിക്കരുത്. ഇതുമൂലം വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറയുന്നു. ഇതുമൂലം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും ഉണ്ടാകുന്നു. അതിനാല്‍ പുതുവര്‍ഷത്തില്‍ നിങ്ങള്‍ ഇത്തരം വസ്തുക്കള്‍ ആദ്യം വീട്ടില്‍ നിന്ന് നീക്കം ചെയ്യുക.

ചില പെയിന്റിംഗുകള്‍

ചില പെയിന്റിംഗുകള്‍

മാംസഭോജികളായ മൃഗങ്ങളുടെ ചിത്രങ്ങള്‍ ദുഷ്ടത, അത്യാഗ്രഹം എന്നിവയുടെ പ്രതീകമാണ്. അവ മനസ്സില്‍ നിഷേധാത്മക വികാരങ്ങള്‍ സൃഷ്ടിക്കും. രക്തരൂക്ഷിതമായ യുദ്ധരംഗങ്ങള്‍, വിജനമായ ഭൂപ്രകൃതികള്‍, ഉണങ്ങിയ മരങ്ങള്‍, മഹാഭാരതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വിഷാദം ഉണ്ടാക്കുന്ന രംഗങ്ങള്‍ എന്നിവ വീട്ടില്‍ ഒരിക്കലും വയ്ക്കരുത്. ഇത്തരം ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യണം. വാസ്തുപ്രകാരം അത്തരം ചിത്രങ്ങള്‍ കുടുംബത്തിന് അശുഭകരമായി കണക്കാക്കുന്നു. അതുപോലെ കീറിയതും പഴയതുമായ ദേവീദേവന്മാരുടെ ചിത്രങ്ങളോ തകര്‍ന്ന വിഗ്രഹങ്ങളോ വീട്ടില്‍ സൂക്ഷിക്കരുത്. അഥ് സാമ്പത്തിക നഷ്ടത്തിനും തൊഴില്‍ തടസ്സങ്ങള്‍ക്കും കാരണമാകും. അതിനാല്‍ അത്തരം ചിത്രങ്ങളും വിഗ്രഹങ്ങളും ഒരു പുണ്യ നദിയില്‍ ഒഴുക്കിക്കളയണം.

Also read:2023ലെ ആദ്യ ഏകാദശി; ഭഗവാന്റെ അനുഗ്രഹത്താല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം; ശുഭമുഹൂര്‍ത്തവും പൂജാവിധിയുംAlso read:2023ലെ ആദ്യ ഏകാദശി; ഭഗവാന്റെ അനുഗ്രഹത്താല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം; ശുഭമുഹൂര്‍ത്തവും പൂജാവിധിയും

നടരാജ വിഗ്രഹം

നടരാജ വിഗ്രഹം

ശിവന്റെ നടരാജ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭകരമല്ല. ഈ രൂപം താണ്ഡവത്തെ പ്രതിനിധീകരിക്കുന്നു. ശിവന്റെ താണ്ഡവം നാശത്തിന്റെ പ്രതീകമാണ്. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരുന്നു. അതിനാല്‍ ഒരു നടരാജ വിഗ്രഹമോ പ്രതിമയോ വീട്ടില്‍ സൂക്ഷിക്കരുത്. ഇത് വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കും. ഇത്തരം വിഗ്രഹം വീട്ടിലുണ്ടെങ്കില്‍ പുതുവര്‍ഷത്തില്‍ അവ ഉടനെ തന്നെ നീക്കം ചെയ്യുക.

ഉപയോഗശൂന്യമായ സാധനങ്ങള്‍

ഉപയോഗശൂന്യമായ സാധനങ്ങള്‍

ഉപയോഗശൂന്യമായ സാധനങ്ങള്‍ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും ഭാഗ്യത്തെയും ദോഷകരമായി ബാധിക്കും. ഉപയോഗശൂന്യമായ കിടക്കകള്‍, പഴയ വസ്ത്രങ്ങള്‍, പഴയ ഷൂസ്, ചെരിപ്പുകള്‍, തുരുമ്പിച്ച വസ്തുക്കള്‍ എന്നിവ നെഗറ്റീവ് എനര്‍ജിയുടെ ഉറവിടമാണ്. അത് നിങ്ങളെ രോഗിയാക്കും. ഉടന്‍ തന്നെ അത്തരം വസ്തുക്കള്‍ വീട്ടില്‍ നിന്ന് നീക്കം ചെയ്യുക. കീറിയ പഴയ വസ്ത്രങ്ങളും ഷീറ്റുകളും വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം സൃഷ്ടിക്കുന്നു. അത്തരം വസ്ത്രങ്ങള്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും ദാനം ചെയ്യണം.

