Just In
- 45 min ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 1 hr ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
- 2 hrs ago
ദിവസം മുഴുവന് ഉന്മേഷം നിലനിര്ത്താന് അഞ്ച് പാനീയങ്ങള്
- 3 hrs ago
അളവറ്റ സമ്പത്തും ഐശ്വര്യവും; ജനുവരി 26ന് രാശിപ്രകാരം ഇത് ചെയ്താല് സൗഭാഗ്യം തേടിവരും
Don't Miss
- Sports
'കോലി ഭായി ഇല്ലെങ്കില് ഞാനില്ല', പിന്തുണക്ക് സിറാജിന്റെ നന്ദി-പഴയ വീഡിയോ വൈറല്
- Movies
'അന്ന് 25,000 രൂപയുടെ പെർഫ്യൂം വരെ ഉപയോഗിച്ചിരുന്നു; ഇന്ന് എന്റടുത്ത് കാശില്ലെന്ന് പലരും പറയും, അങ്ങനെയല്ല!'
- News
സൈനിക ശക്തി വിളിച്ചോതി മനോഹര പരേഡ്; 74ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ നിറവില് രാജ്യം
- Finance
ക്രെഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം
- Automobiles
പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- Technology
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
വിവാഹ തടസ്സങ്ങള് നീങ്ങാന് തുളസി വിവാഹം; ആചാരം ഇങ്ങനെ
ഹിന്ദു വിശ്വാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തുളസി വിവാഹം. സസ്യങ്ങള്, മരങ്ങള്, പ്രകൃതി എന്നിവ ഹിന്ദുമതത്തില് പ്രത്യേക സ്ഥാനം വഹിക്കുന്നു. അതുപോലെ തുളസിയെ ഒരു വിശുദ്ധ സസ്യമായി കണക്കാക്കപ്പെടുന്നു. വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ കൃഷ്ണനുമായുള്ള വിശുദ്ധ തുളസിയുടെ ആചാരപരമായ വിവാഹമാണ് തുളസി വിവാഹത്തിന്റെ കഥ. തുളസി വിവാഹ ചടങ്ങ് ഹിന്ദു മതത്തില് വിവാഹ സീസണിന്റെ ആരംഭത്തെയും സൂചിപ്പിക്കുന്നു.
Most
read:
സൂര്യന്
വൃശ്ചികം
രാശിയില്;
ഈ
5
രാശിക്കാര്ക്ക്
ഭാഗ്യകാലം
ഹിന്ദു കലണ്ടര് അനുസരിച്ച്, തുളസി വിവാഹ ആഘോഷം കാര്ത്തിക മാസത്തിലെ പതിനൊന്നാം അല്ലെങ്കില് പന്ത്രണ്ടാം ചാന്ദ്ര ദിനങ്ങള്ക്കിടയിലാണ്. വാസ്തവത്തില്, ഇത് പ്രബോധിനി ഏകാദശിയിലും കാര്ത്തിക പൂര്ണിമയിലും അവസാനിക്കുന്ന വാര്ഷിക ഉത്സവമാണ്. പൊതുവേ, ഗ്രിഗോറിയന് കലണ്ടര് അനുസരിച്ച് ഒക്ടോബര് അല്ലെങ്കില് നവംബര് മാസങ്ങളിലാണ് ഉത്സവം നടക്കുന്നത്. ഈ വര്ഷം നവംബര് 15നാണ് തുളസി വിവാഹ ദിനം. പല ഹിന്ദു സമൂഹങ്ങളിലും, അഞ്ച് ദിവസത്തേക്ക് ആഘോഷം നടക്കുന്നു. എന്നിരുന്നാലും, ഉത്സവത്തിന്റെ തീയതികളും ആചാരങ്ങളും ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ്.

