For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസ് ഡെസ്‌ക്കില്‍ ഈ ചെടികള്‍ വെക്കൂ: ജോലിയില്‍ നേട്ടങ്ങള്‍

|

വാസ്തു പ്രകാരം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് വേണ്ടി ചില ചെടികള്‍ക്ക് സാധിക്കും എന്നാണ് പറയുന്നത്. കാരണം വാസ്തുപ്രകാരം ചില ചെടികള്‍ നമ്മുടെ കൂടെ ചേര്‍ക്കുന്നത് നമുക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചില ചെടികള്‍ നമുക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വാസ്തുപ്രകാരം ഓഫീസിലും ഇതേ തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് ഉയര്‍ച്ചയും നേട്ടവും നല്‍കുന്നു. ഓഫീസില്‍ പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിനും പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില ചെടികള്‍ ഓഫീസില്‍ സൂക്ഷിക്കാവുന്നതാണ്.

Types of Plants You Can Keep at Your Office Desk

ലോകം മഹാമാരിയെന്ന അവസ്ഥയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ജീവിതത്തിലും ജോലിയിലും പോസിറ്റീവിറ്റി നിറക്കുന്നതിന് വേണ്ടിയും നമുക്ക് ചില വാസ്തുപരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും വേണ്ടി നിങ്ങളുടെ ഓഫീസ് ഡെസ്‌കില്‍ ചില ചെടികള്‍ സ്ഥാപിക്കാവുന്നതാണ്. ഇത് നിങ്ങള്‍ സമ്മര്‍ദ്ദം കുറക്കുകയും ജീവിതത്തില്‍ ക്രിയേറ്റീവിറ്റിയും പ്രോഡക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിലനിര്‍ത്തുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചെടികള്‍ ഏതൊക്കെയെന്ന് നോക്കാം.

 സ്‌നേക്ക് പ്ലാന്റ്

സ്‌നേക്ക് പ്ലാന്റ്

ഇന്‍ഡോര്‍ പ്ലാന്റുകളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് സ്‌നേക്ക് പ്ലാന്റ്. അതിന് ഇല്ലാതാക്കാന്‍ സാധിക്കാത്ത യാതൊരു വിധത്തിലുള്ള നെഗറ്റീവ് എനര്‍ജിയും അന്തരീക്ഷവും ഇല്ലെന്ന് തന്നെ പറയാം. ഇത് പോസിറ്റീവ് എനര്‍ജിയുടെ കലവറയാണ്.. ഇത് മാത്രമല്ല അന്തരീക്ഷത്തിലെ വിഷ വസ്തുക്കളെ ഇല്ലാതാക്കുന്നതിനും നമുക്ക് ആവശ്യത്തിനുള്ള ഓക്‌സിജന്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് സ്‌നേക്ക് പ്ലാന്റ്. ഇത് നിങ്ങളുടെ സമ്മര്ദ്ദത്തെ കുറക്കുകയും മുറിയില്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഓഫീസ് ഡെസ്‌കില്‍ ഇത് സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

ലില്ലി ചെടി

ലില്ലി ചെടി

നിങ്ങള്‍ മാനസിക സമ്മര്‍ദ്ദം കൊണ്ട് ഉഴലുന്ന ഒരു വ്യക്തിയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വാസ്തുപ്രകാരം അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ലില്ലിച്ചെടി സഹായിക്കുന്നു. ഇത് നിങ്ങളുടെ ഓഫീസ് ഡെസ്‌കില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ ജീവിതത്തില്‍ പ്രതീക്ഷകളുടെ പുതുവസന്തം നിങ്ങളെ തേടി വരുന്നു. അതുകൊണ്ട് തന്നെയാണ് നമുക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് ലില്ലിച്ചെടി സഹായിക്കുന്നു എന്ന് പറയുന്നത്. ഇത് സന്തോഷവും സമാധാനവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഏറ്റവും മികച്ചത് തന്നെയാണ് ഇത്.

