For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Lunar Eclipse 2022: ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം: അറിയാം ഇതെല്ലാം

|

ഈ വര്‍ഷത്തെ അവസാന ഗ്രഹണമാണ് 2022- നവംബര്‍ 8-ന് നടക്കുന്ന ചന്ദ്രഗ്രഹണം. ഈ സമയം നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രഹണം എവിടെ നിന്ന് കാണപ്പെടും, എപ്പോള്‍ കാണാം, സമയവും തീയ്യതിയും എന്താണ്, എപ്പോഴാണ് അടുത്ത ഗ്രഹണം സംഭവിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങള്‍ നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. 2022-ലെ രണ്ടാമത്തേയും അവസാനത്തേയും ഗ്രഹണമാണ് നവംബര്‍ 8-ന് നടക്കുന്നത്. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതാകട്ടെ 2025-മാര്‍ച്ച് 14-നാണ് എന്നും നാസ അറിയിച്ചു. ഈ ഗ്രഹണത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് വായിക്കാം.

Total Lunar Eclipse November 2022

നവംബര്‍ 8, 2022 ന്, ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് കടന്നുപോകുകയും ചുവപ്പ് നിറത്തിലേക്ക് മാറുകയും ചെയ്യും. ഇനി ഒരു പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കണമെങ്കില്‍ അത് ഇനി മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഗ്രഹണം നിങ്ങളുടെ പ്രദേശത്ത് ദൃശ്യമാണോ എന്നത് ശ്രദ്ധിക്കൂ എന്ന് ബഹിരാകാശ ഏജന്‍സിയായ നാസ ട്വീറ്റ് ചെയ്തിട്ടുണ്ട്. നാസ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഗ്രഹണത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാവുന്നത്

ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാവുന്നത്

ഈ വര്‍ഷത്തെ അവസാനത്തേയും രണ്ടാമത്തേയും ചന്ദ്രഗ്രഹണമാണ് എന്ന് നാം വായിച്ചുവല്ലോ. ഈ വര്‍ഷത്തെ അവസാന സമ്പൂര്‍ണ ഗ്രഹണം കിഴക്ക് ഭാഗങ്ങളില്‍ മാത്രമേ ദൃശ്യമാവുകയുള്ളൂ. എന്നാല്‍ ഇന്ത്യയുടെ ചിലയിടങ്ങളില്‍ ഈ ഗ്രഹണം ഭാഗികമായി കാണാന്‍ സാധിക്കുന്നു. കൊല്‍ക്കത്ത, സിലിഗുരി, പട്‌ന, റാഞ്ചി, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളില്‍ നവംബര്‍ എട്ടിന് ചന്ദ്രഗ്രഹണം കാണാം. കാഠ്മണ്ഡു, ടോക്കിയോ, മനില, ബീജിംഗ്, സിഡ്നി, ജക്കാര്‍ത്ത, മെല്‍ബണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ ഡി.സി., ന്യൂയോര്‍ക്ക് സിറ്റി, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, മെക്‌സിക്കോ സിറ്റി തുടങ്ങിയ പ്രശസ്ത നഗരങ്ങളില്‍ 2022-ലെ പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുന്നു.

അടുത്ത ഗ്രഹണത്തെക്കുറിച്ച്

അടുത്ത ഗ്രഹണത്തെക്കുറിച്ച്

ഇനി ഒരു പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് 2025 മാര്‍ച്ച് 14-ന് ആയിരിക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്. ഇനി വരുന്ന മൂന്ന് വര്‍ഷങ്ങളിലും ഗ്രഹണം നടക്കുന്നത് ഭാഗികമായോ അല്ലെങ്കില്‍ പെന്‍ബ്രല്‍ ചന്ദ്രഗ്രഹണമോ ആയിരിക്കും. അത് മാത്രമല്ല ഇതിന് മുന്‍പ് പൂര്‍ണ ഗ്രഹണം സംഭവിച്ചചത് 2022- മെയ് 15-നാണ്. നവംബറില്‍ നടക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.

എന്താണ് ചന്ദ്രഗ്രഹണം?

എന്താണ് ചന്ദ്രഗ്രഹണം?