മഹാവിഷ്ണുവും ലക്ഷ്മീ ദേവിയും
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസിയും തമ്മില് വിവാഹിതരായ സുദിനം എന്ന സങ്കല്പത്തിലാണ് കാര്ത്തിക മാസത്തിലെ ദ്വാദശി നാള് തുളസി വിവാഹപൂജയായി ആഘോഷിക്കുന്നത്. ഗുജറാത്തിലും ആന്ധ്രയിലും വടക്കേന്ത്യയിലുമെല്ലാം തുളസി മംഗല്യ പൂജ, മണ്സൂണ് കാലം കഴിഞ്ഞുള്ള വിവാഹ സീസണിന്റെ തുടക്കമാണ്. ഈ ദിവസം ഭര്ത്താവിന്റെ ഐശ്വര്യത്തിനായി ഭാര്യമാര് വ്രതമെടുത്ത് പൂജ ചെയ്യുന്നത് പതിവാണ്.

തുളസി വിവാഹത്തിന്റെ പ്രാധാന്യം
ഇന്ത്യയില്, ആളുകള് അവരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി തുളസിക്ക് മുന്നില് ആരാധിക്കുന്നു. എണ്ണമറ്റ നല്ല കാരണങ്ങളാല് എല്ലാ കുടുംബങ്ങളും അവരുടെ വീട്ടില് സൂക്ഷിക്കുന്ന ഒരു ചെടിയാണ് തുളസി. ചെടിയായി മാത്രമല്ല, എല്ലാ വിശുദ്ധ ആചാരങ്ങളുടെയും അവിഭാജ്യ ഘടകമായും തുളസിയെ കണക്കാക്കുന്നു. ഹിന്ദു മതത്തില്, തുളസിയുടെ ചെടി വിശുദ്ധി, ക്ഷേമം, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നു. പുരാതന കാലം മുതല്, ഇത് ഔഷധ സവിശേഷതകള്ക്ക് പേരുകേട്ടതാണ്. ഇന്ത്യയില്, തുളസിയെ മഹാവിഷ്ണുവിന്റെ പ്രിയപത്നിയായ ലക്ഷ്മീദേവിയുടെ അവതാരമായി ആളുകള് വിശ്വസിക്കുന്നു. അതിനാല്, രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉടനീളം കാണാവുന്ന ഒരു ആഘോഷമാണ് തുളസി വിവാഹം.
Most
read:ഈ
രാശിക്കാരുടെ
ജീവിതത്തില്
ദീപാവലി
നല്കും
സന്തോഷം;
വരും
വര്ഷത്തെ
പ്രവചനം

തുളസി വിവാഹ ചടങ്ങ്
പുരാതന കാലത്തെ ഹിന്ദു വിവാഹത്തിന്റെ പുണ്യപാരമ്പര്യത്തോട് സാമ്യമുള്ള ഒരു ഉത്സവമാണിത്. ഈ ദിവസം, തുളസി മാതാവിന്റെയും (തുളസി ദേവി) ശ്രീകൃഷ്ണന്റെയും വിവാഹം ആളുകള് ആഘോഷിക്കുന്നു. വ്രതാനുഷ്ഠാനങ്ങള് അനുഷ്ഠിച്ചും പുണ്യമന്ത്രങ്ങള് ജപിച്ചും ശ്രീകൃഷ്ണനെയും തുളസി ദേവിയെയും ആരാധിച്ച് ഭക്തര് വീടുകളില് ഉത്സവം ആഘോഷിക്കുന്നു. വൈകുന്നേരം വരെ ഭക്തര് കഠിനമായ വ്രതം അനുഷ്ഠിക്കുന്നു. ചടങ്ങ് സാധാരണയായി ഒരു വീടിന്റെ മുറ്റത്ത് നടക്കുന്നു, കാരണം ഹിന്ദു പാരമ്പര്യമനുസരിച്ച് ആളുകള് അവരുടെ മുറ്റത്ത് തുളസി നട്ടുപിടിപ്പിക്കുന്നു. ഒരു നല്ല ഭര്ത്താവിനെ ആഗ്രഹിക്കുന്നവരും സന്താനം ലഭിക്കാന് ആഗ്രഹിക്കുന്ന ആളുകളും, തുളസി പൂജ നടത്തുന്നു.

