For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപ്രകാരം വൈകുന്നേരം ഇവയൊന്നും ചെയ്യരുത്: മൂശേട്ട കയറി വരും

|

വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് നമ്മളില്‍ പലരും കൊടുക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ പലപ്പോഴും അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. കാരണം വാസ്തു നോക്കി പല കാര്യങ്ങളും ചെയ്യുമ്പോള്‍ അതിന് പിന്നിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്. വാസ്തു അനുസരിച്ച് പല കാര്യങ്ങളും നമ്മള്‍ ചെയ്യുന്നുണ്ട്. സ്ഥലം വാങ്ങുന്നതും വീട് വെക്കുന്നതും കിണറ് കുഴിക്കുന്നതും എന്തിന് ബാത്ത്‌റൂം പണിയുന്നതിന് പോലും വാസ്തു നോക്കുന്നതാണ്. എന്നാല്‍ വാസ്തു അനുസരിച്ച് ചില കാര്യങ്ങള്‍ നമ്മള്‍ സൂര്യാസ്തമയത്തിന് ശേഷം ചെയ്യരുത്. കാരണം അത് നിങ്ങളില്‍ അല്‍പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. വാസ്തു പ്രകാരം സൂര്യാസ്തമയത്തിന് ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

These Things Should Not Be Done After Sunset

ചില ജോലികള്‍ സൂര്യോദയത്തിന് ശേഷവും ചില ജോലികള്‍ സൂര്യാസ്തമയത്തിന് മുമ്പും ചെയ്യുന്നതാണ് മികച്ചത്. കാരണം സൂര്യാസ്തമയത്തിന് ശേഷം ചില കാര്യങ്ങള്‍ ചെയ്യുന്നത് വീട്ടില്‍ ഐശ്വര്യക്കേട് ഉണ്ടാക്കുന്നുണ്ട്. ജോലികള്‍ അനുസരിച്ച് ചിലത് ചെയ്യാന്‍ പാടില്ല, ചിലത് ചെയ്യേണ്ടതാണ്, ഇവ എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്. സൂര്യാസ്തമയത്തിന് ശേഷം ചില കാര്യങ്ങള്‍ ചെയ്താല്‍ ജ്യോതിഷപ്രകാരം നിങ്ങളുടെ വീട്ടില്‍ ജ്യേഷ്ഠാഭഗവതി കയറി വരും എന്നാണ് വിശ്വാസം. അതുകൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ വേണം ചെയ്യാതിരിക്കുന്നതിന് എന്ന് നമുക്ക് നോക്കാം.

നഖവും മുടി മുറിക്കലും

നഖവും മുടി മുറിക്കലും

നഖം മുറിക്കലും മുടി മുറിക്കലും ഒരിക്കലും സൂര്യാസ്തമയത്തിന് ശേഷം ചെയ്യാന്‍ പാടില്ല. കാരണം ഇത് ചെയ്യുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. ഇത് മാത്രമല്ല ഇത്തരത്തിലുള്ള ശീലങ്ങള്‍ നിങ്ങള്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കടബാധ്യതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്‍മാര്‍ ഒരിക്കലും വൈകുന്നേരത്തിന് ശേഷം ഷേവ് ചെയ്യാനും പാടില്ല. ഇതും നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ യഥാര്‍ത്ഥ കാരണം സൂര്യാസ്തമയത്തിന് ഇരുട്ടായതിനാല്‍ നഖം മുറിക്കുമ്പോള്‍ കൈ മുറിയുന്നതിനുള്ള സാധ്യതയുണ്ട്.

ചെടി നനക്കുക

ചെടി നനക്കുക

പലരും വൈകുന്നേരങ്ങളില്‍ ചെടി നനക്കുന്നവരുണ്ട്. എന്നാല്‍ സൂര്യാസ്തമയത്തിന് ശേഷം നിങ്ങള്‍ക്ക് ചെടി നനക്കാന്‍ തോന്നുന്നുവെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മരങ്ങളും ചെടികളും എല്ലാം സൂര്യാസ്തമയത്തിന് ശേഷം ഉറങ്ങുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ചെടി നനക്കുമ്പോള്‍ ഒരു കാരണവശാലും സൂര്യാസ്തമയത്തിന് ശേഷം വെള്ളമൊഴിക്കരുത്. അത് നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

അലക്കുന്നത്

അലക്കുന്നത്

പലര്‍ക്കും അലക്കുന്നതിന് സമയം കിട്ടുന്നത് വൈകുന്നേരമാണ്. എന്നാല്‍ ഇത് ഇനി അങ്ങോട്ട് തുടരേണ്ടതില്ല. കാരണം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം അലക്കുന്നതും ഉണക്കുന്നതും എല്ലാം അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുകയും വീട്ടിലെ മുതിര്‍ന്ന അംഗത്തെ അസുഖങ്ങള്‍ വിടാതെ പിന്തുടരുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഭക്ഷണം തുറന്ന് വെക്കരുത്

ഭക്ഷണം തുറന്ന് വെക്കരുത്

സൂര്യാസ്തമയത്തിന് ശേഷം മാത്രമല്ല എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത്. എന്നാല്‍ സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണമോ വെള്ളമോ തുറന്ന് വെക്കുന്നത് വാസ്തുശാസ്ത്രപ്രകാരം നല്ലതല്ല എന്നാണ് പറയുന്നത്. കാരണം സൂര്യാസ്തമയത്തിന് ശേഷം സൂര്യനില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഭക്ഷണത്തിലും വെള്ളത്തിലും ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് വാസ്തു പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണം കഴിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം.

