For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഷ്ടഭക്ഷണമായി ദിവസവും കഴിക്കുന്നത് കാൽക്കിലോ പൗഡർ

|

നമുക്കെല്ലാം ഓരോ ഇഷ്ട ഭക്ഷണങ്ങളുണ്ട്. ഓരോരുത്തർക്കും ഓരോ ഇഷ്ട ഭക്ഷണമായിരിക്കും ഉണ്ടാവുക. ഇതിൽ പായസവും ചിക്കനും നോൺവെജ് വിഭവങ്ങളും എല്ലാം ഉൾപ്പെടുന്നുണ്ട്. ഏതെങ്കിലും ഇഷ്ട ഭക്ഷണം ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ ഇവിടെ പൗഡര്‍ ഇഷ്ടഭക്ഷണമായി ആലോചിച്ച് നോക്കൂ. നമ്മൾ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന പൗഡർ കഴിക്കാനാണ് പലരും ഉപയോഗിക്കുന്നത്. 44-കാരിയായ ഇംഗ്ലണ്ട് സ്വദേശിയായ ലിസ ആൻഡേഴ്സൺ ആണ് ഇത്തരം ഒരു വിചിത്ര സ്വഭാവത്തിന് ഉടമ.

Most read: പ്രസവിക്കാൻ പാറ്റക്ക് ശസ്ത്രക്രിയയും വേദനസംഹാരിയുംMost read: പ്രസവിക്കാൻ പാറ്റക്ക് ശസ്ത്രക്രിയയും വേദനസംഹാരിയും

ദിവസവും കാൽക്കിലോ പൗഡർ വരെയാണ് ഇവർ കഴിക്കുന്നത്. വർഷങ്ങളായി ഇവരുടെ ഈ ശീലം തുടങ്ങിയിട്ട്. ആരോഗ്യ പ്രശ്നങ്ങൾ ധാരാളം ഉണ്ടാവും എന്ന് പലരും പറഞ്ഞെങ്കിലും യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇതുവരെ ഇവരെ ബാധിച്ചിട്ടില്ല. ലിസയുടെ ഇത്തരത്തിൽ ഉള്ള ഒരു ശീലത്തെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാവുന്നതാണ്.

courtesy: youtube

2004-ൽ തുടങ്ങിയ ശീലം

2004-ൽ തുടങ്ങിയ ശീലം

2004-ലാണ് ഇത്തരം ഒരു ശീലത്തിന് ഇവർ അടിമയായി മാറിയത്. തന്‍റ് അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷമാണ് തന്‍റെ പൗഡർ കഴിക്കുന്നതിനുള്ള ആഗ്രഹം ശക്തമായത്. കുഞ്ഞിനെ കുളിപ്പിച്ച് പൗഡർ ഇട്ടതിന് ശേഷം വെറുതേ അൽപം വായിലിട്ടതാണ് ഇവരുടെ ഈ ശീലത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഈ ശീലങ്ങൾ വളരെയധികം ഇവരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

മുപ്പത് മിനിട്ടിന് ഇടയിൽ

മുപ്പത് മിനിട്ടിന് ഇടയിൽ

മുപ്പത് മിനിട്ടിന് ഇടയിൽ ഇടക്കിടക്ക് പൗഡർ തിന്നുന്ന ഒരു ശീലമാണ് ഇന്ന് ഇവർക്ക് ഉള്ളത്. അറിയാതെ പോലും പൗഡര്‍ പാത്രത്തിലേക്ക് കൈകൾ എത്തുന്ന ഒരു അവസ്ഥയാണ് ഇവർക്കുണ്ടാവുന്നത്. രാത്രിയിൽ ആണ് പൗഡർ തിന്നുന്നതിന് വേണ്ടി കൂടുതൽ സമയം മാറ്റി വെക്കാറുള്ളത് എന്നാണ് ലിസ പറയുന്നത്. പലരും ഈ ശീലത്തിൽ നിന്ന് പിൻമാറണം എന്ന് പറഞ്ഞെങ്കിലും ഈ ശീലത്തെ ഉപേക്ഷിക്കുന്നതിന് ഇവർ തയ്യാറായില്ല.

ലക്ഷക്കണക്കിന് രൂപ

ലക്ഷക്കണക്കിന് രൂപ

ലക്ഷക്കണക്കിന് രൂപയാണ് പൗഡർ വാങ്ങുന്നതിന് വേണ്ടി ഇവർ ചിലവാക്കുന്നത്. ഏകദേശം 1000 രൂപക്കപ്പുറം ഇവർ ഒരാഴ്ച തന്‍റെ ഇഷ്ടവിഭവം കഴിക്കുന്നതിന് വേണ്ടി ഇവർ ചിലവാക്കുന്നുണ്ട്. കുട്ടികളുടെ പൗഡർ തന്നെയാണ് ഇവര്‍ കൂടുതൽ തിരഞ്ഞെടുക്കുന്നതും. ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ഇപ്പോൾ ഈ പൗഡർ തീറ്റക്ക് വേണ്ടി ഇവർ ചിലവാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിൽ കൂടുതൽ പൗഡർ കഴിക്കാതിരുന്നിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്.

ഭര്‍ത്താവ് തിരിച്ചറിഞ്ഞത്

ഭര്‍ത്താവ് തിരിച്ചറിഞ്ഞത്

ഭർത്താവും മക്കളും ആരും അറിയാതെയായിരുന്നു ഇവർ പൗഡർ കഴിക്കാൻ തീരുമാനിച്ചത്. ഇടക്കിടക്ക് എന്തിനാണ് ബാത്ത്റൂമിൽ പോവുന്നത് എന്ന മുൻഭർത്താവിന്‍റെ ചോദ്യമാണ് ഇവരുട പൗഡർഭ്രമം പുറത്തേക്ക് വരാൻ കാരണമായത്. തുടർന്ന് ഡോക്ടറെ സമീപിച്ച ലിസക്ക് പൈക സിൻഡ്രോം ആണെന്ന് ഡോക്ടർ വെളിപ്പെടുത്തുകയായിരുന്നു.

 എന്താണ് പൈക സിൻഡ്രോം?

എന്താണ് പൈക സിൻഡ്രോം?

മണ്ണ്, ചെളി, സിമന്‍റ്, പൗഡർ , മുടി തുടങ്ങിയ വസ്തുക്കൾ കഴിക്കുന്നതിന് അമിത താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഒരു ഈറ്റിംങ് ഡിസോർഡർ ആണ് പൈക സിൻഡ്രോം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മോശമായി ബാധിക്കുകയും ദഹന വ്യവസ്ഥക്ക് പ്രശ്നമായി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത് അപ്പന്‍റിക്സ് പോലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്.

ലിസയുടെ അഭിപ്രായം

എത്രയൊക്കെ ചികിത്സിച്ചിട്ടും തന്‍റെ ഈ സ്വഭാവത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും വന്നിട്ടില്ലെന്ന് ലിസ പറയുന്നു. മാത്രമല്ല തനിക്ക് ഇതില്ലാതെ മുന്നോട്ട് പോവാൻ ആവില്ലെന്നും പൗഡറിന്‍റെ മണവും സ്വാദും തന്നെ അത്രത്തോളം ആകർഷിക്കുന്നുണ്ടെന്നും ആണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിന്‍റെ ഭാഗമായി ഇത് മാറിയെന്നും ലിസ പറയുന്നു.

English summary

The Women in UK Is Addicted To Eat Talcum Powder

Here is the bizarre story of women in UK, aged 44 is addicted to eating talcum powder daily. Read on.
X
Desktop Bottom Promotion