ലക്കി ബാംബൂ

ലക്കി ബാംബൂ

ലക്കി ബാംബൂ വെക്കുന്നതും ഇത്തരത്തില്‍ വീട്ടിലേയും ഓഫീസിലേയും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പോസിറ്റീവിറ്റി ഉണ്ടാവുന്നുണ്ട്. ഈ ചെടി നിങ്ങള്‍ക്ക് ഭാഗ്യവും നേട്ടങ്ങളും നല്‍കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള ഏത് തരത്തിലുള്ള നെഗറ്റീവ് വൈബുകളേയും ഇല്ലാതാക്കുന്നതിന് ഈ ചെടി സഹായിക്കുന്നു. ഓഫീസില്‍ ഉയര്‍ച്ചയും നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും നല്‍കുന്നതിന് ഈ ചെടി ഓഫീസ് ഡെസ്‌കില്‍ വെക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ക്രിയേറ്റീവിറ്റിയും പ്രോഡക്റ്റിവുറ്റിയും വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ലക്കിംബാംബൂ. പേരില്‍ തന്നെ ഇത് നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരും എന്നാണ് പറയുന്നത്.

മണി പ്ലാന്റ്

മണി പ്ലാന്റ്

നമുക്ക് വളരെയധികം പരിചിതമായ ഒരു ചെടിയാണ് മണിപ്ലാന്റ്. എല്ലാ വീട്ടിലും ഇന്‍ഡോര്‍ പ്ലാന്റ് ആയി ഈ ചെടി വളര്‍ത്തുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് സമൃദ്ധിയും പല വിധ നേട്ടങ്ങളും കൊണ്ട് വരുന്നുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഓഫീസില്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മണിപ്ലാന്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥാപിക്കുന്ന ദിക്കിന്റെ കാര്യത്തില്‍ മാത്രം അല്‍പം ശ്രദ്ധിച്ചാല്‍ മതി.

ഇന്‍ഡോര്‍ ബനാന

ഇന്‍ഡോര്‍ ബനാന

സാധാരണ വാഴ പോലെയല്ല ഈ ചേടി. ഇന്‍ഡോര്‍ ബനാന ചെടി വേറെ തന്നെയുണ്ട്. ഇത് നിങ്ങള്‍ക്ക് വീട്ടിലും ഓഫീസിലും ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്താവുന്നതാണ്. ഇത് ഓഫീസ് ഡെസ്‌കില്‍ സൂക്ഷിക്കുന്നതിലൂടെ വിഷ്ണുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു എന്നാണ് വിശ്വാസം. ഓഫീസില്‍ ഉണ്ടാവുന്ന ഏത് തടസ്സങ്ങളേയും ഇല്ലാതാക്കി ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും ജീവിത വിജയം സ്വന്തമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഓഫീസിലുണ്ടാവുന്ന നേട്ടങ്ങള്‍ക്കും ഓഫീസ് ജോലിയില്‍ ക്രിയേറ്റീവിറ്റി കൊണ്ട് വരുന്നതിനും ഇന്‍ഡോര്‍ ബനാന സഹായിക്കുന്നു.

സാമുദ്രിക ശാസ്ത്രപ്രകാരം കാലില്‍ മറുകെങ്കില്‍ ഫലം ഇപ്രകാരംസാമുദ്രിക ശാസ്ത്രപ്രകാരം കാലില്‍ മറുകെങ്കില്‍ ഫലം ഇപ്രകാരം

പ്രണയം നീണ്ടു നില്‍ക്കുമോ, വിവാഹത്തിലെത്തുമോ: പറയും ഈ രേഖപ്രണയം നീണ്ടു നില്‍ക്കുമോ, വിവാഹത്തിലെത്തുമോ: പറയും ഈ രേഖ

English summary

Types of Plants You Can Keep at Your Office Desk To Brighten Your Job In Malayalam

Here in this article we are sharing some plants you can keep at your office desk in malayalam. Take a look.
Story first published: Thursday, June 23, 2022, 13:44 [IST]
X
Desktop Bottom Promotion