വിവാഹ ആചാരങ്ങള്
കുടുംബാംഗങ്ങള് പകല് സമയം ചടങ്ങിനായി തയ്യാറെടുക്കുന്നു. പിന്നീട്, വൈകുന്നേരം തുളസി ചെടിക്ക് ചുറ്റും ഒരു മണ്ഡപം സ്ഥാപിക്കുന്നു. തിളങ്ങുന്ന സാരിയിലും മനോഹരമായ ആഭരണങ്ങളിലും ആളുകള് അവരുടെ തുളസിയെ വധുവായി അലങ്കരിക്കുന്നു. തുളസി ദേവിയോടൊപ്പം ശ്രീകൃഷ്ണന്റെ വിഗ്രഹവും അലങ്കരിക്കുന്നു. പൂജാവിഗ്രഹത്തില് മുണ്ടും മാലയും ധരിപ്പിക്കുന്നു. അതിനുശേഷം, ഭക്തര് പരുത്തി നൂല് കൈമാറ്റം ചെയ്തുകൊണ്ട് ചടങ്ങ് നടത്തുന്നു, തുടര്ന്ന് കല്യാണം പൂര്ത്തിയാക്കാന് വരന് വധുവിന്റെ കഴുത്തില് കെട്ടുന്ന മംഗളസൂത്രവുമായി ദമ്പതികളെ ബന്ധിപ്പിക്കുന്നു.

തുളസി വിവാഹത്തിന് പിന്നില്
ഹിന്ദു പുരാണങ്ങള് അനുസരിച്ച്, തുളസി വിവാഹ ആഘോഷത്തിനു പിന്നില് നിരവധി കഥകളുണ്ട്. തുളസി ചെടിക്ക് നിരവധി രോഗങ്ങള് ഭേദമാക്കുന്നതിനുള്ള കഴിവുണ്ട്. തുളസിക്ക് ദേവപരിവേഷവുമുണ്ട്. തുളസി വിവാഹത്തിന്റെ ഐതിഹ്യങ്ങള് പദ്മപുരാണത്തില് പരാമര്ശിക്കുന്നു. ഹിന്ദു ആചാരങ്ങളില്, വിഷ്ണുവിന്റെ ഭാര്യയായി ആളുകള് തുളസിയെ പ്രാര്ത്ഥിക്കുന്നു. പലപ്പോഴും അവരെ വിഷ്ണുപ്രിയ എന്നാണ് അറിയപ്പെടുന്നത്, അതിനര്ത്ഥം 'വിഷ്ണുവിന് പ്രിയപ്പെട്ടത്' എന്നാണ്.
Most
read:ലക്ഷ്മീദേവി
വീട്ടിലെത്തും
ദന്തേരാസ്
ദിനം;
ഈ
ദിനം
ഇവ
ചെയ്താല്
ഐശ്വര്യം

തുളസി വിവാഹ പൂജ നടത്തുന്നതിന്റെ ഗുണങ്ങള്
തുളസി വിവാഹ ചടങ്ങുകള്ക്ക് നിരവധി ഗുണങ്ങളുണ്ട്. അവയില് ചിലത് ഇപ്രകാരമാണ്-
* ഈ പൂജയുടെ ആചാരങ്ങള് അനുഷ്ഠിക്കുന്നത് പല തരത്തിലുള്ള വിവാഹ തടസ്സങ്ങള് നീക്കാന് സഹായിക്കുന്നു. കൂടാതെ, ഇത് ഭക്തര്ക്ക് ഭാഗ്യവും പ്രദാനം ചെയ്യുന്നു.
* ഇത് കുടുംബത്തിന് സമൃദ്ധിയും ആരോഗ്യവും നല്കുന്നു.
* ഈ പൂജ എല്ലാവര്ക്കും സന്തോഷവും ആശ്വാസവും നല്കുന്നു.
* തുളസി വിവാഹ ചടങ്ങ് കുടുംബാംഗങ്ങളുടെ ക്ഷേമം പ്രദാനം ചെയ്യുന്നു.
* ഈ പൂജ അവിവാഹിതയായ സ്ത്രീക്ക് നല്ല ഭര്ത്താവിനെ നല്കി അനുഗ്രഹിക്കുന്നു.
* കുട്ടികളില്ലാത്ത ദമ്പതികള്ക്ക് കുട്ടികളെ നല്കി അനുഗ്രഹിക്കുന്നു.