Just In
Don't Miss
- News
ചൊവ്വാഴ്ച വാഹന പണിമുടക്ക്; കെഎസ്ആര്ടിസിയുമുണ്ടാകില്ല, പരീക്ഷകള് മാറ്റിവച്ചു
- Movies
നീ മന്ദബുദ്ധിയോ അതോ മന്തബുദ്ധിയായി അഭിനയിക്കുകയോ? എയ്ഞ്ചലിനോട് അശ്വതി
- Finance
തകര്ച്ച മറന്ന് ഓഹരി വിപണി; സെന്സെക്സ് 500 പോയിന്റ് ഉയര്ന്നു, 14,650 -ന് മുകളില് നിഫ്റ്റി
- Sports
ടെസ്റ്റില് കോലി യുഗം അവസാനിച്ചോ? 'രാജാവെന്നും രാജാവ് തന്നെ'; വിമര്ശകര് ഈ കണക്ക് നോക്കുക
- Automobiles
സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്ഗ്ഗം, പോകാം രഹസ്യങ്ങള് തേടി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ സ്വപ്നം കണ്ടാല് പണനഷ്ടം ഫലം; കരുതിയിരിക്കുക
സ്വപ്നങ്ങളെക്കുറിച്ച് എല്ലാവര്ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചില ആളുകള് സ്വപ്നങ്ങളില് കൂടുതല് ശ്രദ്ധ ചെലുത്തുന്നില്ല. സ്വപ്നങ്ങളില് ഒന്നും സംഭവിക്കുന്നില്ലെന്ന് അവര് വിശ്വസിക്കുന്നു. എന്നാല് അങ്ങനെ കരുതാന് വരട്ടെ, സ്വപ്നം എന്നത് വെറും കാഴ്ച മാത്രമല്ല. സ്വപ്നങ്ങള് എല്ലായ്പ്പോഴും നമ്മുടെ ഉപബോധമനസ്സിന്റെ കണ്ണാടിയായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, അവ നമ്മുടെ ജീവിതത്തെക്കുറിച്ച് കൂടുതല് കാര്യങ്ങള് വെളിപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ആധുനിക മന:ശാസ്ത്രം പോലും നമ്മുടെ ഉപബോധമനസ്സിലൂടെ കടന്നുപോകുന്ന സ്വപ്നങ്ങള്ക്ക് ഒരുപാട് അര്ത്ഥമുണ്ടെന്ന് സമ്മതിക്കുന്നു.
Most read: ഭാഗ്യം തേടിവരും, തീര്ച്ച; വീട്ടില് ഇതൊക്കെ സൂക്ഷിക്കൂ
പുരാതന കാലം മുതല് നിലനില്ക്കുന്ന വിശ്വാസങ്ങള് അനുസരിച്ച് സ്വപ്നങ്ങള് നിങ്ങളുടെ ജീവിതത്തില് വരാന് പോകുന്ന ചില നല്ലതോ ചീത്തയോ ആയ സൂചനകളാണ്. കാരണം, അവ എല്ലായ്പ്പോഴും നിങ്ങള് മനസ്സിലാക്കേണ്ട ഒരു സന്ദേശം വഹിക്കുന്നു. ഇത് ഒരു ഉപദേശമോ മുന്നറിയിപ്പോ ആകാം. ചില സ്വപ്നങ്ങള് സൂചിപ്പിക്കുന്നത് ഭാവിയില് നിങ്ങള്ക്ക് പണനഷ്ടം നേരിടേണ്ടിവരുമെന്നാണ്. ഇതാ, ഇത്തരം സ്വപ്നങ്ങള് നിങ്ങള് കാണാറുണ്ടോ എന്നു നോക്കൂ.

ഉയരത്തില് നിന്ന് വീഴുന്നതായി സ്വപ്നം കണ്ടാല്
സ്വപ്നത്തില് നിങ്ങള് ഉയരത്തില് നിന്ന് വീഴുന്നതായി കണ്ടിട്ടുണ്ടോ? എങ്കില് ഈ സ്വപ്നം വളരെ നിന്ദ്യമായി കണക്കാക്കപ്പെടുന്നു. ഈ സ്വപ്നം പണനഷ്ടവുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അത്തരം സ്വപ്നങ്ങള് നിങ്ങളുടെ ജോലിയുടെ തകര്ച്ചയിലേക്കാണ് വിരല് ചൂണ്ടുന്നത്. നിങ്ങള് എപ്പോഴെങ്കിലും അത്തരമൊരു സ്വപ്നം കണ്ടാല്, ഏതെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള് പ്രത്യേകം ശ്രദ്ധിക്കുകയും നിരവധി തവണ പരിശോധിക്കുകയും വേണം.