പൂര്‍ണ ചന്ദ്രഗ്രഹണത്തെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് ചന്ദ്രഗ്രഹണം എന്നതാണ്. ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് നീങ്ങുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത്തരം സനന്ദര്‍ഭത്തില്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയിലായിരിക്കും വരുന്നത്. വെളുത്ത വാവ് ദിവസത്തിലാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രനെ രക്തവര്‍ണ നിറത്തിലാണ് കാണപ്പെടുന്നത്.

ഇന്ത്യയില്‍ ചന്ദ്രഗ്രഹണത്തിന്റെ തീയതിയും സമയവും

ഇന്ത്യയില്‍ ചന്ദ്രഗ്രഹണത്തിന്റെ തീയതിയും സമയവും

ഈ വര്‍ഷത്തെ അവസാന ഗ്രഹണം നടക്കുന്നത് നവംബര്‍ 8-നാണ്. ചന്ദ്രഗ്രഹണം നവംബര്‍ 8-ന് വൈകുന്നേരം 5:32 ന് ആരംഭിച്ച് വൈകുന്നേരം 6.18 ന് അവസാനിക്കും. ഗ്രഹണത്തിന്റെ മൊത്തത്തിലുള്ള ദൈര്‍ഘ്യം എന്ന് പറയുന്നത് 1 മണിക്കൂര്‍ 24 മിനിറ്റ് 28 സെക്കന്‍ഡ് ആയിരിക്കും. സൂര്യഗ്രഹണം എപ്പോഴും സംഭവിക്കുന്നത് അമാവാസി ദിവസങ്ങളിലാണ് എന്നാല്‍ ചന്ദ്രഗ്രഹണമാകട്ടെ സംഭവിക്കുന്നത് വെളുത്ത വാവ് ദിവസങ്ങളിലാണ്.

ചന്ദ്രഗ്രഹണം 2022: എങ്ങനെ കാണാന്‍ സാധിക്കും

ചന്ദ്രഗ്രഹണം 2022: എങ്ങനെ കാണാന്‍ സാധിക്കും

ജ്യോതിശാസ്ത്ര പ്രകാരം ഏറ്റവും ളുപ്പത്തില്‍ കാണാന്‍ സാധിക്കുന്ന ഗ്രഹണമാണ് ചന്ദ്രഗ്രഹണം. ആകാശ വിസ്മയങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് ഗ്രഹണങ്ങള്‍ തന്നെയാണ്. നിങ്ങള്‍ക്ക് അവ കാണാന്‍ വേണ്ടത് തെളിഞ്ഞ ആകാശം മാത്രമാണ്. സൂര്യഗ്രഹണം കാണുന്നതിന് കണ്ണടകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ പ്രത്യേക കണ്ണടകള്‍ ഉപയോഗിച്ച് വേണം ചന്ദ്രഗ്രഹണവും കാണാന്‍. വളരെ പരിമിതമായ പ്രദേശത്ത് കുറച്ച് മിനിറ്റുകള്‍ മാത്രമേ ചന്ദ്രഗ്രഹണം ദൃശ്യമാവുകയുള്ളൂ. എന്നാല്‍ സമ്പൂര്‍ണ ഗ്രഹണം ഒരു മണിക്കൂറില്‍ അധികം നീണ്ടു നില്‍ക്കുന്ന ആകാശ പ്രതിഭാസമാണ്. രാത്രിയില്‍ ആര്‍ക്കും ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ഈ വര്‍ഷം ജ്യോതിഷപ്രകാരമാണെങ്കില്‍ കാര്‍ത്തിക പൂര്‍ണിമ ദിനത്തിലാണ് ഗ്രഹണം കാണാന്‍ സാധിക്കുന്നത്.

Chandra Grahan 2022 Horoscope: ഇടവം രാശിയില്‍ അവസാന ഗ്രഹണം: 12 രാശിക്കും ഫലംChandra Grahan 2022 Horoscope: ഇടവം രാശിയില്‍ അവസാന ഗ്രഹണം: 12 രാശിക്കും ഫലം

November 2022 Monthly Horoscope: നവംബര്‍ മാസത്തില്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലംNovember 2022 Monthly Horoscope: നവംബര്‍ മാസത്തില്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം

English summary

Total Lunar Eclipse November 2022: Date, timings, Visibility, where, how to watch Chandra Grahan in Malayalam

Here in this article we are sharing the date, timing, visibility where, how to watch chandragrahan (lunar eclipse) 2022 in malayalam. Take a look.
Story first published: Monday, October 31, 2022, 11:26 [IST]
X
Desktop Bottom Promotion