For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുന്ന വഴി അറിയില്ല; ഈ സാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്

|

ദാമ്പത്യ ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ചിലപ്പോള്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം ദേഷ്യപ്പെടുന്നു. എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം ഇരുവരും പരസ്പരം മറന്ന് വീണ്ടും പ്രണയത്തിലാകുന്നു. എന്നാല്‍ ചില ദമ്പതികള്‍ ഒരു കാരണവുമില്ലാതെ പരസ്പരം വഴക്കിടുന്നതും പലപ്പോഴും സംഭവിക്കാറുണ്ട്. നിങ്ങള്‍ക്കും ഇത് സംഭവിക്കുകയാണെങ്കില്‍ വാസ്തുവില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ നിങ്ങള്‍ പിന്തുടരുക.

Most read: ഐശ്വര്യം നല്‍കും രുക്മിണി അഷ്ടമി വ്രതം; ശുഭമുഹൂര്‍ത്തവും പൂജാവിധിയുംMost read: ഐശ്വര്യം നല്‍കും രുക്മിണി അഷ്ടമി വ്രതം; ശുഭമുഹൂര്‍ത്തവും പൂജാവിധിയും

അവ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ സാധിക്കും. വാസ്തു പ്രകാരം നിങ്ങളുടെ കിടപ്പുമുറിയും കട്ടിലും നിങ്ങളുടെ ബന്ധത്തെ വളരെയധികം സ്വാധീനിക്കുന്നു. കട്ടിലിനടിയില്‍ ചില സാധനങ്ങള്‍ സൂക്ഷിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളെ വിളിച്ചുവരുത്തുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചൂല്‍

ചൂല്‍

കട്ടിലിനടിയില്‍ ചൂല്‍ വയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക. വാസ്തു പ്രകാരം ഇത് വീട്ടിലെ അംഗങ്ങള്‍ക്ക് അസുഖം വരാനും സാമ്പത്തിക പ്രശ്‌നം വരുത്താനും ഇടയാക്കും. ചൂല് ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുമായി ബന്ധപ്പെട്ടതാണെന്നും കട്ടിലിനടിയില്‍ ചൂല്‍ വയ്ക്കുന്നത് ലക്ഷ്മീദേവിയെ കോപാകുലയാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ചൂല്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കുക.

ഇരുമ്പ്

ഇരുമ്പ്

പലപ്പോഴും ആളുകള്‍ അറിഞ്ഞോ അറിയാതെയോ ഇരുമ്പ് ഉരുപ്പടികള്‍ കട്ടിലിനടിയില്‍ ഇടുന്നു. വാസ്തു പ്രകാരം ഇത് ചെയ്യുന്നത് അശുഭകരമാണെന്ന് പറയപ്പെടുന്നു. ഇരുമ്പ് സാധനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കുക.

Most read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളുംMost read:സാഹചര്യങ്ങളെ ഭയപ്പെടാത്തവര്‍; ഞായറാഴ്ച ജനിച്ചവരുടെ സ്വഭാവവും പ്രത്യേകതകളും

ഷൂസ്

ഷൂസ്

വാസ്തു പ്രകാരം ചെരിപ്പും ഷൂസുമൊന്നും കട്ടിലിനടിയില്‍ വയ്ക്കരുത്. പലപ്പോഴും ആളുകള്‍ അവരുടെ ഷൂസും സ്ലിപ്പറുകളും കട്ടിലിനടിയില്‍ സൂക്ഷിക്കുന്നു. ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് വരുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

ഇലക്ട്രോണിക് സാധനങ്ങള്‍

ഇലക്ട്രോണിക് സാധനങ്ങള്‍

കേടായ ഇലക്ട്രോണിക് സാധനങ്ങള്‍ കട്ടിലിനടിയില്‍ സൂക്ഷിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉറക്ക പ്രശ്‌നങ്ങള്‍ വരാമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇത് വഴക്കുകള്‍ക്കും കാരണമാകും. അതിനാല്‍ കട്ടിലിനടിയില്‍ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

Most read:ഈ പ്രതിമകളില്‍ ഏതെങ്കിലും ഒന്ന് വീട്ടില്‍ വയക്കൂ; ഭാഗ്യവും സമ്പത്തും വിട്ടുപോകില്ലMost read:ഈ പ്രതിമകളില്‍ ഏതെങ്കിലും ഒന്ന് വീട്ടില്‍ വയക്കൂ; ഭാഗ്യവും സമ്പത്തും വിട്ടുപോകില്ല

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

നിങ്ങളുടെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, പത്രങ്ങള്‍ അല്ലെങ്കില്‍ മാസികകള്‍ എന്നിവ കട്ടിലിനടിയില്‍ വയ്ക്കരുതെന്ന് വാസ്തുശാസ്ത്രം പറയുന്നു. അത് നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

ബെഡ്ഷീറ്റുകള്‍

ബെഡ്ഷീറ്റുകള്‍

നിങ്ങളുടെ കട്ടിലില്‍ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ബെഡ്ഷീറ്റ് ഒരിക്കലും ഇടരുത്. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ കട്ടിലിന് മുകളില്‍ എപ്പോഴും ഒരു ബെഡ്ഷീറ്റ് മാത്രം ഉപയോഗിക്കുക.

Most read:എന്താണ് രാഹുകാലം? രാഹുകാലം കണക്കാക്കുന്ന വിധം; ഓരോ ദിവസത്തെയും രാഹുകാല സമയംMost read:എന്താണ് രാഹുകാലം? രാഹുകാലം കണക്കാക്കുന്ന വിധം; ഓരോ ദിവസത്തെയും രാഹുകാല സമയം

കണ്ണാടി

കണ്ണാടി

ഒരിക്കലും കട്ടിലിന് മുന്നില്‍ ഒരു തരത്തിലുള്ള കണ്ണാടിയും വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം.

English summary

Things You Should Never Keep Under The Bed As Per Vastu in Malayalam

Here are some things you should never keep under the bed as per vastu. Take a look.
Story first published: Monday, December 12, 2022, 14:12 [IST]
X
Desktop Bottom Promotion