മരം മുറിക്കുന്നത് സ്വപ്നം കണ്ടാല്
സ്വപ്നത്തില് ഒരു മരം മുറിക്കുന്നത് കാണുന്നത് വളരെ അശുഭമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സ്വപ്നം വരാനിരിക്കുന്ന സമയത്ത്, നിങ്ങളുടെ പ്രവര്ത്തികള് പൂര്ത്തിയാക്കിയതിനുശേഷവും ആ പ്രവൃത്തിയില് എന്തെങ്കിലും കുഴപ്പം വരാമെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ സ്വപ്നത്തില് അത്തരത്തില് ഒരു മരം മുറിക്കുന്നതായി നിങ്ങള് കണ്ടാല്, ജീവിതത്തില് കരുതിയിരിക്കുക.
Most read: കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവും

വെള്ളപ്പൊക്കം കണ്ടാല്
സ്വപ്നത്തില് വെള്ളപ്പൊക്കം കാണുന്നത് വളരെ നിന്ദ്യമായ അടയാളമാണ്. സ്വപ്നങ്ങളില് വെള്ളപ്പൊക്കം കാണുന്നത് പണനഷ്ടത്തെ സൂചിപ്പിക്കുന്നു. ഇതുപോലെ സ്വപ്നം കാണുന്നത്, നിങ്ങള് ചെയ്യുന്ന ഏത് ജോലിയും നശിക്കാമെന്നാണ് സൂചിപ്പിക്കുന്നത്.

തീപിടിത്തം കണ്ടാല്
സ്വപ്നത്തില് നിങ്ങള് തീ കണ്ടിട്ടുണ്ടെങ്കില്, നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ നിങ്ങള്ക്ക് വലിയ നഷ്ടം സംഭവിക്കാമെന്ന് കണക്കാക്കപ്പെടുന്നു. സ്വപ്നത്തില് അഗ്നി കാണുന്നുവെങ്കില് നിങ്ങള് വളരെയധികം ചിന്തിച്ച ശേഷം മാത്രമേ നിക്ഷേപങ്ങള് നടത്താവൂ. എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമേ ഏതെങ്കിലും കരാറുകളിലും ഒപ്പിടാവൂ. സ്വപ്നത്തില് തീ കാണുന്നത്, യുക്തിരഹിതമായ ചെലവ് അല്ലെങ്കില് പണനഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്.
Most read: പാമ്പിനെ സ്വപ്നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ശൂന്യമായ വീടോ കടയോ കണ്ടാല്
നിങ്ങളുടെ സ്വപ്നത്തില് ഒരു ശൂന്യമായ വീട് അല്ലെങ്കില് ഷോപ്പ് കാണുന്നതിന് അര്ത്ഥമാക്കുന്നത് വരും സമയത്ത് നിങ്ങള്ക്ക് ഒരു വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം എന്നാണ്. ഏതെങ്കിലും അസുഖമോ മറ്റേതെങ്കിലും അധികച്ചെലവോ നിങ്ങളെ തളര്ത്താനും സാധ്യതയുണ്ട്.

സ്വയം ചെളിയില് കുടുങ്ങുന്നത് കണ്ടാല്
സ്വപ്നത്തില് നിങ്ങള് സ്വയം ചെളിയില് കുടുങ്ങുന്നതായി കണ്ടാല് അര്ത്ഥമാക്കുന്നത് നിങ്ങള് ഭാവിയില് എന്തെങ്കിലും ചെയ്താല് അത് നിങ്ങള്ക്ക് തിരിച്ച് ദോഷം ചെയ്യുമെന്നാണ്. വീണ്ടെടുക്കാന് കഴിയാത്ത വലിയ നഷ്ടമാണ് ഇത് സൂചിപ്പിക്കുന്നത്. സ്വയം ചെളിയില് കുടുങ്ങുന്നത് കാണുന്നത് പണനഷ്ടത്തിന്റെ അടയാളമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
Most read: സ്ത്രീകളെ സ്വപ്നം കാണാറുണ്ടോ? അതിനര്ത്ഥം ഇതാണ് !!

മണലില് നടക്കുന്നതായി കണ്ടാല്
സ്വപ്നത്തില് നിങ്ങള് മണലില് നടക്കുന്നതായി കണ്ടാല് അത് വളരെ നിന്ദ്യമാണ്. സ്വപ്നത്തില് മണല് സൂചിപ്പിക്കുന്നത് ശത്രുക്കള് നിങ്ങള്ക്ക് നാശം വരുത്തിയേക്കാമെന്നാണ്. അത്തരമൊരു സ്വപ്നം കണ്ടാല് നിങ്ങള്ക്കെതിരായ ശത്രുക്കളുടെ പദ്ധതികളെ കരുതിയിരിക്കേണ്ടതുണ്ട്. നിങ്ങളെ ദ്രോഹിക്കുന്ന ആളുകളെ തിരിച്ചറിയുകയും അവരില് നിന്ന് അകന്നുപോകുകയും വേണം.