സംസ്‌കാരത്തില്‍ പങ്കെടുക്കരുത്

സംസ്‌കാരത്തില്‍ പങ്കെടുക്കരുത്

സൂര്യാസ്ത്മയത്തിന് ശേഷം ശവസംസ്‌കാരം നടത്തരുത് എന്നാണ് പുരാണങ്ങള്‍ പറയുന്നത്. കാരണം ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മരിച്ച വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കില്ല എന്നും മോക്ഷം കിട്ടാതെ അലഞ്ഞ് നടക്കേണ്ടി വരും എന്നുമാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഇത്തരത്തില്‍ ചെയ്യുന്നത് പുനര്‍ജന്മത്തില്‍ ഇവര്‍ക്ക് അംഗവൈകല്യം വരുന്നതിനുള്ള സാധ്യതയേയും സൂചിപ്പിക്കുന്നുണ്ട്.

തൈര് കഴിക്കുന്നത്

തൈര് കഴിക്കുന്നത്

സൂര്യാസ്തമയത്തിന് ശേഷം തൈര് കഴിക്കുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കണം. കാരണം ഇത് കഴിക്കുന്നത് വാസ്തുപ്രകാരം വിഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ രാത്രിയില്‍ തൈര് കഴിക്കുന്നത് സൂക്ഷിച്ച് വേണം. അത് മാത്രമല്ല അരി ഭക്ഷണം കഴിക്കുന്നതും വൈകുന്നേരം അല്‍പം സൂക്ഷിച്ച് വേണം. ഇതും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.

 തൈര് മറ്റൊരാള്‍ക്ക് കൊടുന്നത്

തൈര് മറ്റൊരാള്‍ക്ക് കൊടുന്നത്

തൈര് മറ്റൊരാള്‍ക്ക് കൊടുക്കുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം തൈര് ശുക്രനുമായി ബന്ധപ്പെട്ടതാണ്. ശുക്രനാവട്ടെ സമ്പത്തിന്റെ പ്രതീകവും. അതുകൊണ്ട് തൈര് മറ്റൊരാള്‍ക്ക് ദാനം ചെയ്യുമ്പോള്‍ അത് നിങ്ങളുടെ സമ്പത്തിനെ ദാനം ചെയ്യുന്നതിന് തുല്യമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് സൂര്യാസ്തമയത്തിന് ശേഷം തൈര് ദാനം ചെയ്യുന്നതിലൂടെ, സന്തോഷവും ഐശ്വര്യവും ഇല്ലാതാകും എന്നാണ് വാസ്തു പറയുന്നത്.

ചൂല് എടുത്ത് തൂത്തൂവാരുന്നത്

ചൂല് എടുത്ത് തൂത്തൂവാരുന്നത്

വീട് തൂത്തുവാരേണ്ടത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. എന്നാല്‍ അത് വൈകുന്നേരം ചെയ്യുന്നത് അല്‍പം സൂക്ഷിച്ച് വേണം. കാരണം സൂര്യാസ്തമയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍ അവിടേക്ക് നെഗറ്റീവ് എനര്‍ജിയുണ്ടാവും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഇനി ചെയ്യുമ്പോള്‍ ഒന്ന് സൂക്ഷിക്കണം. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് പറയുന്നത് പണ്ടുള്ള വീടുകളില്‍ കറണ്ടും മറ്റും ഉണ്ടാവണം എന്നില്ല.അതുകൊണ്ട് സന്ധ്യക്ക് വൃത്തിയാക്കുമ്പോള്‍ വീട് വൃത്തിയാവാത്തതാണ് കാരണം.

സൂര്യാസ്തമയത്തിന് ശേഷം ഉറങ്ങുക

സൂര്യാസ്തമയത്തിന് ശേഷം ഉറങ്ങുക

സൂര്യാസ്തമയത്തിന് ശേഷം ഉറങ്ങുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഈ സമയത്ത് ഉറങ്ങുന്നത് നിങ്ങളില്‍ മോശം ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. കാരണം ഇത് നെഗറ്റീവ് എനര്‍ജിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ഊര്‍ജ്ജമില്ലായ്മയും ഉണര്‍വ്വില്ലായ്മയും പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ടാണ് പണ്ടുള്ളവര്‍ പറയുന്നത് വൈകുന്നേരങ്ങളില്‍ ഉറങ്ങരുത് എന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വൈകുന്നേരം ഉറങ്ങുന്നതിലൂടെ രാത്രി ഉറക്കം വരുന്നതിന് അല്‍പം തടസ്സം ഉണ്ടാവുന്നുണ്ട്.

വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍വാസ്തു പറയും ഏത് ദിക്കിലേക്ക് ഉറങ്ങണം എന്ന്; ദോഷം ഈ ദിക്കുകള്‍

വാസ്തു നശിപ്പിക്കും സര്‍വ്വസൗഭാഗ്യങ്ങളുംവാസ്തു നശിപ്പിക്കും സര്‍വ്വസൗഭാഗ്യങ്ങളും

English summary

These Things Should Not Be Done After Sunset According To Vastu In Malayalam

Here in this article we are sharing these things should not be done after sunset according to vastu in malayalam.
Story first published: Tuesday, April 12, 2022, 15:29 [IST]
X
Desktop Bottom Promotion