Also read:2023ല്‍ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ ദിനങ്ങളും ശുഭമുഹൂര്‍ത്തവുംAlso read:2023ല്‍ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ ദിനങ്ങളും ശുഭമുഹൂര്‍ത്തവും

ചിലന്തിവല

ചിലന്തിവല

വീട്ടില്‍ ചിലന്തിളുണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍ വാസ്തു പ്രകാരം വീട്ടില്‍ ചിലന്തിവലയുടെ സാന്നിധ്യം വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ബിസിനസില്‍ നഷ്ടമുണ്ടാക്കുന്നു. കുടുംബത്തിന്റെ സന്തോഷവും ഐശ്വര്യവും കുറയാന്‍ തുടങ്ങുന്നു. കുടുംബ വഴക്കുകള്‍ വര്‍ദ്ധിക്കും. പുതുവര്‍ഷത്തില്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് ആദ്യം ചിലന്തിവലകള്‍ നീക്കം ചെയ്യുക.

പൂജാമുറിയിലെ പഴയ വസ്തുക്കള്‍

പൂജാമുറിയിലെ പഴയ വസ്തുക്കള്‍

വീടുകളിലെ പൂജാമുറിയില്‍ ദൈവത്തെ ആരാധിക്കുമ്പോള്‍ പലരും വിഗ്രഹങ്ങളിലും ചിത്രങ്ങളിലും പൂക്കളും മാലകളും സമര്‍പ്പിക്കുന്നു. ഇടയ്ക്കിടെ പൂജാമുറി വൃത്തിയാക്കി പഴയ പൂമാലകളും മറ്റും നീക്കം ചെയ്ത് പൂജാമുറി വൃത്തിയാക്കണം. എന്നാല്‍ പുതുവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ വീട് വൃത്തിയാക്കുമ്പോള്‍ ആദ്യം പൂജാമുറി വൃത്തിയാക്കണം. വാസ്തു ശാസ്ത്ര പ്രകാരം പൂജാമുറിയില്‍ പഴയ പൂജാസാധനങ്ങള്‍ സൂക്ഷിക്കുന്നത് വീട്ടില്‍ ദോഷങ്ങള്‍ക്ക് കാരണമാകും. ഇതുമൂലം വീട്ടില്‍ ദാരിദ്ര്യവും കഷ്ടപ്പാടുമുണ്ടാകും.

Also read:2023 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളും ആഘോഷങ്ങളുംAlso read:2023 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളും ആഘോഷങ്ങളും

തകര്‍ന്ന ഫര്‍ണിച്ചറുകള്‍

തകര്‍ന്ന ഫര്‍ണിച്ചറുകള്‍

വാസ്തു പ്രകാരം വീട്ടില്‍ ഒരു തകര്‍ന്ന കസേരയോ കട്ടിലോ ഉള്ളത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ അസ്വസ്ഥമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമായി തുടരാനായി ഈ പുതുവര്‍ഷത്തില്‍ വീട്ടില്‍ നിന്ന് തകര്‍ന്ന ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്യുക. ഇത് മാത്രമല്ല, പൊട്ടിയ കളിപ്പാട്ടങ്ങള്‍, മണ്‍പാത്രങ്ങള്‍, പാത്രങ്ങള്‍ മുതലായവയും പുതുവര്‍ഷത്തില്‍ വീട്ടില്‍ നിന്ന് നീക്കം ചെയ്യണം. ഇത്തരം വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം

English summary

Vastu Tips 2023: Remove These Things From House Before New Year To Get Good Luck And Fortune

Before the new year, some certain things in your house which are causing vastu dosha have to be removed. Let us know about such things.
X
Desktop Bottom Promotion